മുസ്ലീമായ നിങ്ങൾ എന്തിന് വിഗ്രഹാരാധന നടത്തി!! ഗണേശ ചതുര്‍ഥി ആഘോഷിച്ച ഷാരൂഖിനെതിരേ വിമര്‍ശനം

വിഗ്രഹാരാധന നടത്തി നിങ്ങള്‍ മതത്തെ അപകീര്‍ത്തിപ്പെടുത്തി, നിങ്ങളെ കുറിച്ചോര്‍ത്തു ലജ്ജിക്കുന്നുവെന്നും ഇവര്‍ വിമർശിക്കുന്നുണ്ട്.

വിനായക ചതുർത്തിയുടെ ഭാഗമായി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ്ഖാൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെ രൂക്ഷ വിമർശനം. ഷാരൂഖാന്റെ ഇളയമൻ അബ്രം ഗണപതി വിഗ്രഹത്തിനു മുന്നി ൽ കൈ കൂപ്പി വണങ്ങുന്ന ഫോട്ടോയാണ് ഷാരൂഖ് ഫേസബുക്കിൽ പോസ്റ്റ് ചെയ്തത്.ഞങ്ങളുടെ ഗണപതി പപ്പാ വീടെത്തി' എന്ന ക്യാപ്ഷനോടെയാണ് ഷാരൂഖ് ചിത്രം പങ്കുവച്ചത്. ഇതിനെതിരെയാണ് ഒരു കൂട്ടർ രംഗത്തെത്തിയിരിക്കുന്നത്.

sharukh khan

ഷാരൂഖിന്റെ വീട്ടിൽ ഗണപതി വിഗ്രഹം വയ്ക്കരുതെന്നും മകനെ സ്വന്തം മതവിശ്വാസം പഠിപ്പിച്ച് വളർത്തണമെന്നും അല്ലാതെ അന്യമതങ്ങളുടെ ആചാരങ്ങൾ പഠിപ്പിക്കരുതെന്നും ഇവർ പറയുന്നുണ്ട്.വിഗ്രഹാരാധന നടത്തി നിങ്ങള്‍ മതത്തെ അപകീര്‍ത്തിപ്പെടുത്തി, നിങ്ങളെ കുറിച്ചോര്‍ത്തു ലജ്ജിക്കുന്നുവെന്നും ഇവര്‍ വിമർശിക്കുന്നുണ്ട്. എന്നാൽ ഷാരൂഖിന്റെ ചിത്രത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

അതേസമയം ഷാരൂഖിനെ വിമർശിക്കുന്നവർക്ക് തക്ക മറുപടിയുമായി ബോളിവുഡ് നടി ശബാന ആസ്മിയും രംഗത്തെത്തിയിട്ടുണ്ട്. ഇത് വളരെ വെറുപ്പ് സൃഷ്ടിക്കുന്നതാണെന്നായിരുന്നു താരത്തിന്റെ കമന്റ്. ഗണേശ് ജി മഹാരാഷ്ട്രക്കാരുടെ ദൈവമാണ്. അതു കൊണ്ട് തന്നെ മുംബൈ ജീവിക്കുന്ന ഷാരൂഖ് ഗണപചതിയെ ആരാധിക്കുന്നത്. പിന്നെ അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദു ആണെന്നുള്ള കാര്യം മറക്കരുതെന്നും ശബാന ട്വീറ്റ് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X