റാണിയെ ചതിച്ച് ഐശ്വര്യയെ കെട്ടി, ഇപ്പോഴിതാ നിമ്രതിന് വേണ്ടി ഐശ്വര്യയേയും; അഭിഷേകിന്റെ പ്രണയങ്ങള്‍!
ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് ജോഡിയായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. 2007 ലായിരുന്നു ഇരുവരുടേയും വിവാഹം. ഇന്നും ആരാധകര്‍ ആ വിവാഹം ഓര്‍ത്തിരിക്കുന്നുണ്ട്. അധികം വൈകാതെ ഇരുവരും പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുമായി. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.
അഭിഷേകിന്റേയും ഐശ്വര്യയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷിച്ചതാണ്. അതേസമയം അഭിഷേകിന്റെ ജീവിതത്തില്‍ ആദ്യത്തെ പ്രണയമായിരുന്നില്ല ഐശ്വര്യ റായ്. താരസുന്ദരിയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് മറ്റ് ചിലരുമായും അഭിഷേക് പ്രണയത്തിലായിരുന്നിട്ടുണ്ട്. അഭിഷേകിന്റെ പ്രണയങ്ങളെക്കുറിച്ച് വായിക്കാം.

മോഡലും നടിയുമായ ദീപന്നിത ശര്‍മയും അഭിഷേകും ഒരിടയ്ക്ക് പ്രണയത്തിലായിരുന്നു. മോഡലിംഗില്‍ നിന്നും സിനിമയിലെത്തിയ ദീപന്നിതയ്ക്ക് പക്ഷെ അഭിനയത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നടി സൊനാലി ബേന്ദ്രയാണ് ദീപന്നിതയും അഭിഷേകും കണ്ടുമുട്ടാന്‍ കാരണക്കാരിയായത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിടുകയായിരുന്നു. പത്ത് മാസത്തോളം ഈ പ്രണയം ബന്ധം നീണ്ടു നിന്നു. തന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു അഭിഷേക് അപ്പോള്‍. അതിനാല്‍ തന്റെ പ്രണയ വാര്‍ത്ത പുറത്ത് വരുന്നതിനോട് അഭിഷേകിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനാല്‍ ഒരിക്കല്‍ പോലും അഭിഷേക് തങ്ങളുടെ പ്രണയത്തെക്കുറിച്ച് എവിടേയും സംസാരിച്ചിട്ടില്ല. എന്നാല്‍ ഒരിക്കല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദീപന്നിത സംസാരിച്ചിരുന്നു.'' അഭിഷേക് ഒരിക്കലും സുഹൃത്തായിരുന്നില്ല. കഴിഞ്ഞു പോയതിന് എന്റെ ജീവിതത്തില്‍ ഒരു പ്രധാന്യവുമില്ല. ഒന്നുമില്ല. വിശദീകരണം നല്‍കാനോ അഭിഷേകുമായി അടുപ്പമുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കാനോ ഞാനില്ല'' എന്നാണ് ദീപന്നിത പറഞ്ഞത്.
അഭിഷേകിന്റെ ആദ്യ പരസ്യ പ്രണയമായിരുന്നു കരിഷ്മ കപൂറുമായുള്ളത്. സഹോദരി ശ്വേത ബച്ചന്റെ വിവാഹത്തിനിടെയാണ് അഭിഷേകും കരിഷ്മയും കണ്ടുമുട്ടുന്നത്. ഇരുവരും അഞ്ച് വര്‍ഷക്കാലം പ്രണയത്തിലായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളും നടന്നിരുന്നു. ബച്ചന്‍ കുടുംബം പരസ്യമായി തന്നെ കരിഷ്മയെ മരുമകള്‍ ആയി അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. വിവാഹം നിശ്ചയം വരെ കഴിഞ്ഞതിന് ശേഷമാണ് ഇരുവരും പിരിയുന്നത്. ബച്ചന്‍ കുടുംബത്തിന്റെ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് കരിഷ്മയുടെ അമ്മ ഈ വിവാഹത്തില്‍ നിന്നും പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് ശേഷമാണ് അഭിഷേക് ബച്ചനും റാണി മുഖര്‍ജിയും അടുപ്പത്തിലാകുന്നത്. ബണ്ടി ഓര്‍ ബബ്ലി പോലുള്ള ഹിറ്റുകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരുടേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഏറെ പ്രശംസിക്കപ്പെട്ടതാണ്. അധികം വൈകാതെ ഇരുവരും ജീവിതത്തിലും പ്രണയത്തിലാവുകയായിരുന്നു. ബച്ചന്‍ കുടുംബവുമായും റാണി മുഖര്‍ജിയ്ക്ക് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും റാണി മുഖര്‍ജി ബച്ചന്‍ കുടുംബത്തിന്റെ മരുമകള്‍ ആകുമെന്നാണ് കരുതിയിരുന്നത്.
ഇതിനിടെയാണ് അഭിഷേക് ഐശ്വര്യയുമായി അടുപ്പത്തിലാകുന്നത്. ഐശ്വര്യയും റാണിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അഭിഷേകും ഐശ്വര്യയും തമ്മില്‍ പ്രണയത്തിലായതോടെ ആ സൗഹൃദവും അവസാനിച്ചു. ഐശ്വര്യയുടേയും അഭിഷേകിന്റേയും വിവാഹത്തിന് റാണി മുഖര്‍ജിയെ ക്ഷണിക്കുക പോലും ചെയ്തിരുന്നില്ല.

ഇപ്പോഴിതാ ബച്ചന്‍ ജൂനിയര്‍ ഐശ്വര്യ റായുമായി പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിന് പിന്നിലെ കാരണമായി പറയപ്പെടുന്നത് നടി നിമ്രത് കൗറുമായുള്ള അഭിഷേകിന്റെ അടുപ്പമാണ്. ഇരുവരും നേരത്തെ ദസ്വി എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സമയത്ത് ഇരുവരും അടുപ്പത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും ഒരുമിച്ച് പങ്കെടുത്ത അഭിമുഖങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
വിവാഹ തകര്‍ച്ചയെക്കുറിച്ചോ പ്രണയ വാര്‍ത്തകളോടോ അഭിഷേക് ബച്ചന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം വിവാദങ്ങളോട് നിമ്രത് കൗര്‍ പ്രതികരിച്ചിരുന്നു. ''ഞാന്‍ എന്ത് ചെയ്താലും ആളുകള്‍ അവര്‍ക്ക് പറയാനുള്ളത് പറയും. ഇത്തരം ഗോസിപ്പുകള്‍ അവസാനിപ്പിക്കാന്‍ ഒന്നും ചെയ്യാനില്ല. അതിനാല്‍ ഞാന്‍ ജോലിയില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യപ്പെടുന്നത്'' എന്നാണ് നിമ്രത് പറഞ്ഞത്.


Click it and Unblock the Notifications