കുട്ടികൾ വേണ്ട; വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും തീരുമാനം മാറ്റാതെ താരങ്ങൾ; കാരണങ്ങൾ

മറ്റു ഭാഷകളിലെ നടീ നടന്മാരാരേക്കാൾ ചർച്ചയാകുന്നവരാണ് ബോളിവുഡ് താരങ്ങൾ. മുംബൈ സിനിമാ ലോകത്തെ നിറപ്പകിട്ടിൽ ജീവിക്കുന്ന താരങ്ങളിൽ പലരുടെയും ജീവിതം സംഭവബഹുലമായാണ് മുന്നോട്ട് പോയത്. താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം വലിയ തോതിൽ ചർച്ചയായി. വിവാഹം വേണ്ടെന്ന് വെച്ചവരും വിവാ​ഹമോചനം നേ‌ടിയവരും സിനിമാ ലോകത്ത് നിരവധിയാണ്. കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച താര ദമ്പതികളും ബോളിവുഡിൽ ഉണ്ട്. വിദ്യ ബാലൻ, ജോൺ എബ്രഹാം, ഷബാന ആസ്മി തുടങ്ങിയവരെല്ലാം കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ച താരങ്ങളാണ്. ഇതിന് ഇവരുടേതായ കാരണങ്ങളും താരങ്ങൾക്കുണ്ട്.

ബോളിവുഡിൽ ഇന്നും ഹോട്ട് ഐക്കൺ ആയി അറിയപ്പെടുന്ന നടനാണ് ജോൺ എബ്രഹാം. ഒരു കാലത്ത് മോഡലിം​ഗിൽ തരം​ഗം സൃഷ്ടിച്ച ജോൺ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നപ്പോൾ വലിയ സ്വീകാര്യത ലഭിച്ചു. സെക്സി ആക്ടർ ലേബലിൽ സെൻസേഷനായ ജോൺ എബ്രഹാം കെെ നിറയെ അവസരങ്ങളുമായി കരിയറിൽ മുന്നേറി. അക്കാലത്ത് നടി ബിപാഷ ബസുവുമായി പ്രണയത്തിലായിരുന്നു ജോൺ. ജിസം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഇരുവരും പ്രണയത്തിലായത്. വർഷങ്ങളോളം ഈ ബന്ധം തുടർന്നു. എന്നാൽ 2011 ൽ രണ്ട് പേരും രണ്ട് വഴിക്ക് പിരിയുകയാണുണ്ടായത്.

John Abraham

2014 ലാണ് ജോൺ എബ്രഹാം വിവാഹിതനാകുന്നത്. പ്രിയ രഞ്ചാലെന്നാണ് ജോൺ എബ്രഹാമിന്റെ ഭാര്യയുടെ പേര്. ഇൻവെസ്റ്റ്മെന്റ് ബാങ്കറും ഫിനാൻഷ്യൽ അനലിസ്റ്റുമാണ് പ്രിയ. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും കുഞ്ഞ് വേണ്ടെന്ന തീരുമാനത്തിലാണ് ജോൺ എബ്രഹാമും ഭാര്യയും. ഇതേക്കുറിച്ച് മുമ്പൊരിക്കൽ ജോൺ എബ്രഹാം സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ താനൊരു കുട്ടിയാണ്. താൻ വലുതാകുമ്പോൾ കുഞ്ഞിനെ കുറിച്ച് ആലോചിക്കുമെന്നാണ് ജോൺ എബ്രഹാം പറഞ്ഞത്. റിപ്പോർട്ടുകൾ പ്രകാരം കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലാണ് ഇരുവരും.

51 വയസുകരനാണ് ജോൺ എബ്രഹാം. അടുത്തിടെ പഠാൻ എന്ന സിനിമയിൽ ജോൺ എബ്രഹാം ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കുട്ടികൾ വേണ്ടെന്ന് വെച്ച മറ്റൊരു ബോളിവുഡ് താരമാണ് വിദ്യ ബാലൻ. നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറിനെയാണ് വിദ്യ വിവാഹം ചെയ്തത്. 2012 ലാണ് വിദ്യയും സിദ്ധാർത്ഥും വിവാഹിതരായത്. പൂർണയായെന്ന് തോന്നാൽ സ്വന്തം മക്കൾ വേണമെന്ന് തോന്നുന്നില്ലെന്നാണ് വിദ്യ പറയുന്നത്.

Vidya Balan

ഒരിക്കൽ അമ്മയാകുമെന്നും എന്നാൽ ഇപ്പോഴതിന് തയ്യാറല്ലെന്നും വിദ്യ 2014 ൽ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറവും നടി അമ്മയാകാൻ തയ്യാറായിട്ടില്ല. 45 കാരിയായ വിദ്യ സിനിമകളുടെ തിരക്കിലാണ്. നടിയുടെ ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂർ നേരത്തെ രണ്ട് തവണ വിവാഹിതനായതാണ്. മുൻ ഭാര്യമാരിലും ഇദ്ദേഹത്തിന് മക്കളില്ല.

കുട്ടികൾ വേണ്ടെന്ന് വെച്ച മറ്റൊരു നടിയാണ് ഷബാന അസ്മി. 1984 ലാണ് ജാവേദ് അക്തറിനെ ഷബാന വിവാഹം ചെയ്യുന്നത്. ജാവേദ് അക്തറുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യ നടി ഹണി ഇറാനിയിൽ രണ്ട് മക്കൾ ജാവേദ് അക്റിനുണ്ട്. നടനും ഫിലിംമേക്കറുമായ ഫർഹാൻ അക്തർ, സംവിധായിക സോയ അക്തർ എന്നിവരാണവർ. ഇവരെ സ്വന്തം മക്കളെ പോലെയാണ് ഷബാന അസ്മി കാണുന്നത്.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X