ഡിസംബർ മാസവും താരങ്ങളും തമ്മിൽ ഒരു ബന്ധമുണ്ട്, വിക്കിയും കത്രീനയും അത് ആവർത്തിക്കുന്നു

താരങ്ങളടെ വിവാഹം ആരാധകർ വലിയ ആഘോഷമാക്കാറുണ്ട്. ഓൺസ്ക്രീനിലെ പോലെ റിയൽ ലൈഫിലും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ ഒന്നിക്കണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. ഇപ്പോഴിത ബോളിവുഡിൽ നിന്ന് വീണ്ടുമൊരു കല്യാണ വാർത്ത എത്തുകയാണ്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരങ്ങളായ വിക്കി കൗശാലും കത്രീനയും വിവാഹിതരാവാൻ പോവുകയാണ്. ഡിസംബര്‍ 7നും 9നും ഇടയിൽ വിവാഹം നടക്കുമെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിക്കിയും കത്രീനയും വിവാഹിതരാവുന്നത്.

ഒരു പുരസ്കാരനിശയിൽ സ്കിറ്റിനിടെ കത്രീനയോട് വിക്കി വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. . ഇതിന് പിന്നാലെയാണ് താരങ്ങളുടെ പ്രണയകഥ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുന്നത്. രൺബീർ കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണിത്. അന്ന് വേദിയിൽ കത്രീനയുടെ മുൻകാമുകൻ നടൻ സൽമാൻഖാനും ഉണ്ടായിരുന്നു. സൽമാനുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷമാണ് കത്രീന രൺബീറുമായി അടുക്കുന്നത് ഏറെ നാൾ നീണ്ടു നന്ന ബന്ധമായിരുന്നു ഇത്. വിവാഹം വരെ എത്തിയിരുന്നു. ഇതിന് ശേഷമാണ് താരങ്ങൾ വേർപിരിയുന്നത്. വിക്കിയുടേയും കത്രീനയുടേയും വിവാഹം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.

അതേസമയം പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവീട്ടുകാർക്കിടയിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നുളള വാർത്തകൾ ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിക്കി-കത്രീന വിവാഹം ഗോസിപ്പ് കോളങ്ങളിൽ വലിയ ചർച്ചയായപ്പോൾ ഇതിൽ പ്രതികരിച്ച് നടൻ രംഗത്ത് എത്തിയിരുന്നു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച് പ്രതികരിച്ചത്. ആ വാർത്തകൾ പ്രചരിപ്പിക്കുന്നത്, നിങ്ങളുടെ സുഹൃത്തുക്കളാണ്. സമയം വരുമ്പോള്‍ ഞാന്‍ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണമെന്നായിരുന്നു നടൻ പറഞ്ഞത്. വിക്കിയുടെ വാക്കുകൾ സിനിമ കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു.

vicky- kathrina

ഡിസംബർ മാസം ബോളിവുഡ് താരങ്ങൾക്ക് അൽപം സ്പെഷ്യലാണ്. മിക്ക താര വിവാഹങ്ങളും നടക്കുന്നത് ഡിസംബറിലാണ്. ഇപ്പോഴിത വിക്കി കത്രീന വിവാഹം കൂടി ആ കൂട്ടത്തിൽ എത്തുകയാണ്. ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരങ്ങളായ പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകനാ. നിക്കിന്റേയും വിവാഹം നടക്കുന്നത് ഡിംസബർ മാസത്തിലാണ്. 2018 ഡിംസംബർ 1 ന് ആയിരുന്നു ഇവരുടെ വിവാഹം രാജസ്ഥാനിൽ വെച്ച് ഹിന്ദു- ക്രിസ്ത്യൻ ആചാരവിധ പ്രകാരമായിരുന്നു കല്യാണം നടക്കുന്നത്. ബോളിവുഡ് സിനിമ ലോകവും ആരാധകരും ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്. ഏറെ വിമർശനങ്ങൾ സൃഷ്ടിച്ച വിവാഹം കൂടിയായിരുന്നു ഇത്.

പ്രേക്ഷകർ ആഘോഷമാക്കിയ മറ്റൊരു വിവാഹമായിരുന്നു നടി അനുഷ്ക ശർമയുടേയും ഇന്ത്യൻ ക്രിക്കറ്റ് താരം വീരാട് കോലിയും വിവാഹം. ബോളിവുഡ് സിനിമയ്ക്ക് സമാനമായ ലവ് സ്റ്റോറിയായിരുന്നു ഇവരുടേത്. സൗഹൃദവും പ്രണയവം ബ്രേക്കപ്പും അതിന് ശേഷമുള്ള കൂടിച്ചേരലായിരുന്നു ഇവരുടേത്. 2011 ഡിസംബർ 11ന് ആയിരുന്നു താരങ്ങളുടെ വിവാഹം നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇംഗ്ലണ്ടിലെ താരവിവാഹത്തിന് പങ്കെടുത്തത്. വിവാഹ ശേഷ സിനിമ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക. വിരാട്- അനുഷ്ക ദമ്പതികൾക്ക് വാമിക എന്നൊരു മകളുണ്ട്. 2019 ആണ് കുഞ്ഞ് ജനിക്കുന്നത്.

പ്രശസ്ത കൊമഡിയൻ കപിൽ ശർമയുടേയും ഭാര്യ ഗിന്നിയുടേയും വിവാഹം നടക്കുന്നതും ഡിംസംബർ മാസത്തിൽ ആയിരുന്നു. 2018 ഡിസംബർ12 ആയിരുന്നു ഇവരുടെവിവാഹം . ഇവർക്ക് രണ്ട് മക്കളുണ്ട്. ആദിത്യ നാരായണന്റേയും ശ്വേത അഗർവാളിന്റേയും വിവാഹവും ഡിസംബറിൽ ആയിരുന്നു. 2020 ഡിസംബർ 1 ന് ആയിരുന്നു വിവാഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X