For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാധാരണക്കാരെ പോലെ വേദന അനുഭവിച്ച താരങ്ങള്‍; രോഗം കൊണ്ട് ബുദ്ധിമുട്ടിലായ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍

  |

  സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ പ്രധാന്യം കൊടുക്കുന്നവരാണ് സിനിമാ താരങ്ങള്‍. ചികിത്സയ്ക്ക് വേണ്ടിയും സൗന്ദര്യ സംരംക്ഷണത്തിന് വേണ്ടിയും പലരും വിദേശത്തേക്ക് പോവുന്നതും പതിവാണ്. എന്നാല്‍ സാധാരണക്കാരെ പോലെ പലവിധ രോഗങ്ങളിലും വലഞ്ഞ താരങ്ങളുണ്ട്. അമിതാഭ് ബച്ചന്‍ മുതല്‍ നയന്‍താര വരെയുള്ള താരങ്ങള്‍ ഇത്തരത്തിലുള്ള ലിസ്റ്റില്‍ വരുന്നവരാണ്. അങ്ങനെ ഒരു കാലത്ത് ബുദ്ധിമുട്ട് അനുഭവിച്ചവരെ കുറിച്ച് വായിക്കാം...

  'ഇന്ന് ബോളിവുഡില്‍ ഏറ്റവും മാര്‍ക്കറ്റ് വാല്യൂ ഉള്ള നടിയാണ് ദീപിക പദുക്കോണ്‍. എന്നാല്‍ ഒരു കാലത്ത് പുറത്തിറങ്ങി ധൈര്യത്തോടെ നടക്കാന്‍ പോലും സാധിക്കാതെ താന്‍ അനുഭവിച്ചിരുന്ന വിഷാദരോഗത്തെ പറ്റി നടി തന്നെ വെളിപ്പെടുത്തിയിരുന്നു. തന്റെ മോശം അവസ്ഥയെ കുറിച്ച് സംസാരിക്കുന്നതിനൊപ്പം അതേ അവസ്ഥയിലൂടെ കടന്ന് പോവുന്നവരെ സഹായിക്കുന്നതിന് വേണ്ടി ലൈവ് ലവ് ലാഫ് എന്നൊരു സംഘടന പോലും ആരംഭിക്കുകയും ചെയ്തു.

  hrithik-roshan-deepika-padukone

  ചെറുപ്പത്തില്‍ ഒരുപാട് ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ള ആളായിരുന്നു ഇന്നത്തെ സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷന്‍. കുട്ടിക്കാലത്ത് വിക്ക് ഉണ്ടായിരുന്ന ഹൃത്വികിന് പിന്നീട് സ്‌പൈനല്‍ സ്റ്റെനോസിസ് ഉണ്ടെന്ന് കൂടി കണ്ടെത്തിയിരുന്നു. സുഷുമ്‌ന നാഡി വളഞ്ഞ് പോവുന്നൊരു പ്രശ്‌നമായിരുന്നിത്. അത് ഭേദമാകുന്നതിന് വേണ്ടി ഹൃത്വിക് നിരവധി ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്തിരുന്നു.

  കരിയറിന്റെ തുടക്കത്തിലായിരുന്നു നടി ഇലിയാന ഡിക്രൂസിന് ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ ഉണ്ടാവുന്നത്. അതിനൊപ്പം ഉത്കണ്ഠയും വിഷാദവും കൂടി വന്നതോട് കൂടി നടി പ്രശ്‌നത്തിലായി. 2017 ല്‍ നടി തന്നെ തന്റെ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ണമായും താന്‍ വിഷാദത്തിലായൊരു കാലമുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയില്ലെഹ്കിലും പെട്ടെന്ന് തന്റെ സന്തോഷം അവസാനിക്കുമായിരുന്നതായിട്ടാണ് നടി അന്ന് പറഞ്ഞത്.

  ബോളിവുഡിലെ മുതിര്‍ന്ന നടനായ അമിതാഭ് ബച്ചന്‍ പല അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ട് വന്ന ആളാണ്. കൂലി എന്ന സൂപ്പര്‍ഹിറ്റ് സിനിമ ചെയ്യുന്ന സമയത്ത് മരണത്തിന്റെ അടുത്ത് വരെ പോയി ജീവിതത്തിലേക്ക് തിരിച്ച് വന്ന ആളാണ് ബച്ചന്‍. സിനിമാ ചിത്രീകരണത്തിനിടയില്‍ നിന്നും താരത്തിന് ടിബി വരികയായിരുന്നു. ഹൈപ്പറ്റൈറ്റിസ് ബി അതിജീവിച്ച ആളാണ് താനെന്നും കരളിന്റെ ഇരുപത്തിയഞ്ച് ശതമാനം വെച്ച് മാത്രമാണ് ഇപ്പോള്‍ താന്‍ ജീവിക്കുന്നതെന്നും ഒരിക്കല്‍ അമിതാഭ് വ്യക്തമാക്കിയിട്ടുണ്ട്. ഞാനെപ്പോഴും സ്വയം കണ്ടെത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന ആളാണ്. എന്റെ അവസ്ഥയെ കുറിച്ച് തുറന്ന് പറയാന്‍ യാതൊരു മടിയുമില്ല. മോശം രക്തം തന്റെ ശരീരത്തിലേക്ക് കയറ്റിയത് മൂലം കരളിന്റെ 75 ശതമാനത്തോളം പ്രവര്‍ത്തനം നിലച്ചു. പക്ഷേ പെട്ടെന്ന് തന്നെ അത് കണ്ടുപിടിച്ചത് കൊണ്ടാണ് രക്ഷപ്പെട്ടത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അത് നടന്നതെങ്കിലും ഇപ്പോഴും താനത് കൊണ്ട് ജീവിച്ച് വരുന്നു.

   amithabh-sharukh

  ബോളിവുഡിന്റെ കിംഗ് ഖാനായി അറിയപ്പെടുന്ന നടന്‍ ഷാരുഖ് ഖാനും വിഷാദരോഗത്തിലേക്ക് എത്തിപ്പെട്ടിരുന്നു. നടന് ഒരിക്കല്‍ ഷോള്‍ഡറിന് പരിക്ക് പറ്റിയതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഒരിക്കല്‍ ഷാരൂഖ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തോളിനേറ്റ ക്ഷതവും കഷ്ടപാടും കാരണം ഞാന്‍ വിഷാദാവസ്ഥയിലായി. പക്ഷേ ഇപ്പോള്‍ അതില്‍ നിന്നും ഞാന്‍ പുറത്ത് വന്നു. സന്തോഷവും ഊര്‍ജ്ജവും വര്‍ദ്ധിക്കുന്നതായി തനിക്ക് തോന്നിയെന്നും ഷാരൂഖ് പറഞ്ഞു.

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുന്ന രണ്ട് താരസുന്ദരിമാരാണ് നയന്‍താരയും സാമന്ത അക്കിനേനിയും. ക്യൂട്ട് സുന്ദരി എന്നാണ് സാമന്തയെ വിശേഷിപ്പിക്കുന്നത്. നടിയ്ക്ക് അലര്‍ജി പോലത്തെ അസുഖം ബാധിച്ച് ചികിത്സ തേടേണ്ട അവസ്ഥ വന്നിട്ടുണ്ട്. അതുപോലെ തന്നെ നയന്‍താരയ്ക്കും. കാരണം അറിയില്ലാത്ത ചര്‍മ്മ രോഗങ്ങള്‍ വന്നിരുന്നു.

  Read more about: amitabh bachchan
  English summary
  From Samantha To Salman Khan, Weird Health Issues Of Our Favourite Actors
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X