»   » ആരാണി ഗജേന്ദ്ര ചൗഹാന്‍ ?സൗമിത്ര ചാറ്റര്‍ജി ചോദിക്കുന്നു

ആരാണി ഗജേന്ദ്ര ചൗഹാന്‍ ?സൗമിത്ര ചാറ്റര്‍ജി ചോദിക്കുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്റെ നിയമനവുമായി ബന്ധപ്പെട്ട്, എഫ്ടിഐഐ യിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിവരികയാണ്. ഇപ്പോഴിതാ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രശസ്ത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി എത്തിയിരിക്കുകയാണ്.

എന്നാല്‍ സമരത്തിന് പിന്തുണയുമായി എത്തിയിട്ടുള്ള നടന്‍ സൗമിത്ര ചാറ്റര്‍ജി ചോദിക്കുന്ന ഒരു രസകരമായ ഒരു കാര്യമുണ്ട്. ഗജേന്ദ്ര ചൗഹാനെ കുറിച്ച് താന്‍ ഇന്ന് വരെ കേട്ടിട്ട് പോലുമില്ല. ആരാണ് ശരിക്കും ഈ ഗജേന്ദ്ര ചൗഹാന്‍? ഇങ്ങനെയുള്ള വലിയ സ്ഥാപനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് കുറച്ചെങ്കിലും പ്രവര്‍ത്തി പരിചയം വേണം. അല്ലെങ്കില്‍ നാലാള്‍ അറിയുകെയെങ്കിലും വേണം. സൗമിത്രയക്ക് ഗജേന്ദ്ര ചൗഹാന്‍ ആരാണെന്നറിയില്ലന്ന് വ്യക്തം.

soumithrachaterji

എന്തായാലും സമര പിന്തുണയുമായെത്തിയ ആള് കൊള്ളാം. മഹാഭാരതം ടിവി പരമ്പരയില്‍ പാണ്ഡവരില്‍ മൂത്തവനായ യുധിഷ്ഠിരന്റെ കഥാപാത്രം അവതരിപ്പിച്ചതിലൂടെ പ്രശ്‌സതനായ നടനാണ് ഗജേന്ദ്ര ചൗഹാന്‍. അത് ഏതായാലും മഹാഭാരതം ടിവി പരമ്പര കാണാനുള്ള സമയം ഒന്നും സൗമിത്രയ്ക്ക് കിട്ടിയിട്ടുണ്ടാകില്ല. കൂടാതെ പ്രവര്‍ത്തി പരിചയത്തിന്റെ കാര്യത്തിലും ഒട്ടും പിന്നോട്ടല്ല ചൗഹാന്‍, 150 ലേറെ ചലച്ചിത്രങ്ങളിലും, അറുനൂറിലേറെ ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി ഗജേന്ദ്ര ചൗഹാനെ നാമനിര്‍ദ്ദേശം ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതില്‍ പ്രതിക്ഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തില്‍ നിരവധി പ്രമുഖ സിനിമാ താരങ്ങളും പിന്തുണയുമായി എത്തിയിരുന്നു.

English summary
Protests by students of the Film and Television Institute of India or FTII have been endorsed by veteran actor Soumitra Chatterjee, who has questioned: 'Who is Gajendra Chauhan?'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam