അവതാറും നീല പെയിന്റും കാമറൂണും! ഗോവിന്ദയ്ക്ക് മാനസിക അസ്വാസ്ഥ്യമെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം അവതാറുമായി ബന്ധപ്പെട്ട് നടന്‍ ഗോവിന്ദ നടത്തിയ വെളിപ്പെടുത്തല്‍ നേരത്തെ വൈറലായി മാറിയിരുന്നു. 2009ല്‍ റിലീസ് ചെയ്ത സിനിമയ്ക്കായി സംവിധായകന്‍ ജെയിംസ് കാമറൂണ്‍ തന്നെ സമീപീച്ചിരുന്നതായാണ് ഗോവിന്ദ തുറന്നുപറഞ്ഞത്. അവതാര്‍ എന്ന പേര് താനാണ് നിര്‍ദേശിച്ചതെന്നും അത് സൂപ്പര്‍ഹിറ്റാകുമെന്ന് മുന്‍പ് സംവിധായകനോട് താന്‍ പറഞ്ഞതായും ഗോവിന്ദ പറഞ്ഞു.
ഒരു പ്രമുഖ ടിവി ചാനലിലെ ടോക്ക് ഷോയിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. കൂടാതെ 410 ദിവസം നീല പെയിന്റ് അടിച്ച് അഭിനയിക്കാന്‍ സാധിക്കാത്തത് കൊണ്ട് കാമറൂണ്‍ നല്‍കിയ വേഷം വേണ്ടെന്നു വെച്ചെന്നും ഗോവിന്ദ പറഞ്ഞിരുന്നു. നടന്റെ വെളിപ്പെടുത്തലിന് ശേഷം നിരവധി ട്രോളുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വന്നത്. സോഷ്യല്‍ മീഡിയയില്‍ കിടിലന്‍ ട്രോളുകള്‍ വന്നുകൊണ്ടിരിക്കെയാണ് ഗോവിന്ദയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അടുത്ത സുഹൃത്തും എത്തിയിരുന്നത്.

ഏഴു വര്‍ഷമെടുക്കും ഈ പ്രോജക്ട് പൂര്‍ത്തിയാവാനെന്ന് ജെയിംസ് കാമറൂണിനോട് താന്‍ പറഞ്ഞതായും അഭിമുഖത്തില്‍ ഗോവിന്ദ വെളിപ്പെടുത്തിയിരുന്നു. അത് അദ്ദേഹത്തെ ചൊടിപ്പിച്ചുവെന്നും അതെങ്ങനെ താങ്കള്‍ക്ക് ഉറപ്പിച്ചു പറയാനാകുമെന്ന് സംവിധായകന്‍ ചോദിച്ചെന്നും ഗോവിന്ദ പറഞ്ഞു . അവസാനം ഞാന്‍ പറഞ്ഞതുപോലെ എട്ട് ഒന്‍പത് വര്‍ഷം കൊണ്ടാണ് അത് റിലീസ് ചെയ്തതും സൂപ്പര്‍ഹിറ്റായതും. അഭിമുഖത്തില്‍ ഗോവിന്ദ പറഞ്ഞ കാര്യങ്ങളാണിവ.

അതേസമയം ഗോവിന്ദയ്ക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടെന്നാണ് സുഹൃത്ത് പറയുന്നത്. അദ്ദേഹത്തിന് കൗണ്‍സിലിംഗ് അത്യാവശ്യമാണെന്നും ഇവര്‍ പറയുന്നു. ഗോവിന്ദ ഇത്തരത്തില്‍ വിചിത്രമായി സംസാരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. വലിയ പ്രോജക്ടുകള്‍ വേണ്ടെന്നുവെച്ചു എന്ന് പറയുന്നത് ശീലമാക്കിയിരിക്കുകയാണ് അദ്ദേഹം. ഈ നെഗറ്റിവിറ്റിയെല്ലാം ഗോവിന്ദയുടെ സിനിമകളെ ബാധിക്കുന്നു. ഗോവിന്ദ ഒടുവിലായി അഭിനയിച്ച രംഗീല രാജ എറ്റെടുക്കാന്‍ വിതരണക്കാര്‍ ആരും തയ്യാറായിരുന്നില്ല.

ഗോവിന്ദ അവരോട് വഴക്കിടുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നു. ഗോവിന്ദയുടെ അടുത്ത സുഹൃത്തായിരുന്ന ആള്‍ വെളിപ്പെടുത്തി. നാല് പതിറ്റാണ്ടായുളള ബന്ധമായിരുന്നു സുഹൃത്തും ഗോവിന്ദയും തമ്മില്‍. എന്നാല്‍ അടുത്തിടെ ചതിച്ചുവെന്ന് ആരോപിച്ച് താനുമായുളള ബന്ധം ഗോവിന്ദ അവസാനിപ്പിക്കുകയായിരുന്നുവെന്നും സുഹൃത്ത് പറയുന്നു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ എല്ലാം രൂക്ഷമായി ട്രോളാക്രമണമാണ് ഗോവിന്ദയ്‌ക്കെതിരെ നടക്കുന്നത്. അവതാറിന്റെ രൂപത്തില്‍ നീല നിറവും നീളന്‍ മുടിയുമാക്കി നിരവധി പേരാണ് താരത്തെ പരിഹസിക്കുന്നത്. ഗോവിന്ദയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന ട്രോളുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുമുണ്ട്.

അതേസമയം തന്നെ സിനിമയില്‍ അവസരം കുറഞ്ഞ ഗോവിന്ദ വാര്‍ത്തകളില്‍ ഇടംപിടിക്കാനാണ് ഇത്തരത്തില്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോവിന്ദയുടെ സുഹൃത്ത് വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്.


Click it and Unblock the Notifications











