ഐശ്വര്യ റായിയുടെ പച്ച നിറത്തിലുള്ള കണ്ണുകൾ ഒർജിനലാണോ, താരങ്ങളുടെ കണ്ണുകൾ ചർച്ചയാവുന്നു
താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും സിനിമാ കോളങ്ങളിൽ വലിയ വാർത്തയാവാറുണ്ട്. സിനിമാ വിശേഷങ്ങളെക്കാൾ കൂടുതൽ സ്വകാര്യ വിശേഷങ്ങളാണ് ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയാവുന്നത്. യുവതാരങ്ങളുടെ വിശേഷങ്ങളെക്കാളും പ്രേക്ഷകർക്ക് അറിയാൻ താൽപര്യം പഴയ താരറാണിമാരെ കുറിച്ചാണ്. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് മാറി നിൽക്കുന്ന ഇവരുടെ ഇപ്പോഴത്തെജീവിതമാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരങ്ങളാണ് ഐശ്വര്യ റായ് ബച്ചൻ, റാണി മുഖർജി, കരീഷ്മ കപൂർ , ശിൽപ ഷെട്ടി തുടങ്ങിയവർ. പൂർണ്ണമായും സിനിമ ഉപേക്ഷിച്ചില്ലെങ്കിലും നേരത്തത്തെ പോലെ അത്രയധികം സജീവമല്ല താരങ്ങൾ.
സിനിമയിൽ നിന്ന് മാറി നിൽക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. തങ്ങളുടെ സ്വകാര്യ വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ വൈറലാവുന്നത് താരറാണിമാരുടെ കണ്ണുകളെ കുറിച്ചാണ്. ബോളിവുഡിലെ വളരെ കുറിച്ച് താരങ്ങൾ മാത്രമാണ് കണ്ണുകളിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിത ബോളിവുഡിലെ മോഹിപ്പിക്കുന്ന കണ്ണുകളുള്ള താരങ്ങൾ ഇവരാണ്...

ഐശ്വര്യ റായി ബച്ചൻ
സൗന്ദര്യത്തെ കുറിച്ച് പറയുമ്പോൾ പ്രേക്ഷകർ ആദ്യം പറയുന്ന പേരാണ് ഐശ്വര്യ റായി ബച്ചൻ. വർഷങ്ങൾ കഴിയുന്തോറും ഐശ്വര്യയുടെ സൗന്ദര്യം വർധിച്ചു വരുകയാണ്. തലമുറ വ്യത്യാസമില്ലാതെയാണ് നടി നെഞ്ചിലേറ്റുന്നത്. പ്രേക്ഷകരുടെ ഇടയിൽ ഏറ്റവു കൂടുതൽ ചർച്ചയാവുന്ന നടിയുടെ കണ്ണുകളാണ് . ഇന്നും ആഷിന്റെ കണ്ണുകൾ സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമാണ്. പച്ചനിറത്തിലുള്ള കണ്ണുകളാണ് നടിയുടേത്. ഇത് അധികമാരിലും കണ്ടിട്ടില്ല.

കരീഷ്മ കപൂർ
നടി കരീഷ്മ കപൂറിന്റെ കണ്ണുകളും ബോളിവുഡിൽ വലിയ ചർച്ചയാവാറുണ്ട്. നീല നിറത്തിലുള്ള കൃഷ്ണമണിയാണ് നടിയുടേത്. നടിയുടെ ഏറ്റവും വലിയ പ്രത്യേകതയാണിത്. 90 കളിൽ സിനിമയിൽ സജീവമായിരുന്ന കരീഷ്മ വിവാഹ ശേഷം സിനിമ വിടുകയായിരുന്നു. എന്നാൽ വർഷങ്ങൾ ശേഷം വീണ്ടും മടങ്ങി എത്തിയിരിക്കുകയാണ്. വിവാഹ മോചനത്തിന് ശേഷമാണ് കരീന വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. രണ്ട് മക്കളാണ് നടിക്കുള്ളത്. മക്കൾക്കൊപ്പമാണ് കരീഷ്മ ഇപ്പോൾ താമസിക്കുന്നത്.

ഐശ്വര്യയെ പോലെ തന്നെ ബോളിവുഡ് കോളങ്ങളിൽ ചർച്ചയാവുന്ന പേരാണ് നടി കരീന കപൂറിന്റേത്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്ന നടിമാരിൽ നിന്ന് വ്യത്യസ്തയാണ് കരീന. ഇപ്പോഴും ബോളിവുഡിൽ സജീവമാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കരീനയ്ക്ക് ലഭിക്കുന്നത്. സഹോദരി കരീഷ്മയുടെ കണ്ണുകൾ പോലെ കരീനയുടെ കണ്ണും അൽപം വ്യത്യസ്തമാണ്. പച്ച നിറത്തിലുള്ള കണ്ണുകളാണ് നടിയുടേത്. താരത്തിന്റെ കണ്ണുകളുടെ നിറം മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. നടി റാണി മുഖർജിയുടെ കണ്ണുകളും ബോളിവുഡിൽ ചർച്ചയാവാറുണ്ട്. തവിട്ട് നിറത്തിലുള്ള വലിയ കണ്ണുകളാണ് റാണിയുടേത്. കണ്ണിന്റെ നിറവും വലിപ്പും നടിയ്ക്ക് വ്യത്യസ്ത ലുക്ക് നൽകുന്നുണ്ട്. വിവാഹശേഷം സിനിമയിൽ അത്രയധികം സജീവമല്ല റാണി.
Recommended Video

ഹൃത്വിക് റോഷൻ
ഐശ്വര്യയെ ബച്ചനെ പോലെ ബോളിവുഡിലും തെന്നിന്ത്യൻ കോളങ്ങളിലും ചർച്ചയാവുന്ന താരമാണ് ഹൃത്വിക് റോഷൻ. ബോളിവുഡിലെ സ്റ്റൈലീഷ് താരമാണ് നടനെ അറിയപ്പെടുന്നത്. താരങ്ങൾ പോലും നടന്റെ ഫിറ്റ്നസിനെ കുറിച്ച് വാചാലരാവാറുണ്ട്. ഹൃത്വിക് റോഷന്റെ കണ്ണുകളും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. നീല നിറത്തിലുള്ള കണ്ണുകളാണ് നടന്റേത്.


Click it and Unblock the Notifications











