കത്രീനയും സിദ്ധാര്‍ത്ഥും ആദ്യമായി ഒന്നിക്കുന്നു
കത്രീന കൈഫും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആദ്യമായി ഒന്നിക്കുന്നു. നിത്യ മെഹറ ആദ്യമായി സംവിധായികയാവുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.
ലക്ഷ്യ, ഡോണ്‍ എന്നീ സിനിമകളില്‍ സംവിധായകന്‍ ഫര്‍ഹാന്‍ അക്തറിന്റെ അസിസ്റ്റന്റായിരുന്നു നിത്യ മെഹ്‌റ.

അമീര്‍ഖാന്‍, ഋത്വിക്ക് റോഷന്‍ എന്നിവരെ പരിഗണിച്ചിരുന്നുവെങ്കിലും ഡേറ്റ് ലഭിക്കാത്തതിനാല്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെ സമീപിക്കുകയായിരുന്നു.
സിനിമയുടെ പേര്, മറ്റ് അഭിനേതാക്കള്‍ എന്നിവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല . അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജാസൂസ്, അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ഫിതൂര്‍ എന്നീ സിനിമകളുടെ തിരക്കിലാണ് കത്രീന. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് എന്ന സിനിമയിലാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.


Click it and Unblock the Notifications