ചേച്ചിയ്ക്ക് പിന്നാലെ അനിയത്തിയും; ഭര്‍ത്താവുമായി വേര്‍പിരിയുകയാണെന്ന് വെളിപ്പെടുത്തി സുസന്നൈ ഖാന്റെ സഹോദരി
ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ ഭാര്യയും ഡിസൈനറുമായ സുസന്നൈ ഖാനെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഹൃത്വികുമായി വിവാഹമോചിതയായ സുസൈന്ന മറ്റൊരു പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. ഇത് ശരി വെക്കുന്ന തരത്തിലുള്ള ഫോട്ടോസും സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ സുസന്നൈയുടെ സഹോദരി ഫറാ ഖാന്‍ അലിയുടെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് വന്നിരിക്കുന്നത്. ഭര്‍ത്താവായ ഡിജെ അക്വീലുമായി താന്‍ വേര്‍പിരിയുകയാണെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയ പേജിലൂടെ ഫറ ഖാന്‍ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ഭര്‍ത്താവിനൊപ്പമുള്ള ഒരു സെല്‍ഫി ഫോട്ടോ പങ്കുവെച്ചതിനൊപ്പം നീണ്ടൊരു കുറിപ്പും താരസഹോദരി എഴുതിയിട്ടുണ്ട്.

ചില സമയങ്ങളില്‍ നമ്മള്‍ ഒരുപാട് വളര്‍ന്നു. മറ്റ് ചിലപ്പോള്‍ ഒന്നിച്ച് വളരും. എന്റെ ഭര്‍ത്താവ് അക്വീലുമായി 9 വര്‍ഷത്തോളം ഉണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ച് സുഹൃത്തുക്കള്‍ എന്ന് സ്റ്റാറ്റസ് മാറ്റിയിരിക്കുകയാണ്. ചുരുക്കം പറഞ്ഞാല്‍ ഞങ്ങള്‍ സന്തോഷത്തോടെ വേര്‍പിരിഞ്ഞു എന്ന് പറയാം. ഞങ്ങള്‍ ഇനിയെന്നും നല്ല സുഹൃത്തുക്കളെ പോലെ ആയിരിക്കും. അതുപോലെ മക്കളായ അസാനും ഫിസയ്ക്കും മികച്ച രക്ഷിതാക്കളും ആയിരിക്കും. ഇവര്‍ ഞങ്ങളെ തുല്യമായി സ്‌നേഹിക്കുന്നുണ്ട്. എങ്കിലും ദമ്പതിമാരായി ഇരിക്കാന്‍ ഞങ്ങള്‍ക്കിനി സാധിക്കില്ല.
വീണ്ടും പരീക്ഷണങ്ങളുമായി നടി മീര നന്ദൻ, ആരെയും മയക്കുന്ന നടിയുടെ കിടിലൻ ഫോട്ടോസ് കാണാം
ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് കൂടിയാലോചിച്ച് എടുത്ത തീരുമാനമാണിത്. മൂന്നാമത് ഒരാള്‍ക്ക് ഇതില്‍ പങ്കില്ലെന്നും ഫറ വ്യക്തമാക്കുന്നു. അക്വീല്‍ എപ്പോഴും എന്റെ കുടുംബത്തിലെ ഒരാള്‍ ആയിരിക്കും. അതുപോലെ അവന്റേതില്‍ ഞാനും. ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളെല്ലാം ഈ തീരുമാനത്തെ പക്വതയോടെ സ്വീകരിക്കുമെന്നും അതിന്റെ പേരില്‍ ഞങ്ങളെ വിധിക്കില്ലെന്നും പ്രതീക്ഷിക്കുകയാണ്. എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഞാനും അക്വീലും മക്കളും അടങ്ങിയ കുടുംബം തീര്‍ച്ചയായും അങ്ങനെയാവും. അതാണ് പ്രധാന കാര്യം. എന്റെ ജീവിതത്തിലെ എല്ലാത്തിനും നന്ദിയും സന്തോഷവും രേഖപ്പെടുത്തുകയാണെന്നും ഫറ എഴുതിയ കുറിപ്പില്‍ പറയുന്നു.
Recommended Video
ഫറ ഖാൻ അലിയുടെ കുറിപ്പ് വായിക്കാം


Click it and Unblock the Notifications