ഐശ്വര്യയും ഷാരൂഖ് ഖാനും തമ്മിൽ തെറ്റാനുള്ള കാരണം, ആരാധകരെ ഞെട്ടിച്ച താരങ്ങളുടെ പിണക്കങ്ങൾ
താരങ്ങളുമായി ബന്ധപ്പെട്ട ചെറിയ സംഭവങ്ങൾ പോലും വലിയ വാർത്തയാവാറുണ്ട്. സൗഹൃദങ്ങളെക്കാളും പിണക്കങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുട പിണക്കം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാവുന്നത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയ താരങ്ങളുടെ പിണക്കങ്ങളെ കുറിച്ചാണ്.

തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ആരാധകരുള്ള താരമാണ് പ്രഭാസ്. നടന്‌റെ ബാഹുബലി എന്ന ചിത്രം രാജ്യത്തിന് അകത്തും പുറത്തും വലിയ ചർച്ചയായിരുന്നു. തെന്നിന്ത്യയിലാണ് കൂടുതൽ സജീവമെങ്കിലും ബോളിവുഡിലും നടന് ആരാധകരുണ്ട്. നടന്റെ ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യം . നടി പൂജ ഹെജ്ഡെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിരക്കുന്നത്. പ്രാഭാസും പൂജയും തമ്മിൽ അത്ര സ്വരച്ചേർച്ചയിൽ അല്ല എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ. നടി ഒട്ടും പ്രൊഫഷണല്‍ അല്ല എന്നും പൂജയുടെ പെരുമാറ്റത്തില്‍ നടൻ അസ്വസ്ഥനാണെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ താരങ്ങൾ തമ്മിൽ പ്രശ്നമൊന്നുമില്ലെന്ന് അറിയിച്ചു കൊണ്ട് രാധ്യേ ശ്യാമിന്റെ നിർമ്മാതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.
മല്ലിക ഷെരാവതും നടൻ ഇമ്രാൻ ഹഷ്മിയുമായും തമ്മിലുള്ള പ്രശ്നം ബോളിവുഡിൽ വലിയ ചർച്ചയാണ്. 2004 ൽ ഇരുവരും ഒന്നിച്ച മർഡർ എന്ന ചിത്രം വൻ വിജയമായിരുന്നു. എന്നാൽ നടിയുടെ ചുംബനത്തെ വിമർശിച്ച് നടൻ ഒരിക്കൽ രംഗത്ത് എത്തിയിരുന്നു. ഭീകരം എന്നായിരുന്നു പറഞ്ഞത്. എന്നാൽ പിന്നീട് ഇതിന് മറുപടിയുമായി മല്ലികയും രംഗത്ത് എത്തിയിരുന്നു. ഇമ്രാഖാനെ ചുംബിക്കുന്നതിലും നല്ലത് പാമ്പിനെ ചുംബിക്കുന്നതാണെന്നായിരുന്നും മല്ലികയുടെ മറുപടി. സെയിഫ് അലിഖാനും റാണി മുഖർജിയും തമ്മിലുള്ള പിണക്കവു ബോളിവുഡിൽ വലിയ ചർച്ച വിഷയമായിരുന്നു.
ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയായ ബ്രേക്കപ്പായിരുന്നു താരങ്ങളായ ജോൺ എബ്രഹാമിന്റേയു ബിപാഷ ബസുവിന്റേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്ന താരങ്ങൾ വേർപിരിയുന്നത്. വേർപിരിയലിന് ശേഷം ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല. ബേളിവുഡിനെ ഞെട്ടിച്ച മറ്റൊരു ബ്രേക്കപ്പ് ആയിരുന്നു നടി കരീന കപൂറിന്റേയും ഷാഹിദ് കപൂറിന്റേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. ബ്രക്കപ്പിന് ശേഷം ഇരുവരും അധികം ഒന്നിച്ച് അഭിനയിക്കാറില്ല. ഷാഹിദ് കപൂറുമായുള വേർപിരിയലിന് ശേഷമാണ് കരീന സെയ്ഫ് അലിഖാനെ പ്രണയിക്കുന്നത്. പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഷാഹിദ് സിനിമയുമായി ബന്ധമില്ലാത്ത മിറ രാജ്പുത്തിനെയായിരുന്നു വിവാഹം കഴിച്ചത്. ഇവർ രണ്ട് മക്കളുമുണ്ട്.
ബോളിവുഡിലെ ഏക്കാലത്തേയും മികച്ച താരജോഡികളാണ് ഐശ്വര്യ റായി ബച്ചനും ഷാരൂഖ് ഖാനും. നിരവധി ചിത്രങ്ങളിൽ താരങ്ങൾ ഒന്നിച്ചെത്തിയിരുന്നു. ഈ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളുമായിരുന്നു. എന്നാൽ ആഷിനെ അഞ്ചോളം ചിത്രങ്ങളിൽ നിന്ന് ഷാരൂഖ് ഖാൻ മാറ്റിയിരുന്നു. ഇത് ഇരു താരങ്ങൾ തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തിയിരുന്നു. ദേവദാസ്, മൊഹബത്തീന്‍, തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഐശ്വര്യയും ഷാരൂഖും അഭിനയിച്ചിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ ഏ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിൽ ഐശ്വര്യയുടെ ഭർത്താവായിട്ടാണ് ഷാരൂഖ് എത്തിയത്. നടന്റേത് അതിഥി വേഷമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ സിനിമയിലേയ്ക്ക് മടങ്ങി എത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു. എന്നാൽ ഐശ്വര്യയും ഷാരൂഖും തമ്മിൽ ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. പൊതുവേദിയിൽ ഒന്നിച്ചെത്താറുണ്ട്. ബിഗ് ബിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ ഷാരൂഖ് ഖാനുള്ളത്.


Click it and Unblock the Notifications











