കരീഷ്മയും അഭിഷേക് ബച്ചനും പിരിയാനുള്ള കാരണം ഇതാണ്, നിശ്ചയത്തിന് ശേഷം വേർപിരിഞ്ഞ താരങ്ങൾ
താരങ്ങളുടെ വിവാഹവും പ്രണയവും മാത്രമല്ല ബ്രേക്കപ്പുകളും വാർത്തകളിൽ ഇടം പിടിക്കാറുണ്. വിവാഹത്തിന്റെ അടുത്ത് വന്നതിന് ശേഷമാണ് പല ബന്ധങ്ങളും പിരിയുന്നത്. പലപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാകും വിവാഹത്തോട് അടുക്കുമ്പോൾ വേർപിരിയുന്നത്. ബോളിവുഡ് താരങ്ങളുടെ ഇടയിലാണ് ബ്രേക്കപ്പ് അധികവും നടക്കുന്നത്.
ഗൗണിൽ സുന്ദരിയായി നടി മാളവിക മോഹനൻ, ചിത്രം കാണൂ
ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് വിവാഹനിശ്ചയത്തിന് ശേഷം ബന്ധം പിരിഞ്ഞ താരങ്ങളെ കുറിച്ചാണ്. കരീഷ്മ കപൂർ, അഭിഷേക് ബച്ചൻ തുടങ്ങിയവരുടെ വേർപിരിയൽ ബോളിവുഡ് പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിരുന്നു. ഇതുപോലെ സൂപ്പർ താരങ്ങളുടെ വേർപിരിയലുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്.

ബോളിവുഡിനെ ഞെട്ടിച്ച ഒരു വേർപിരിയലായിരുന്നു നടൻ അഭിഷേക് ബച്ചന്റേയും നടി കരീഷ്മ കപൂറിന്റേയും. 5 വർഷത്തെ ഡേറ്റിംങ്ങിന് ശേഷം ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. അമിതാഭ് ബച്ചന്റെ 60ാം പിറന്നാളിന് ഇരുവരുടേയും വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. ഇതിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു . താരങ്ങളുടെ അമ്മമാർ തമ്മിലുള്ള അഭിപ്രായഭിന്നതയായിരുന്നു ബ്രേക്കപ്പിന്റെ കാരണം. കരീന സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു അഭിഷേക് ബച്ചൻ ബോളിവുഡിൽ എത്തുന്നത്. മകളുടെ ഭാവി സുരക്ഷിതമാക്കാനായ ഒരു സാമ്പത്തിത കരാറിൽ ഏർപ്പെടാൻ ബബിത ആഗ്രഹിച്ചിരുന്നു. എന്നാൽ ഇതിൽ ഇത് അംഗീകരിക്കാൻ ജയ ബച്ചൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു.

അക്ഷയ് കുമാർ- രവീണ ടണ്ടൻ
ബോളിവുഡ് കോളങ്ങളിൽ ഏറെ ചർച്ചയായ ഒരു പ്രണയമായിരുന്നു നടൻ അക്ഷയ് കുമാറിന്റേയും നടി രവീണയുടേയും. ഓൺ സ്ക്രീൻ പ്രണയ ജോഡികളായിരുന്ന ഇവർ മൂന്ന് വർഷത്തോളം ഡേറ്റിങ്ങിലായിരുന്നു . പിന്നീട് താരങ്ങൾ വേർപിരിയുകയായിരുന്നു. എന്നാൽ പ്രണയത്തിലായിരിക്കവെ ഇരുവരും ഒരു ക്ഷേത്രത്തിൽ വെച്ച് രഹസ്യമായി വിവാഹനിശ്ചയം നടത്തിയിരുന്നു. ഇത് രവീണ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത് പുറംലോകമറിഞ്ഞാൽ തന്റെ കരിയറിനെ ബാധിക്കുമെന്ന് അക്ഷയ് ഭയപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു താരത്തിനോടൊപ്പം നടന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയപ്പോൾ നടി ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

ഗോസിപ്പ് കോളങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു സൽമാൻ ഖാൻ. ബോളിവുഡിലെ പ്രമുഖ നടിമാരുടെ പേരിനോടൊപ്പം സൽമാന്റെ പേര് പ്രചരിച്ചിരുന്നു എന്നാൽ ഇതൊന്നും അധികം നാൾ നിലനിന്നിരുന്നില്ല. ഒരുകാലത്ത് ബോളിവുഡ് കോളങ്ങളിൽ സജീവ ചർച്ചയായിരുന്നു സൽമാൻ ഖാൻ- സംഗീത ബിജ്‌ലാനി പ്രണയം. 1995 ൽ വിവാഹത്തിനായി കാർഡുകൾ വരെ തയ്യാറാക്കിയിരുന്നു. എന്നാൽ നടി സോമി അലിയെ നടൻ ചതിച്ചുവെന്ന സൂചന ലഭിച്ചതോടെ സംഗീത സൽമാനുമായുള്ള വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. എന്നാൽ ഇരുവരും ഇപ്പോൾ അടുത്ത സുഹൃത്തുക്കളാണ്.
Recommended Video

രാഖി കാ സ്വയംവര്‍' എന്ന റിയാലിറ്റി ഷോയിലൂടെയാണ് രാഖി സാവന്ത് തന്റെ വരനെ കണ്ടെത്തിയത്. റിയാലിറ്റി ഷോയിലെ വിജയിയായ റിതേഷയിരുന്നു വരൻ. യുകെയിലെ വ്യാവസായിയായ റിതേഷുമായുള്ള നടിയുടെ വിവാഹനിശ്ചയം വരെ കഴിഞ്ഞിരുന്നു. വിവാഹ തീയതിയും പുറത്തു വിട്ടിരുന്നു. എന്നാൽ പിന്നീട് വിവാഹം മുടങ്ങുകയായിരുന്നു. വ്യത്യസ്ത മനോഭാവമാണ് വേർപിരിയലിലേക്ക് നയിച്ചതെന്ന് രാഖി പിന്നീട് പറഞ്ഞിരുന്നു.


Click it and Unblock the Notifications











