അമ്പത് രൂപയില്‍ തുടങ്ങിയ ഷാരൂഖ്, 100 രൂപ വാങ്ങിയ ഹൃത്വിക്ക്, ബോളിവുഡ് താരങ്ങളുടെ ആദ്യ പ്രതിഫലം

By Midhun Raj

ബോളിവുഡ് സിനിമാലോകത്ത് മുന്‍നിര താരമാവുക എന്നത് ചില്ലറ കാര്യമല്ല. വളരെ കഷ്ടപ്പെട്ടാണ് ഇപ്പോഴുളള സൂപ്പര്‍താരങ്ങളെല്ലാം ഹിന്ദി സിനിമാലോകത്ത് മുന്‍നിരയിലേക്ക് ഉയര്‍ന്നത്. വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് താരങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ ഒരു സ്ഥാനം ഉറപ്പിച്ചത്. കഠിനാധ്വാനം, സമര്‍പ്പണം, നിശ്ചയ ദാര്‍ഢ്യം അങ്ങനെ എല്ലാം കൊണ്ടാണ് താരങ്ങളെല്ലാം ഉയരങ്ങില്‍ എത്തിയത്. ആദ്യകാലത്ത് ഒരുപാട് സ്ഥലങ്ങളില്‍ അവഗണിക്കപ്പെട്ട നടീനടന്മാരുണ്ട് ബോളിവുഡില്‍. എന്നാല്‍ പിന്നീട് കിട്ടിയ അവസരത്തില്‍ പിടിച്ച് കയറുകയായിരുന്നു താരങ്ങള്‍.

ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

ഇന്ന് കോടികളാണ് ഓരോ ബോളിവുഡ് താരങ്ങളുടെയും പ്രതിഫലം. സൂപ്പര്‍ താരങ്ങളെല്ലാം ഒരു ചിത്രത്തിന് ഒകെ പറയുമ്പോള്‍ തന്നെ കോടികളുടെ ബിസിനസാണ് ആരംഭിക്കുന്നത്. എന്നാല്‍ താരങ്ങളുടെ ആദ്യകാല പ്രതിഫലം കേട്ടാല്‍ ഇന്ന് പലരും അമ്പരന്ന് പോവും. ബോളിവുഡില്‍ വലിയ താരങ്ങളായ മിക്കവരുടെയും ആദ്യ പ്രതിഫലം പതിനായിരത്തില്‍ താഴെ ആയിരുന്നു. ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ ആദ്യപ്രതിഫലം എത്രയാണെന്ന് അറിയാം. തുടര്‍ന്ന് വായിക്കൂ...

അക്ഷയ് കുമാര്‍

ബോളിവുഡില്‍ ഇന്ന് എറ്റവും കൂടുതല്‍ താരമൂല്യമുളള താരങ്ങളില്‍ ഒരാളാണ് അക്ഷയ് കുമാര്‍. നടന്‌റെ മിക്ക ചിത്രങ്ങളും വലിയ കളക്ഷന്‍ ബോക്‌സോഫീസില്‍ നേടാറുണ്ട്. ഇന്ന് കോടികളാണ് അക്ഷയ് കുമാര്‍ ഓരോ സിനിമകള്‍ക്കും വാങ്ങാറുളളത്. ബോളിവുഡിലെ തിരക്കേറിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അക്ഷയ്. ബോളിവുഡില്‍ എത്തുംമുന്‍പ് ബാങ്കോക്കില്‍ ഷെഫ് ആയും വെയിറ്ററായും പ്രവര്‍ത്തിച്ചിരുന്നു താരം, അക്ഷയുടെ ആദ്യ പ്രതിഫലം 1500 രൂപയാണ്.

ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള താരമാണ്

ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള താരമാണ് ഷാരൂഖ് ഖാന്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഹിന്ദി സിനിമാലോകത്തെ അവിഭാജ്യ ഘടകമായി ഷാരൂഖ് മാറി. ഇന്ന് നിരവധി ആഡംബര വീടുകളും വില കൂടിയ കാറുകളുമെല്ലാം നടന് സ്വന്തമായുണ്ട്. കൂടാതെ പല ബിസിനസുകളിലും ഷാരൂഖ് ഖാന്
നിക്ഷേപമുണ്ട്. സിനിമകള്‍ക്ക് പുറമെ പരസ്യ ചിത്രങ്ങളില്‍ നിന്നും ഷാരൂഖ് വരുമാനം നേടുന്നു. അതേസമയം ഷാരൂഖ് ഖാന്‌റെ ആദ്യ പ്രതിഫലം 50രൂപയാണ്. പങ്കജ് ഉദാസ് കണ്‍സേര്‍ട്ടില്‍ സംഘാടകരില്‍ ഒരാളായി നിന്നപ്പോഴായിരുന്നു നടന് 50 രൂപ പ്രതിഫലമായി ലഭിച്ചത്.

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റാണ്

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റാണ് ആമിര്‍ ഖാന്‍. ആദ്യ ചിത്രമായ ഖയാമത്ത് സേ ഖയാമത്ത് തക്കിന് പ്രതിമാസം 1000രൂപയായിരുന്നു നടന്‌റെ പ്രതിഫലം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ചിത്രത്തിന് ഇപ്പോള്‍ അമ്പത് കോടിയാണ് ആമിര്‍ ഖാന്‍ വാങ്ങുന്നത്. വളരെ സെലക്ടിവായി മാത്രമാണ് ആമിര്‍ ഖാന്‍ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് ഷിപ്പിംഗ് കമ്പനിയായ ഷാ & വാലസില്‍ എക്‌സിക്യൂട്ടീവായും ബേര്‍ഡ് ആന്റ് കമ്പനിയുടെ ചരക്ക് ബ്രോക്കര്‍ എന്നീ നിലകളിലും ജോലി ചെയ്തിട്ടുണ്ട്.

അന്ന് ആദ്യ പ്രതിഫലമായി 500 രൂപയാണ്

അന്ന് ആദ്യ പ്രതിഫലമായി 500 രൂപയാണ് അമിതാഭ് ബച്ചന് ലഭിച്ചത്. മിസ് വേള്‍ഡ് ടൈറ്റില്‍ നേടിയ ശേഷം പ്രിയങ്ക ചോപ്ര തന്‌റെ കരിയര്‍ തുടങ്ങിയത് ആദ്യ പ്രതിഫലമായി 5000രൂപ വാങ്ങിയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 3000 രൂപയാണ് നടി സോനം കപൂര്‍ ആദ്യ പ്രതിഫലമായി വാങ്ങിയത്. നടിയാകുന്നതിന് മുന്‍പ് സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റ് ഡയറക്ടറായി സോനം കപൂര്‍ പ്രവര്‍ത്തിച്ചിരുന്നു.

അന്നാണ് ആദ്യ പ്രതിഫലമായി സോനം 3000രൂപ

അന്നാണ് ആദ്യ പ്രതിഫലമായി സോനം 3000രൂപ വാങ്ങിയത്. ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ താരമായ ഹൃതിക് റോഷന്‍ തന്റെ ആദ്യ ശമ്പളമായി 100 രൂപയാണ് സമ്പാദിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശാ എന്ന ചിത്രത്തില്‍ ജിതേന്ദ്രയ്ക്കൊപ്പം ഡാന്‍സ് കളിച്ച് സമയത്താണ് ഹൃത്വിക്കിന് 100രൂപ ലഭിച്ചത്. അതേസമയം 11000 രൂപയാണ് സല്‍മാന്‍ ഖാന്‍ ആദ്യ പ്രതിഫലമായി വാങ്ങിയത്.

കരിയറില്‍ വഴിത്തിരിവായ ബീവി ഹോ തോ

കരിയറില്‍ വഴിത്തിരിവായ ബീവി ഹോ തോ ഐസി എന്ന ചിത്രത്തിലെ ഒരു ചെറിയ റോളിനാണ് സല്‍മാന് ഈ പ്രതിഫലം ലഭിച്ചത്. സ്വന്തം വസ്ത്രം ധരിച്ചാണ് സല്‍മാന്‍ ഖാന്‍ അന്ന് ഷൂട്ടിംഗിന് എത്തിയത്. മേയിനെ പ്യാര്‍ കിയ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍റെ താരമൂല്യം കൂടി. മാസ് ആക്ഷന്‍ ചിത്രങ്ങളാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ കരിയറില്‍ കൂടുതലായി ചെയ്യുന്നത്.

ടൈഗര്‍ 3 എന്ന ചിത്രത്തിലാണ് നടന്‍ നിലവില്‍

ടൈഗര്‍ 3 എന്ന ചിത്രത്തിലാണ് നടന്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം റഷ്യയില്‍ പുരോഗിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെതായി ആരാധകര്‍ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സീറോ എന്ന സിനിമയുടെ പരാജയത്തിന് ശേഷം ഷാരൂഖ് ഖാന്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. നിലവില്‍ പത്താന്‍ എന്ന ചിത്രമാണ് നടന്‌റെതായി ഒരുങ്ങുന്നത്. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക. പുതിയ ചിത്രത്തിലൂടെ കിംഗ് ഖാന്റെ ഒരു ശക്തമായ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അക്ഷയ് കുമാറിന്‌റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി

അക്ഷയ് കുമാറിന്‌റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പുറത്തിറങ്ങുന്നുണ്ട്. എറ്റവുമൊടുവില്‍ ബെല്‍ബോട്ടം എന്ന ചിത്രമാണ് ബോളിവുഡ് സൂപ്പര്‍ താരത്തിന്‌റെതായി പുറത്തിറങ്ങിയത്. സിനിമ മികച്ച പ്രതികരണങ്ങളോടെ ബോക്‌സോഫീസില്‍ മുന്നേറുകയാണ്. ലാല്‍സിംഗ് ഛദ്ദയാണ് ആമിര്‍ ഖാന്റെതായി ഒരുങ്ങുന്നത്. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‌റെ ഓദ്യോഗിക റീമേക്ക് കൂടിയാണ് സിനിമ. ആമിര്‍ സിനിമയുടെ ഷൂട്ടിംഗ് കേരളത്തിലും നടന്നിരുന്നു. കരീന കപൂറാണ് ചിത്രത്തിലെ നായിക. തെലുങ്ക് താരം നാഗചൈതന്യയും സിനിമയില്‍ അഭിനയിക്കുന്നു. അതേസമയം ഫൈറ്ററാണ് ഋത്വിക്ക് റോഷന്റെ പുതിയ സിനിമ. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Recommended Video

Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

കടപ്പാട്: ടൈംസ് നൗ ന്യൂസ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X