അച്ഛനായപ്പോൾ മാറ്റങ്ങൾ ഏറെ, കാത്തിരുന്ന കൺമണി എത്തിയപ്പോൾ; 2024 ൽ കുഞ്ഞ് പിറന്ന താരങ്ങൾ
സിനിമാ ലോകത്ത് ഒട്ടേറെ സംഭവ വികാസങ്ങൾ നടന്ന വർഷമാണ് 2024. ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ രംഗത്തും വൻ ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടായ വർഷം. സിനിമയ്ക്കപ്പുറം പല താരങ്ങളുടെയും വ്യക്തി ജീവിതത്തിലും സംഭവ വികാസങ്ങളുണ്ടായി. മുൻനിര താരങ്ങളിൽ പലരും കരിയറിനേക്കാളും വ്യക്തി ജീവിതത്തിന് 2024 ൽ ശ്രദ്ധ കൊടുത്തു. 2024 ൽ മാതാപിതാക്കളായ ബോളിവുഡ് താരങ്ങൾ ഏറെയാണ്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കുകയാണ് ഇവർ.
വിവാഹം കഴിഞ്ഞ് ആറ് വർഷങ്ങൾക്ക് ശേഷമാണ് രൺവീർ സിംഗ്-ദീപിക പദുകോൺ താര ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ദുവ പദുകോൺ സിംഗ് എന്നാണ് മകളുടെ പേര്. 2024 സെപ്റ്റംബർ എട്ടിനാണ് ദുവ പിറന്നത്. വിവാഹ ശേഷം കരിയറിലെ തിരക്കുകളിലായിരുന്നു ദീപികയും രൺവീറും. 38ാം വയസിലാണ് ദീപിക പദുകോൺ അമ്മയായത്. അച്ഛനായത് അമൂല്യമായ അനുഭവമാണെന്നാണ് രൺവീർ പറഞ്ഞത്. അമ്മയായ ശേഷം കരിയറിൽ നിന്ന് കുറച്ച് മാസങ്ങളായി മാറി നിൽക്കുകയാണ് ദീപിക പദുകോൺ.

2024 ഫെബ്രുവരി 15 നാണ് വിരാട് കോലിക്കും അനുഷ്ക ശർമ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. അകായ് എന്നാണ് മകന്റെ പേര്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന താര ദമ്പതികൾ രണ്ടാമത് കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ആരാധകരോട് പങ്കുവെച്ചിരുന്നില്ല. എന്നാൽ അനുഷ്ക ഗർഭിണിയാണെന്ന് സോഷ്യൽ മീഡിയയിൽ സംസാരമുണ്ടായിരുന്നു.
ആദ്യത്തെ മകൾ വാമിക പിറന്നത് മുതൽ കരിയറിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക ശർമ്മ. സിനിമാ രംഗത്തേക്ക് തിരിച്ച് വരാൻ നടി ഇതുവരെ തയ്യാറായിട്ടില്ല. മക്കൾ രണ്ട് പേരുടെയും ഫോട്ടോ പുറത്ത് വിടാൻ താര ദമ്പതികൾ തയ്യാറല്ല. മക്കളുടെ ഫോട്ടോ എടുക്കരുതെന്ന് പാപ്പരാസികൾക്ക് നിർദ്ദേശവുമുണ്ട്. മക്കളെ ലൈം ലൈറ്റിലേക്ക് കൊണ്ട് വരാൻ രണ്ട് പേരും ആഗ്രഹിക്കുന്നില്ല. നടൻ വിക്രാന്ത് മാസിയും 2024 ലാണ് അച്ഛനായത്.

ഫെബ്രുവരി ഏഴിനാണ് വിക്രാന്ത് മാസിക്കും ഭാര്യ ശീതൾ താക്കൂറിനും ആൺകുഞ്ഞ് പിറന്നത്. വർധൻ എന്നാണ് മകന് നൽകിയിരിക്കുന്ന പേര്. അച്ഛനായ ശേഷം വിക്രാന്തിന് മാറ്റങ്ങൾ ഏറെയാണ്. കരിയറിൽ നിന്നും നീണ്ട ഇടവേളയെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് നടൻ. സ്വപ്നം കണ്ട ജീവിതം ഇപ്പോഴാണ് ലഭിച്ചതെന്ന് വിക്രാന്ത് വ്യക്തമാക്കി.
താര ദമ്പതികളായ അലി ഫസലിനും റിച്ച ചദ്ദയും 2024 ൽ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. ജൂലൈ 16 നാണ് ഇവർക്ക് പെൺകുഞ്ഞ് പിറന്നത്. സുനൈറ എന്നാണ് പേര്. മകൾ പിറന്ന ശേഷം ജീവിതത്തോടുള്ള തന്റെ വീക്ഷണം മാറിയെന്നാണ് അലി ഫസൽ ഒരിക്കൽ പറഞ്ഞത്. നടൻ വരുൺ ധവാനും ഈ വർഷം അച്ഛനായി. ലാറ എന്നാണ് മകളുടെ പേര്. 2021 ലാണ് വരുണും നടാഷ ദലാലും വിവാഹിതരായത്. മകളെ ഉപദ്രവിക്കുന്നയാളെ കൊല്ലാൻ പോലും താൻ മടിക്കില്ലെന്നാണ് വരുൺ ധവാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications