സൽമാന്റേയും ഷാരൂഖ് ഖാന്റേയും ബോഡിഗാർഡിന്റെ വരുമാനം കോടികൾ...
ബോളിവുഡ് താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വല്ലാത്ത താൽപര്യമാണ്. താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാവാറുണ്ട്. ഇപ്പോൾ സിനിമ കോളങ്ങളിൽ വൈറലാവുന്നത് ബോളിവുഡ് സൂപ്പർ താരങ്ങളുടെ ബോഡിഗാർഡിന്റെ പ്രതിഫലത്തെ കുറിച്ചാണ്. വൻ തുകയാണ് താരങ്ങൾ ഇവർക്ക് പ്രതിഫലമായി നൽകുന്നത്.
ബോളിവുഡ് താരങ്ങൾ, തങ്ങളുടെ സുരക്ഷയ്ക്കായി കോടി കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. അടുത്തിടെ താരങ്ങളായ സൽമാൻഖാന്റേയും അനുഷ് ശർമയുടേയും ബോഡിഗാർഡിന്റെ സാലറി തുക പുറത്ത് വന്നിരുന്നു. കോടിക്കണക്കിന് രൂപയാണ് ഇവർക്ക് ശമ്പളമായി താരങ്ങൾ നൽകുന്നത്. സൽമാനും അനുഷ്കയും മാത്രമല്ല ഷാരൂഖ് ഖാനും ആമീർ ഖാനും, ദീപികയും ബച്ചനുമെല്ലാം സുരക്ഷയ്ക്കായി വലിയൊരു തുകയാണ് വർഷത്തോറും ചെലവഴിക്കുന്നത്. താരങ്ങളുടെ ബോഡിഗാർഡിന്‌റെ വരുമാനം ഇങ്ങനെ...

സൽമാൻഖാൻ
സൽമാൻഖാന്റെ ബോഡിഗാർഡായ ഷേരയുടെ വാർഷിക വരുമാനം 2 കോടി രൂപയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഷേര സൽമാന്റെ ബോഡിഗാർഡായി ജോലി ചെയ്യുന്നുണ്ട്. അദ്ദേഹത്തിന് സ്വന്തമായി ഒരു സെക്യൂരിറ്റി ഏജൻസിയുണ്ട്. ഹോളിവിഡിലെ നിരവധി താരങ്ങൾക്കൊപ്പം ഷേര പ്രവർത്തിച്ചിട്ടുണ്ട്. ഒരു ഷോയ്ക്കിടെയാണ് സൽമാനെ ആദ്യമായി കാണുന്നതെന്ന് ഷേര അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അനുഷ്ക ശർമ
പ്രകാശ് സിങ്ങ് ആണ് നടി അനുഷ്ക ശർമയുട പേഴ്സണൽ ബോഡിഗാർഡ്. വിവാഹത്തിന് മുൻപ് മുതലെ സോനു നടിക്കൊപ്പമുണ്ട്. ഇപ്പോഴും ഇദ്ദേഹം തന്നെയാണ് അനുശ്കയുടെ അംഗരക്ഷകൻ. പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 1.2 കോടി രൂപയാണ് സോനുവിന്റെ വാർഷിക വരുമാനം

ഷാരൂഖ് ഖാൻ
ബോളിവുഡിൽ കോടികൾ പ്രതിഫലം വാങ്ങുന്ന മറ്റൊരു അംഗരക്ഷകനാണ് രവി സിങ്ങ്. കഴിഞ്ഞ 10 വർഷമായി ഷാരൂഖിനോടൊപ്പം രവിയുണ്ട്. 2.7 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വാർഷിക വരുമാനം. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഷാരൂഖ് ഖാന്റെ അംഗരക്ഷകനായ രവിയാണെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. അതേസമയം സൽമാന്റെ ബോഡിഗാർഡിനെ പോലെ ജനപ്രിയനല്ല. രണ്ട് കോടി രൂപയാണ് ആമീർ ഖാന്റെ ബോഡി ഗാർഡായ യുവരാജ് ഘോർപാഡെ പ്രതിവർഷ വരുമാനം.
Recommended Video

അമിതാഭ് ബച്ചൻ
അമിതാഭ് ബച്ചന്റെ സ്വകാര്യ അംഗരക്ഷകനാണ് ജിതേന്ദ്ര ഷിൻഡെ .1.5 കോടിയാണ് ഇദ്ദേഹത്തിന്റെ വാർഷിക വരുമാനം. സ്വന്തമായി സെക്യൂരിറ്റി ഏജൻസി നടത്തുന്നുണ്ട്.ടൈംസ് നൗ ആണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. നടി ദീപിക പദുകോണിന്റെ ബോഡിഗാർഡിന്റെ വാർഷികവരുമാനം 80 ലക്ഷം മിതൽ 1.2 കോടി വരെയാണ്.


Click it and Unblock the Notifications











