നടിയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യം; നടന്‍ രണ്‍ദീപ് പറഞ്ഞതിങ്ങനെ
ബോളിവുഡ് സുന്ദരി സുസ്മതി സെന്‍ ഏറെ കാലം അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്ന നടി ഒരു മോഡലുമായി പ്രണയത്തിലായി. റോഹ്മാന്‍ ഷോവലുമായി വര്‍ഷങ്ങളോളം നീണ്ട ബന്ധം ഉണ്ടായിരുന്നെങ്കിലും അത് പിരിഞ്ഞു. വീണ്ടും സിംഗിള്‍ മദര്‍ ജീവിതത്തിലേക്ക് തിരികെ പോയിരിക്കുകയാണ് നടി.
അതേ സമയം സുസ്മിത മുന്‍പ് നടന്‍ രണ്‍ദീപ് ഹൂഡയുമായി പ്രണയത്തിലായിരുന്നു. ഇരുവരും വലിയ സിനിമകളുടെ ഭാഗമായിട്ടില്ലെങ്കിലും ബോളിവുഡില്‍ അഭിനന്ദനങ്ങള്‍ നേടിയെടുത്ത താരങ്ങളാണ്. അതിശയമെന്ന് പറഞ്ഞാല്‍ ഒരു കാലത്ത് പ്രണയത്തിലായിരുന്ന താരങ്ങള്‍ ഇപ്പോഴും സിംഗിളായി ജീവിക്കുകയാണ്. സുസ്മിത രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തതിനാല്‍ സിംഗിള്‍ മദറാണ്.

സുസ്മിതയുമായി എങ്ങനെയാണ് ഇഷ്ടത്തിലായതെന്നും ആ ബന്ധം പിരിയാന്‍ കാരണമെന്താണെന്നും ഒരിക്കല്‍ രണ്‍ദീപ് പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്‍ദീപ്. 'മിസ് യൂണിവേഴ്‌സുമായി എനിക്ക് ഒരു തരത്തിലും ബന്ധമില്ലായിരുന്നു. മാത്രമല്ല അവരെ ഒരു തരത്തിലും പിടിച്ചടക്കണമെന്ന് ചിന്തിച്ചിട്ട് പോലുമില്ല.

ഞാന്‍ പോകരുതെന്ന് സുസ്മിത ആഗ്രഹിച്ചിരുന്നതിനാല്‍ എന്റെ ജീവിതത്തിലെ ഒരു നാടകത്തിന്റെ റിഹേഴ്‌സല്‍ എന്നേ തോന്നിയിട്ടുള്ളു. എന്റെ കാര്യത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും മോശം കാര്യവും ഇത് തന്നെയാണ്. ഞാനന്ന് ഒരു താരമല്ലായിരുന്നു. ഒരു സൈഡിലൂടെ പോവുകയായിരുന്നെങ്കിലും എനിക്കിത് പ്രശസ്തി നേടി തന്നു. സുസ്മിതയുമായിട്ടുള്ള വേര്‍പിരിയല്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്.

ആ ബന്ധത്തിന് വേണ്ടി എന്റെ ജീവിതത്തില്‍ ഒത്തിരി സമയം നല്‍കിയെന്ന് എനിക്ക് തിരിച്ചറിയാനും സാധിച്ചു. എന്റെ കാര്യങ്ങള്‍ ചെയ്യാനുള്ള ഊര്‍ജ്ജം ലഭിക്കുകയും എന്നെ സ്വതന്ത്രനാക്കുകയും ചെയ്തു. പ്രണയം ഉണ്ടായിരുന്നെങ്കിലും പ്രതിബദ്ധതയോ പ്രശ്‌നങ്ങളോ ഒന്നുമില്ലാതെ ആ ബന്ധം വേര്‍പിരിഞ്ഞു. മാത്രമല്ല താരങ്ങള്‍ക്കിടയില്‍ കാര്യമായ വിഷമമോ വേദനകളോ ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേ സമയം കഴിഞ്ഞ വര്‍ഷമാണ് സുസ്മിത നടനും മോഡലുമായ റോഹ്മാന്‍ ഷോവലുമായി വേര്‍പിരിയുന്നത്. വര്‍ഷങ്ങളോളം ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും പെട്ടെന്നാണ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്.
അതിന് ശേഷം നല്ല സുഹൃത്തുക്കളെ പോലെ കഴിയുകയാണ്. ഇതിനിടെ സുസ്മിതയുടെ സഹോദരന്റെ ദാമ്പത്യ ജീവിതവും തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുസ്മിതയുടെ സഹോദരന്‍ രാജീവ് സെന്നും അദ്ദേഹത്തിന്റെ ഭാര്യ ചാരു അസോപയും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനെ പറ്റി നടി ചാരു വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു.


Click it and Unblock the Notifications











