For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ അച്ഛന്റെ മുന്‍ കാമുകി; ഐശ്വര്യ റായിയെ പുകഴ്ത്തി നടി രേഖ കത്ത് വീണ്ടും വൈറലാവുന്നു

  |

  ബോളിവുഡിലെ ചില പ്രണയകഥകള്‍ വര്‍ഷമെത്ര കഴിഞ്ഞാലും അതേ പ്രധാന്യത്തോട് കൂടി വലിയ ചര്‍ച്ചയായി മാറാറുണ്ട്. അത്തരത്തില്‍ അമിതാഭ് ബച്ചനും നടി രേഖയും തമ്മിലുള്ള റിലേഷനെ കുറിച്ച് ഇപ്പോഴും ചര്‍ച്ചയാവുകയാണ്. എഴുപതുകളിലായിരുന്നു ബിഗ് ബി എന്നറയിപ്പെടുന്ന അമിതാഭ് രേഖയുമായി ഒരുമിച്ച് അഭിനയിക്കുന്നതും സിനിമ ഹിറ്റായതിന് പിന്നാലെ ഇരുവരും പ്രണയത്തിലാവുന്നതും.

  അക്കാലത്ത് അമിതാഭ് വിവാഹിതന്‍ ആയിരുന്നത് കൊണ്ട് രേഖയുമായിട്ടുള്ള ബന്ധം പുറത്ത് വരാന്‍ ആഗ്രഹിച്ചില്ല. മുന്‍പൊരിക്കല്‍ അമിതാഭ് ബച്ചന്റെ മരുമകളും നടിയുമായ ഐശ്വര്യ റായി ബച്ചന് രേഖ ഒരു കത്ത് എഴുതിയിരുന്നു. ഇപ്പോള്‍ ഐശ്വര്യ എത്തി നില്‍ക്കുന്ന ജീവിതത്തില്‍ നേരിടേണ്ടി വന്ന പോരാട്ടങ്ങളെ അഭിനന്ദിച്ച് കൊണ്ടുള്ള എഴുത്തായിരുന്നു അത്. 2018 ല്‍ പുറത്തിറങ്ങിയ ഫെമിനയില്‍ ഇത് അച്ചടിച്ച് വരികയും ചെയ്തു. കത്തിന്റെ ഉള്ളടക്കം എന്തായിരുന്നുവെന്ന് വായിക്കാം...

  'എന്റെ ആഷ്, നിങ്ങളെ പോലൊരു സ്ത്രീയുടെ ആത്മാവ് ഒഴുകുന്ന നദി പോലെ ഐക്യപ്പെട്ടിരിക്കുന്നതാണ്. ഒരു ഭാവ വ്യത്യാസവുമില്ലാതെ ആഗ്രഹിക്കുന്ന ഇടത്തേക്കെല്ലാം അവള്‍ ഒഴുകി കൊണ്ടേ ഇരിക്കുന്നു. സ്വയം തീരുമാനിക്കുന്ന ലക്ഷ്യ സ്ഥാനത്തേക്കാണ് അവള്‍ എത്തി ചേരുന്നത്. നിങ്ങള്‍ പറഞ്ഞതും ചെയ്തതുമൊക്കെ ആളുകള്‍ മറന്നേക്കാം. പക്ഷേ നിങ്ങള്‍ എന്തായിരുന്നുവെന്ന് അവര്‍ ഒരിക്കലും മറക്കില്ല. എന്തൊക്കെ ഉണ്ടെങ്കിലും ധൈര്യമാണ് പ്രധാനപ്പെട്ടതന്ന് തെളിയിക്കുന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദ്ദാഹരണമാണ് നീ. ധൈര്യമില്ലാതെ മറ്റൊരു ഗുണവും സ്ഥിരമായി പരിശീലിക്കാനാവില്ല.


  നിന്നെ കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് തന്നെ നിന്റെ ആഴത്തിലുള്ള ശക്തിയും എനര്‍ജിയും ഞാന്‍ പരിചയപ്പെടുത്തുകയാണ്. നിങ്ങള്‍ ചെയ്ത ഏറ്റവും നല്ല കാര്യം എപ്പോഴും നന്ദിയോടെ ആയിരിക്കുന്നു എന്നതാണ്. ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മാത്രമാണ് നീ പിന്തുടരുന്നത്. ആളുകള്‍ക്ക് നിന്നില്‍ നിന്നും കണ്ണെടുക്കാന്‍ പറ്റാത്ത വിധത്തില്‍ അത് ചെയ്യുകയും ചെയ്തു. ജീവിതത്തെ അളക്കുന്നത് നമ്മള്‍ എടുക്കുന്ന ശ്വാസത്തിന്റെ എണ്ണത്തില്‍ അല്ല. മറിച്ച് നമ്മള്‍ ശ്വാസം എടുക്കുന്ന നിമിഷം എത്രയാണെന്നാണ്. കുഞ്ഞേ.. എല്ലാ തടസങ്ങളും മറികടന്ന് ഫീനിക്‌സ് പക്ഷിയെ പോലെ നീ വളരെ ദൂരത്തേക്ക് പറന്ന് ഉയര്‍ന്നു.

  കമല്‍ ഹാസനെ വിവാഹം കഴിക്കാനിരുന്നതാണ്; പിന്നെ അറിഞ്ഞത് അദ്ദേഹം വിവാഹിതനായെന്ന്, പ്രണയത്തെ കുറിച്ച് ശ്രീവിദ്യ- വായിക്കാം

  നിന്നെ കുറിച്ചോര്‍ത്ത് ഞാന്‍ എത്രത്തോളം അഭിമാനിക്കുന്നുണ്ടെന്ന് എനിക്ക് എഴുതാന്‍ പോലും സാധിക്കുന്നില്ല. നിന്റെ കണ്ണിലേക്ക് നോക്കിയപ്പോള്‍ തന്നെ എന്റെ ശ്വാസം നിന്നത് പോലെയായി. എല്ലായിപ്പോഴത്തെക്കാളും മികച്ച കഥാപാത്രങ്ങളായിരുന്നു നിങ്ങള്‍ തന്നിരുന്നത്. എന്നാല്‍ നിങ്ങളിലെ ഏറ്റവും മികച്ച റോള്‍ ആരാധ്യയുടെ അമ്മ എന്നതാണ്. നിങ്ങളുടെ സ്‌നേഹം എന്നും തുടരുകയും നിങ്ങളിലെ മാജിക് പ്രചരിപ്പിക്കുകയും ചെയ്യുക. നിനക്ക് എല്ലാ നന്മകളും ആശീര്‍വാദവും ലഭിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു എന്നുമാണ് രേഖ എഴുതിയ കത്തില്‍ പറയുന്നത്.

  മീനാക്ഷി മഞ്ജു വാര്യരിലേക്ക് തിരിച്ച് വന്നേക്കാം, അതുപോലെ ബാലയുടെ കുഞ്ഞും; വീഡിയോയ്ക്ക് കമൻ്റുമായി ആരാധകർ- വായിക്കാം

  1970 കളില്‍ അമിതാഭ് ബച്ചനും രേഖയും പ്രണയത്തിലായ കഥകള്‍ ന്യൂസ് പേപ്പറുകളും മാഗസിനുകളുമൊക്കെ വലിയ ആഘോഷമാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടതോടെയാണ് പ്രണയം ആരംഭിക്കുന്നത്. അതിന് മുന്‍പ് തന്നെ നടി ജയ ബച്ചനുമായി അമിതാഭ് പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. അങ്ങനെ പ്രണയകഥ വലിയ ചര്‍ച്ചയാവുന്ന കാലത്ത് സില്‍സില എന്നൊരു ചിത്രം യഷ് ചോപ്ര ഒരുക്കിയത് തരംഗമായിരുന്നു. ജയ, രേഖ, അമിതാഭ് എന്നിവര്‍ തന്നെയാണ് ഈ സിനിമയില്‍ നായിക-നായകന്മാരായി അഭിനയിച്ചതും. റൊമാന്റിക് ഡ്രാമയായി ഒരുക്കിയ ചിത്രം ത്രീകോണ പ്രണയത്തെ കുറിച്ചാണ് പറഞ്ഞതും.

  Read more about: rekha രേഖ
  English summary
  Flashback: When Rekha Send A Letter To Bachchan daughter In Law Aishwarya Rai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X