'തുടർച്ചയായി പരാജയങ്ങൾ, ഒന്നും ശരിയാവുന്നില്ല'; സഞ്ജയ് ലീല ബൻസാലിയെ സന്ദർശിച്ച് നാഗചൈതന്യ!
തെലുങ്കിലെ മുൻനിര താരമാണ് സിനിമാ കുടുംബത്തിൽ നിന്നും എത്തിയ നാഗചൈതന്യ അക്കിനേനി. ജോഷിൽ തുടങ്ങിയ നാഗചൈതന്യയുടെ സിനിമാ ജീവിതം താങ്ക്യു വരെ എത്തി നിൽക്കുകയാണ്. സിനിമകൾ നിരവധി നാഗചൈതന്യ ചെയ്യുന്നുണ്ടെങ്കിലും ഒന്നും വിജയിക്കുക നിരൂപക പ്രശംസ നേടുകയോ ചെയ്യുന്നില്ല.
2019ൽ പുറത്തിറങ്ങിയ ഓ ബേബിയാണ് കുറച്ചെങ്കിലും സാമ്പത്തീക വിജയം നേടിയത്. പക്ഷെ സിനിമയിൽ വളരെ ചെറിയ വേഷമെ നാഗ ചൈതന്യയ്ക്കുണ്ടായിരുന്നുള്ളു. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യമായി ബോളിവുഡിൽ സിനിമ ചെയ്തിരിക്കുകയാണ് നാഗചൈതന്യ.

റിലീസിന് തയ്യാറെടുക്കുന്ന ആമിർ ഖാൻ സിനിമ ലാൽ സിങ് ഛദ്ദയാണത്. ഈ വര്‍ഷം ബോളിവുഡിന് ഏറ്റവുമധികം പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ ഒന്നാണ് ലാല്‍ സിങ് ഛദ്ദ. ആമിര്‍ ഖാന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രം ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്കാണ്.
ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ റിലീസിന് മുമ്പ് നിരവധി പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ അണിയറക്കാര്‍ പുറത്തുവിടുന്നുണ്ട്.
നാഗചൈതന്യയും ആമിർ ഖാനൊപ്പം പ്രമോഷൻ തിരക്കുകളിലാണ്. അതേസമയം ബോളിവുഡിൽ നിലയുറപ്പിക്കുന്നതിന് വേണ്ടി ബോളിവുഡിലെ ഹിറ്റ് മേക്കർ സഞ്ജയ് ലീല ബൻസാലിയുമായി നാഗചൈതന്യ കൂടിക്കാഴ്ച നടത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ.
നാഗ ചൈതന്യ ലാൽ സിങ് ഛദ്ദയുടെ പ്രമോഷനുകൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ മുംബൈയിലെ സഞ്ജയ് ലീല ബൻസാലിയുടെ ഓഫീസിൽ പോയി അദ്ദേഹത്തെ കണ്ടു. ഇരുവരും ഒരു ഹിന്ദി പ്രൊജക്റ്റിന്റെ ചർച്ചയിലാണെന്ന് വൃത്തങ്ങൾ പറയുന്നു.
ഈ വാർത്ത സത്യമായാൽ ബോളിവുഡിലെ തന്റെ മാർക്കറ്റ് വികസിപ്പിക്കാൻ നാഗചൈതന്യയെ തീർച്ചയായും സഞ്ജയ് ലീല ബൻസാലി സഹായിക്കും.

എല്ലാ താരങ്ങളും ഒരിക്കലെങ്കിലും സഞ്ജയ് ലീല ബൻസാലിക്കൊപ്പം സിനിമൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ കൂടിയാണ് സഞ്ജയ് ലീല ബൻസാലി. ജീവിതത്തേക്കാൾ വലുതായി സിനിമയെ കാണുന്ന സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന വ്യക്തി കൂടിയാണ് ബൻസാലി.
പ്രേക്ഷകരെ മൊത്തത്തിൽ മറ്റൊരു പ്രപഞ്ചത്തിലേക്ക് കൊണ്ടുപോകുന്ന സംവിധായകനായി തന്റെ സിനിമകളിലൂടെ അദ്ദേഹം മാറി. അദ്ദേഹത്തിന്റെ സിനിമകളും കഥപറച്ചിലിന്റെ രീതിയും സംഭാഷണങ്ങളും കഥാപാത്രങ്ങളും എന്നും പ്രേക്ഷകർ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications