ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ലോക സെലിബ്രിറ്റി പട്ടികയില്‍ അക്ഷയും സല്‍മാനും! ഷാരൂഖ് ഖാന്‍ പുറത്ത്
എറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന ലോക സെലിബ്രിറ്റി ലിസ്റ്റ് പുറത്തുവിട്ട് ഫോര്‍ബ്‌സ് മാഗസിന്‍. ബോളിവുഡില്‍ നിന്നും അക്ഷയ്കുമാറും സല്‍മാന്‍ ഖാനുമാണ് പട്ടികയില്‍ മുന്നിലെത്തിയത്. എന്നാല്‍ സെലിബ്രിറ്റി പട്ടികയില്‍ സ്ഥിരമായി ഇടം നേടാറുളള ഷാരൂഖ് ഖാന്‍ ഇത്തവണ പുറത്തായി.
40.5 മില്ല്യണ്‍ ഡോളറുമായി ഫോര്‍ബ്‌സ് പട്ടികയില്‍ 76ാം സ്ഥാനത്താണ് അക്ഷയ്കുമാര്‍ എത്തിയത്. 37.7 മില്ല്യണ്‍ ഡോളറുമായി സല്‍മാന്‍ പട്ടികയില്‍ 82ാം സ്ഥാനത്തെത്തി. ടൈഗര്‍ സിന്ദാ ഹേ പോലുളള ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളും ക്ലോര്‍മിന്റ് പോലുളള ബ്രാന്‍ഡുകളെ പിന്തുണച്ചതുമാണ് പട്ടികയില്‍ ഇടംനേടാന്‍ സല്‍മാന്‍ ഖാനെ സഹായിച്ചത്.

അമേരിക്കന്‍ ഇതിഹാസ താരം ഫ്‌ളോയ്ഡ് മെയ്വെതറാണ് ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. 285 മില്ല്യണ്‍ ഡോളറാണ് 41 കാരനായ ഫ്‌ളോയിഡിന്റെ വരുമാനം. കഴിഞ്ഞ വര്‍ഷം 380 ലക്ഷം ഡോളര്‍ പ്രതിഫല തുകയുമായി ഷാരൂഖ് ഫോര്‍ബ്‌സ് പട്ടികയില്‍ 65ാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ ഇത്തവണ സെലിബ്രിറ്റി സമ്പന്നരുടെ പട്ടികയില്‍ ഇടം നേടാന്‍ ഷാരൂഖിന് സാധിച്ചില്ല.
ബോളിവുഡില്‍ വലിയ താരമൂല്യമുളള നടന്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് അക്ഷയും സല്‍മാന്‍ ഖാനും. ബോളിവുഡില്‍ മാസ് എന്റെര്‍ടെയ്‌നര്‍ മുതല്‍ മികച്ച പ്രമേയം പറഞ്ഞിട്ടുളള സിനിമകള്‍ വരെ ചെയ്തിട്ടുളള നടനാണ് അക്ഷയ്കുമാര്‍. അടുത്തിടെ താരത്തിന്റെതായി പുറത്തിറങ്ങിയ പാഡ് മാന്‍,ടോയ്‌ലെറ്റ് എക് പ്രേംകഥ തുടങ്ങിയ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാസ് എന്റര്‍ടെയ്‌നര്‍ സിനിമകളിലൂടെയാണ് സല്‍മാന്‍ ഖാന്‍ ബോളിവുഡ് കീഴടക്കാറുളളത്.


Click it and Unblock the Notifications











