അമ്മയാകുന്നതിന്റെ പേരിൽ കേട്ടത് രൂക്ഷ വിമർശനം, വിവാഹത്തിന് മുൻപ് ഇവർ ഗർഭിണിയായി...

താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വലിയ ആഗ്രഹമാണ്. അതിനായി ഏത് അറ്റംവരെ പോകാനും ഇവർക്ക് മടിയില്ല. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്നത് താരങ്ങൾ അമ്മയാകുന്നതിനെ കുറിച്ചാണ്. വിവാഹം കഴിഞ്ഞതിന് തൊട്ട് പിന്നാലെ തന്നെ ഇത്തരത്തിലുളള വാർത്തകൾ പ്രചരിക്കാറുണ്ട്. ഇത്തരത്തിലുള്ള വ്യാജ വാർത്തകളെ തുടർന്ന് താരങ്ങൾ അമ്മയാകുന്ന വിവരം തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കാറുണ്ട്. പ്രിയങ്ക, അനുഷ്ക ശർമ, ദീപിക പദുകോൺ തുടങ്ങിയ താരങ്ങളുടെ പേരിൽ നിരവധി തവണ ഇത്തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.

അമ്മയാകുന്നതിന്റെ പേരിൽ വിമർശനങ്ങളും നടിമാർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ദിയ മിശ്ര, നേഹ ധുപിയ, അമൃത അറോറ, കൽക്കി, എമി ജക്സൺ,ഗബ്രിയേല തുടങ്ങിയ താരങ്ങൾക്കാണ് മാതൃത്വത്തിന്റെ പേരിൽ വിമർശനം കേൾക്കേണ്ടി വന്നത്. വിവാഹത്തിന് മുൻപാണ് താരങ്ങൾ ഗർഭിണിയാകുന്നത്.

ദിയ മിർസ

ദിയ മിർസ

വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അമ്മയാകുന്ന വിവരം നടി പങ്കുവെച്ചത്. ഫെബ്രുവരിയിലായിരുന്നു നടിയുടേയും വൈഭവ് രേഖിയുടേയും വിവാഹം നടന്നത്. ഏപ്രിൽ മാസത്തിൽ താൻ അമ്മയാകാൻ പോകുന്ന വിവരം ദിയ പങ്കുവയ്ക്കുകയായിരുന്നു.വിവാഹത്തിന്റെ തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും വിമർശനങ്ങൾ ഉയർന്നതോടെ ദിയ പറഞ്ഞു. ഇപ്പോൾ ദിയയ്ക്ക് കുഞ്ഞ് ജനിച്ചിട്ടുണ്ട്. അവ്യയാന്‍ ആസാദ് രേഖി എന്നാണ് കുഞ്ഞിന് പേര്.

നേഹ ധുപിയ

നേഹ ധുപിയ

2018 മെയ്10 നായിരുന്നു നടിയും മോഡലുമായ നേഹ ധുപിയയുടേയു നടൻ അങ്കത് സിങ്ങുംവിവാഹിതരാകുന്നത്. വളരെ ലളിതമായ വിവാഹമായിരുന്നു ഇവരുടേത്. നേഹ തന്നെയായിരുന്നു തന്റെ വിവാഹ വാർത്ത വെളിപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അമ്മയാകാൻ പോകുന്ന വിവരം നടി പങ്കുവെയ്ക്കുകയായിരുന്നു. ബേബി ഷവറിന്റെ ചിത്രമായിരുന്നു നടി പങ്കുവെച്ചത്. ഗർഭിണിയായത് കൊണ്ടാണ് രഹസ്യമായി വിവാഹം കഴിച്ചതെന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.

കല്‍ക്കി കൊച്‌ലിന്‍

കല്‍ക്കി കൊച്‌ലിന്‍

വിവാഹത്തിന് മുൻപായിരുന്നു നടി കല്‍ക്കി കൊച്‌ലിനും അമ്മയായത്. ഗയ് ഹേഷ്ബര്‍ഗ് എന്ന ഇസ്രായേലി പിയാനിസ്റ്റുമായി പ്രണയത്തിലാണ് താരം. സംവിധായകൻ അനുരാഗ് കശ്യപുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ഗയ് ഹേഷ്ബര്‍ഗുമായി നടി പ്രണയത്തിലാവുന്നത്. 2021 പെബ്രുവരി 11നാണ് നടി പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയാകുന്നതിന് പേരിൽ നിരവധി വിമർശനങ്ങൾ കൽക്കിക്ക് നേരിടേണ്ടി വന്നിരുന്നു. അന്ന് താരത്തെ പിന്തുണച്ച അനുരാഗ് കശ്യപ് രംഗത്ത് എത്തിയിരുന്നു.

Recommended Video

മകന് പിറന്നാളാശംസിച്ച് ലാലേട്ടന്‍ പങ്കുവെച്ച ചിത്രം | FilmiBeat Malayalam
ഗബ്രിയേല

ഗബ്രിയേല

നടൻ അർജുൻ രാംപാലിന്റെ കാമുകിയാണ് ഗബ്രിയേ. വിവാഹത്തിന് മുൻപാണ് ഗബ്രിയേല അമ്മയാകുന്നത്. അർജുൻ രാംപാൽ ആണ് അച്ഛനാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്.ഭാര്യ മെഹ്ർ ജെസിയയുമായുള്ള വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഗബ്രിയേല അമ്മയാകുന്നത്. നടി എമി ജാക്സനും വിവാഹത്തിന് മുൻപ് കുഞ്ഞിന് ജന്മം നൽകിയിരുന്നു,

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X