സാറയുടേയും കാർത്തിക് ആര്യന്റേയും വേർപിരിയൽ, സന ഖാനും മെൽവിൻ ലൂയിസും, 2020 ൽ വേർപിരിഞ്ഞവർ

കൊവിഡ് വൈറസ് വ്യാപനം സിനിമ മേഖലയെ നിശ്ചലമാക്കുകയായിരുന്നു. വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിനിമ- സീരിയൽ ചിത്രീകരണങ്ങൾ നിർത്തി വെച്ച് താരങ്ങൾ വീടുകളിലേയ്ക്ക് പോകുകയായിരുന്നു. തിയേറ്ററുകളും അടച്ചിട്ടിരുന്നു. തുടക്കത്തിൽ ലോക്ക്ഡൗൺ കാലം താരങ്ങൾ ആഘോഷമാക്കുകയായിരുന്നു. ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ താരങ്ങളെ തേടിയെത്തുകയായിരുന്നു. ഇത് താരങ്ങളുടെ ജീവിതത്തെ മോശമായി ബാധിച്ചിരുന്നു. ‌പ്രണയ തകർച്ചകളുടെ വർഷമായിരുന്നു 2020. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഈ വർഷം വേർപിരിഞ്ഞത്. ബോളിവുഡ് പ്രേക്ഷകരെ നിരാശയിലാഴ്ത്തിയ വേർപിരിയലുകൾ ഇവയാണ്.

സാറ അലിഖാൻ- കാർത്തിക് ആര്യൻ

സാറ അലിഖാൻ- കാർത്തിക് ആര്യൻ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു സാറ അലിഖാനും കാർത്തിക് ആര്യനും. സിനിമയിൽ എത്തിയതിന്റെ തൊട്ട് പിന്നാലെ തന്നെ കാർത്തിക് ആര്യനുമായുളള പ്രണയകഥ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുകയായിരുന്നു. ലവ് ആജ് കൽ എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഇവരുടെ ബ്രേക്കപ്പ് കഥ പുറത്തു വരുകയായിരുന്നു.

 സന ഖാൻ- മെൽവിൻ ലൂയിസ്

സന ഖാൻ- മെൽവിൻ ലൂയിസ്

പ്രേക്ഷകരെ ഞെട്ടിപ്പിച്ച ഒരു വേർപിരിയലായിരുന്നു ബോളിവുഡ് നടിയും ബിഗ് ബോസ് താരവുമായി സാന ഖാന്റേതും നൃത്ത സംവിധായകൻ മെൽവിൻ ലൂയിസിന്റേതും. സോഷ്യൽ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കി രംഗത്തെത്തിയിരുന്നു. ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ മാസങ്ങൾക്ക് മുൻപ് നടി തന്നെയാണ് ബ്രേക്കപ്പിനെ കുറിച്ച് വെളിപ്പെടുത്തിയത്. മെല്‍വിന്‍ തന്നെ ചതിക്കുകയായിരുന്നെന്നും മറ്റൊരാളുമായി പ്രണയത്തിലാണെന്നും സന പറഞ്ഞിരുന്നു. ബ്രേക്കപ്പിന് പിന്നാലെ തന്നെ സിനിമാ ലോകവും വിട്ട സന നവംബർ 23 ന് വിവാഹിതയാവുകയായിരുന്നു.

 ആശ നേഗി-ഋത്വിക് ധൻ‌ജാനി

ആശ നേഗി-ഋത്വിക് ധൻ‌ജാനി

ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ആശ നേഗിയും ഋത്വിക് ധൻ‌ജാനിയും തങ്ങളുടെ പ്രണയം അവസാനിപ്പിച്ചത്. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു. ഈ വർഷം മെയിൽ ആയിരുന്നു താരങ്ങൾ ബന്ധം അവസാനിപ്പിച്ചത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രണയ തകർച്ചയെ കുറിച്ച് നടി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. നിലവിൽ ഗായിക മോണിക്ക ഡോഗ്രയുമായി പ്രണയത്തിലാണ് ഋത്വിക് ധൻ‌ജാനി.

Recommended Video

List of Highest Paid Bollywood Actress 2020
 പ്രിയങ്ക ശർമയും-ബെനാഫ്ഷ

പ്രിയങ്ക ശർമയും-ബെനാഫ്ഷ

ബിഗ് ബോസ് മത്സാർഥികളായിരുന്ന ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റിയാലിറ്റി ഷോയ്ക്കിടെയുള്ള താരങ്ങളുടെ ചുംബനം അന്ന് സിനിമ കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇവരുടെ പ്രണയം കൂടുതൽ കാലം നിലനിന്നിരുന്നില്ല. കഴിഞ്ഞ ഏപ്രിലിൽ ഇരുവരും വേർ പിരിയുകയായിരുന്നു. ഇരുവരുടേയും ഒന്നിച്ചുളള ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read more about: year ender 2022 2021 ahead
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X