മീ ടൂവിന് കാരണം പുരുഷന്മാരുടെ ഭക്ഷണക്രമം!! ഹോർമോൺ മാറ്റം മനുഷ്യനെ മൃഗമാക്കും, ഷീല പറയുന്നു
ഇന്ത്യൻ സിനിമയിൽ തന്നെ വൻ ചലനം സൃഷ്ടിക്കാൻ മീടു മൂവ്മെന്റിന് കഴിഞ്ഞിരുന്നു. സിനിമ സെറ്റുകളിൽ നിന്നും മറ്റ് ജോലി സ്ഥലത്ത് നിന്ന് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് നടിമാരുടേയു സിനിമ അണിയറ പ്രവർത്തകരുടേയും വാക്കുകൾ ഞെട്ടലോടൊയാണ് കേൾക്കേണ്ടിവന്നത്. സിനിമയി വർഷങ്ങളായി തുടർന്നു വന്ന കാഴ്വഴക്കങ്ങൾ സമൂഹത്തിലെ വെളിച്ചതിനു മുന്നിൽ എത്തിയപ്പോൾ ഞെട്ടലൊടെയാണ് പ്രേക്ഷകർക്ക് കേൾക്കേണ്ടിരുന്നത്. ഹോളിവുഡിൽ ആരംഭിച്ച മീടു മൂവ്മെന്റ് പിന്നെ ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും വ്യാപിക്കുകയായിരുന്നു.
ബോളിവുഡ് താരം തനുശ്രീ ദത്തയാണ് മീടു മൂവ്മെന്റ് ഇന്ത്യയിൽ തുടക്കമിട്ടത്. നടൻ നാന പടേക്കറിനെതിരെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നീട് ഇതിനു പിന്നാലെ നിരവധി താരങ്ങളും സിനിമ സങ്കേതിക പ്രവർത്തകരും മറ്റും ഐരോപണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിത മീടൂ മൂവ്മെന്റിനെ കുറിച്ച് പ്രതികരിച്ച് നടി ഷീല. ഹോർമോൺ പ്രശ്നങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നതെന്നാണ് താരത്തിന്റെ അഭിപ്രായം. ജെസി ഡാനിയേൽ പുരസ്കാരം ലഭിച്ചതിനു ശേഷം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുരുഷന്മാരുടെ ഭക്ഷണ രീതി
ഭക്ഷണത്തിലെ രീതി കാരണം ചില ഹോർമോണുകളാണ് പുരുഷന്മാരെ ഇതുപോലെ പെരുമാറാൻ പ്രേരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണരീതികൾ പുരുഷന്മാരെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമാക്കിയു മാറ്റുന്നു. പണ്ടു കാലത്ത് 20 വയസ്സ് കഴിഞ്ഞാൽ മാത്രമേ യുവാക്കൾ പ്രണയത്തെ കുറിച്ച് ചിന്തിക്കുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല വളരെ ചെറുപ്രായത്തിൽ തന്നെ പ്രേമത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഷീല പറഞ്ഞു.

തന്റെ കാലത്ത്
തന്റെ കാലത്ത് ഷൂട്ടിങ്ങുകൾ കൂടുതലും നടന്നിരുന്നത് മരങ്ങളുള്ള പ്രദേശത്തായിയിരുന്നു. അതുകൊണ്ട് തന്നെ മനസമാധനത്തോടെ ഇറിക്കാൻ സാധിക്കുമായിരുന്നു. അതുപോലെ തന്നെ ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന പോലുള്ള പ്രശ്നങ്ങളൊന്നും തന്റെ കാലത്ത് ഉണ്ടായിരുന്നില്ല. ഇതുവരെ തന്നെ ആരും സിനിമയിൽ ശല്യം ചെയ്തിട്ടില്ലെന്നും ബഹുമാനമില്ലാതെ ആരും പെരുമാറിയിട്ടില്ലെന്നും ഷീല പറഞ്ഞു.

ഇത്തരക്കാരെ നേരിടാൻ
സ്ത്രീകളെ ഉപദ്രവിക്കുന്നവരെ നേരിടാനുള്ള ഉപായവും തന്റെ പക്കൽ തന്നെയുണ്ട്. അക്രമികളെ കല്ലെറിയാനുള്ള അധികാരം സ്ത്രീകൾക്ക് നൽകുക. മറ്റൊന്ന് ഇത്തരക്കാരുടെ നെറ്റിയിൽ അവർ ചെയ്‌ത തെറ്റ് ടാറ്റൂ ചെയ്‌ത് ഒട്ടിക്കണമെന്നും ഷീല പറയുന്നു. കൂടാതെ കേരളത്തിൽ ആയിരുന്നു താമസമെങ്കിൽ വിമെൻ ഇൻ സിനിമാ കളക്‌ടീവിൽ (ഡബ്ല്യു.സി.സി) താനും അംഗമായിരുന്നേനെയെന്ന് താരം വ്യക്തമാക്കി. ചെന്നൈയിൽ താമസിക്കുന്ന താൻ ഒന്നോ രണ്ടോ മീറ്റിംഗിൽ പങ്കെടുത്തതുകൊണ്ട് കാര്യമില്ലെന്നും ഷീല പറയുന്നു


Click it and Unblock the Notifications











