അയാളെന്‍റെ കരണത്തടിച്ചു! താടിയെല്ല് തകര്‍ന്നു! വെളിപ്പെടുത്തലുമായി ഫ്‌ളോറ സെനിയും! കാണൂ!
Recommended Video

ഇന്ത്യയെങ്ങും മിടൂ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി സ്‌റ്റെയിനെതിരെയുള്ള നായികമാരുടെ തുരന്നുപറച്ചിലുകളിലൂടെയായിരുന്നു നേരത്തെ ഈ സംഭവം വൈറലായത്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മി ടൂ വെളിപ്പെടുത്തലുകള്‍ തുടരുകയാണ്. സിനിമാ മേഖലയിലെ മാത്രമല്ല മറ്റ് മേഖലകളില്‍ നിന്നുള്ളവരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. ഇതാദ്യമായി ഒരു മലയാള താരത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതും നമ്മള്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ലോകമെത്ര മാറിയാലും ആളുകളുടെ മനോഭവാത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും മോശം സംഭവങ്ങള്‍ ഇപ്പോഴും അരങ്ങേറുന്നുണ്ടെന്നും ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നുമുണ്ട്.
സിനിമയിലെ തുടകക്കാരിയായതിനാല്‍ താന്‍ പറയുന്നത് മറ്റുള്ളവര്‍ വിശ്വസിക്കുമോയെന്നും അവസരങ്ങള്‍ നഷ്ടമാവുമോയെന്ന ഭയവുമൊക്കെ പലരെയും അലട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായാണ് പല താരങ്ങളും എത്തിയിട്ടുള്ളത്. അന്ന് തന്നെ വേണ്ട ഇടപെടലുകള്‍ നടത്തിയിരുന്നുവെങ്കില്‍ കൂടുതല്‍ പേര്‍ മിടൂവില്‍ വരില്ലായിരുന്നുവെന്ന തരത്തിലുള്ള വിലയിരുത്തലുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. കങ്കണ റാണവത്തിനും തനുശ്രീ ദത്തയ്ക്കും പിന്നാലെ വെളിപ്പെടുത്തലുകളുമായി ഫ്‌ളോറ സെനിയും എത്തിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഫ്‌ളോറ സെനിയുടെ തുറന്നുപറച്ചില്‍
മി ടൂ ക്യാംപയിനിലൂടെ പുറത്തുവരുന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സിനിമാലോകവും ആരാധകരും ഒരുപോലെ നടുങ്ങിയിരിക്കുകയാണ്. പല വിഗ്രഹങ്ങളും ഉടയുമെന്നും ,സിനിമയ്ക്കപ്പുറത്തുള്ള പല കാര്യങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്നും ഓരോ താരങ്ങളും ആവര്‍ത്തിക്കുകയാണ്. ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്ത സ്ത്രീയിലൂടെ പ്രേക്ഷകമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഫ്‌ളോറ സെനിയും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. നിര്‍മ്മാതാവായ ഗൗരംഗ് ദോഷിയില്‍ നിന്നും നേരിട്ട മോശം അനുഭവത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.

താടിയെല്ലിന് പരിക്ക് പറ്റി
താനും ദോഷിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും പ്രണയദിനത്തില്‍ അദ്ദേഹം തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്നും താരം പറയുന്നു. അന്ന് തന്റെ താടിയെല്ല് അടിച്ചുപൊട്ടിച്ചിരുന്നു അദ്ദേഹം. അന്നത്തെ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ തുറന്നുപറച്ചിലും വൈറലായി മാറിയിട്ടുണ്ട്. ഡേറ്റിങ്ങിന് ശേഷമായിരുന്നു അദ്ദേഹം തന്നോട് ഇങ്ങനെ പെരുമാറിയതെന്ന് താരം പറയുന്നു.

ധൈര്യമില്ലായിരുന്നു
അന്ന് താന്‍ ഈ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നുവെങ്കില്‍ അത് തന്റെ പ്രശ്‌നമായി മാറ്റിയേനെ, അത്രയ്ക്ക് പ്രശസ്തനായിരുന്നു അദ്ദേഹം. സിനിമാലോകത്തെ അദ്ദേഹത്തിന് സ്വാധീനവുമുണ്ടായിരുന്നു. തുടക്കക്കാരിയെന്ന നിലയില്‍ ഇത് തന്റെ തെറ്റായിരുന്നുവെന്ന തരത്തിലേക്കാവും കാര്യങ്ങള്‍ നീങ്ങുക. ഇതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ പിന്നീട് സിനിമയില്‍ കാണില്ലെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.

മറ്റുള്ളവര്‍ക്കും സമാന അനുഭവം
ആ സംഭവത്തിന് ശേഷം പല സിനിമകളില്‍ നിന്നും തന്നെ മാറ്റിയിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്നാലോയെന്ന് വരെ ആലോചിച്ചിരുന്നു. ദോഷിയുടെ പ്രവര്‍ത്തിയെക്കുറിച്ചോര്‍ത്തുള്ള ദേഷ്യമായിരുന്നു അത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഈ സംഭവത്തിന് ശേഷം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും അവരില്‍ പലരും തന്നെ വിളിച്ചിരുന്നുവെന്നും താരം പറയുന്നു.

തന്റേടത്തോടെ വിളിച്ച് പറയണം
അന്ന് തനിക്കതിന് കഴിഞ്ഞില്ലെങ്കിലും ഇന്നോര്‍ക്കുമ്പോഴാണ് അതിന്റെ ഗൗരവത്തെക്കുറിച്ച് മനസ്സിലാവുന്നത്. തുടക്കക്കാരിയെന്ന നിലയില്‍ മുന്‍നിര നിര്‍മ്മാതാവിനെതിരെ ഇത്തരത്തിലൊരു തുറന്നുപറച്ചിലുമായി എത്തിയാല്‍ അത് ആര് വിശ്വസിക്കുമെന്ന ചോദ്യവുമായിരുന്നു അന്ന് മുന്നിലുണ്ടായിരുന്നത്. ആരും തന്നെ പിന്തുണയ്ക്കാനുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് മനസ്സിലാക്കിയ ഐശ്വര്യ റായി അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നും പിന്‍വാങ്ങിയിരുന്നുവെന്നും അവര്‍ ഇന്നിത് ഓര്‍ക്കുന്നുണ്ടോയെന്നറിയില്ലെന്നും ഫ്‌ളോറ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് കാണാം
ഫ്‌ളോറ സെനിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications