പ്ലാസ്റ്റിക് എന്നു വിളിച്ചു!! ഇമ്രാൻ ഹാഷ്മിയ്ക്കെതിരെ വീണ്ടും ഒളിയമ്പുമായി ഐശ്വര്യ റായ്...

അടുത്തിടെ കളേഴ്സ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

അമ്മയായിട്ടും ഐശ്വര്യറായിയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തുന്നവർ സിനിമയ്ക്ക് അകത്തും പുറത്തുമുണ്ട്. നാൽപ്പത്തിയഞ്ച് കഴിഞ്ഞ് എട്ട് വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മയായിട്ടു പോലും ഐശ്വര്യയുടെ സൗന്ദര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല. എന്നാൽ ഒരുകൂട്ടർ സൗന്ദര്യത്തെ വാനോളം പുകഴ്ത്തുമ്പോൾ മറ്റൊരു കൂട്ടർ വിമർശിച്ച് രംഗത്തെത്താറുണ്ട്. അതും സഹപ്രവർത്തകർ തന്നെ. അത്തരത്തിലുള്ള ഒരു സംഭവം തുറന്നു പറയുകയാണ് താരം.

aiswarya rai

അടുത്തിടെ കളേഴ്സ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ജീവിതത്തിൽ കേട്ട ഏറ്റവും മോശമായ കമന്റിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്. ഫെയ്ക്ക് ഫ്ലാസ്റ്റിക് എന്നായിരുന്നു താരത്തിന്റെ മറുപടി. റാപിഡ് ഫയർ റൗണ്ടിലായിരുന്നു ചോദ്യം. എന്നാൽ ഐശ്യര്യയുടെ കമന്റിനു പിന്നാലെ പോയവർ എത്തിയത് നടൻ ഇമ്രാൻ ഹാഷിമയിലാണ്.

കോഫി വിത്ത് കരൺ ഷോയ്ക്കിടെ രസകരമായ മറുപടി നൽകുന്നതിനിടയിൽ ഐശ്വര്യയെ പ്ലാസ്റ്റിക് എന്ന് വിളിക്കുകയായിരുന്നു. അന്ന് ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ താൻ അങ്ങനെ വിളിച്ചത് തമാശയ്ക്കാണെന്നും പിന്നീട് ഐശ്വര്യയോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.ഐശ്വര്യയുടെ പുതിയ അഭിമുഖം പുറത്തു വന്നതോടെ ഇമ്രാന് നേരെയുള്ള ഐശ്വര്യയുടെ ഒളിയമ്പാണോ ഈ ഉത്തരങ്ങള്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X