ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെ; ബോളിവുഡ് സുന്ദരിമാരുടെ വിദ്യഭ്യാസ യോഗ്യത ഇങ്ങനെയാണ്
വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്നവരാണ് ഇന്ത്യയിലുള്ളത്. പലരും സിനിമ പ്രൊഫഷനായി കാണാന്‍ തുടങ്ങുന്നതോടെ വിദ്യഭ്യാസത്തിന്റെ കാര്യം പിന്നിലേക്ക് വെക്കും. എന്നാല്‍ സൂപ്പര്‍ താരങ്ങളില്‍ പലരും ഉന്നത വിദ്യഭ്യാസം നേടിയിട്ടുള്ളവരാണെന്നുള്ളത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ ബോളിവുഡിലെ ചില താരസുന്ദരിമാരുടെ വിദ്യഭ്യാസ യോഗ്യത എന്തൊക്കെയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.
ബോളിവുഡിലെ പ്രായം കുറവുള്ള മുന്‍നിര നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. പഠിക്കുന്ന കാലത്താണ് ആലിയ വെള്ളിത്തിരയിലെത്തുന്നത്. ഹൈസ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ആലിയ സിനിമയിലെത്തിയതോടെ തന്റെ ഉന്നത പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് അറിയുന്നത്. ജംനഭായ് നര്‍സി സ്‌കൂളിലാണ് ആലിയ പഠിച്ചത്. ഇതേ സ്‌കൂളില്‍ തന്നെ പഠിച്ചിട്ടുള്ള മറ്റൊരു താരസുന്ദരിയാണ് കരീന കപൂര്‍.

സ്‌കൂള്‍ വിദ്യഭ്യാസത്തിന് ശേഷം കരീന കോമേര്‍സില്‍ ഡിഗ്രിയ്ക്ക് ചേര്‍ന്നെങ്കിലും അത് പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. ശേഷം അഭിനയത്തില്‍ സജീവമായി. നടി പ്രിയങ്ക ചോപ്ര മുംബൈയിലെ ജയ്ഹിന്ദ് കോളേജില്‍ ചേര്‍ന്നെങ്കിലും 2000 ല്‍ മിസ് വേള്‍ഡ് ആയി വിജയിച്ചതോടെ അത് ഉപേക്ഷിച്ചു. ശേഷം ഹിന്ദി സിനിമയില്‍ സജീവമാവുകയായിരുന്നു. ഇപ്പോള്‍ ഹോളിവുഡിലും തിളങ്ങി നില്‍ക്കുകയാണ് നടി.
സ്റ്റൈലിഷ് ലുക്ക് പരീക്ഷിച്ച് അമാന ഷരീഫ്, ആരാധകരുടെ മനം മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം
നടി കത്രീന കൈഫ് വീട്ടിലിരുന്ന് തന്നെയാണ് പഠിച്ചതെന്നാണ് അറിയുന്നത്. പില്‍ക്കാലത്ത് മോഡലിങ്ങിലേക്ക് തിരിഞ്ഞതോടെ അഭിനയത്തില്‍ സജീവമാവുകയായിരുന്നു. വിവാദങ്ങളിലും വിമര്‍ശനങ്ങളിലും നിറഞ്ഞ് നില്‍ക്കുകയാണ് നടി കങ്കണ റാണവത്. സിനിമയ്ക്ക് മുന്‍പ് ഡോക്ടറാവണം എന്നായിരുന്നു കങ്കണയുടെ ആഗ്രഹം. എങ്കിലും നടിയും മോഡലുമായതോടെ അത് സാധിക്കാതെ വരികയായിരുന്നു.
Recommended Video
ലോകസുന്ദരിയായ ഐശ്വര്യ റായി ഒരു ആര്‍കിടെക് ആണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ഐശ്വര്യ പഠിച്ചത് അതായിരുന്നു. എങ്കിലും ചെറിയ പ്രായത്തില്‍ തന്നെ മിസ് വേള്‍ഡ് ആയതോടെ പഠനം ഉപേക്ഷിച്ച് മോഡലിങ്ങിലും അഭിനയത്തിലും സജീവമായി.


Click it and Unblock the Notifications











