For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സിനിമ കാരണം അമ്മയെ പലരും മോശക്കാരിയാക്കുന്നു'; ആലിയയ്ക്കെതിരെ ഗംഗുഭായിയുടെ വളർത്ത് മകൻ!

  |

  ആലിയ ഭട്ട് നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗംഗുഭായി കത്തിയവാഡി. സഞ്‍ജയ് ലീല ബൻസാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതലെ ചിത്രം വലിയ വാർത്തയായിരുന്നു. കാമാത്തിപുര പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആലിയയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ഗംഗുഭായി എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. പദ്‍മാവതിന് ശേഷം എത്തുന്ന സഞ്‍ജയ് ലീല ബൻസാലി ചിത്രമാണ് ഗംഗുഭായി കത്തിയവാഡി. ഹുസൈൻ സെയ്‍ദിയുടെ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്‍ത്രീയുടെ ജീവിതകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ചിത്രം.

  'സിം​ഗിളായതിന്റെ പേരിൽ ആരും കൊല്ലപ്പെട്ടിട്ടില്ല, മരിച്ചവരെല്ലാം പ്രണയിക്കുന്നവർ'; സന്തോഷ് പണ്ഡിറ്റ് പറയുന്നു!

  2019 അവസാനം ആദ്യ ഷെഡ്യൂൾ ആരംഭിച്ച ഷൂട്ടിങ് കൊവിഡ് പശ്ചാത്തലത്തിൽ മാസങ്ങളോളം മുടങ്ങിയതിനാലാണ് പൂർത്തിയാകാൻ വൈകിയത്. സഞ്‍ജയ് ലീല ബൻസാലിയും ഡോ.ജയന്തിലാൽ ഗാഡയും ചേർന്നാണ് നിർമ്മാണം. ബൻസാലി പ്രൊഡക്ഷൻസ്, പെൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമാണം. സഞ്ചിത് ബൽഹാരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സഞ്‍ജയ് ലീല ബൻസാലിയാണ് ചിത്രസംയോജനം നിർവഹിക്കുന്നതും. അജയ് ദേവ്‍ഗണും ചിത്രത്തിൽ അതിഥി വേഷത്തിലുണ്ട്. കരീം ലാലയെന്ന കഥാപാത്രമായിട്ടാണ് അജയ് ദേവ്‍ഗൺ എത്തുന്നത്. സുദീപ് ചാറ്റർജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

  'തെലുങ്ക് സിനിമകളെ അവിടെയുള്ളവർ കുറ്റം പറയാറില്ലെ'ന്ന് മോഹൻലാൽ, 'എന്തും പ്രോത്സാഹിപ്പിക്കണോ'യെന്ന് മലയാളികൾ!

  ഫെബ്രുവരി 25നാണ് ചിത്രം പ്രദർശനത്തിനെത്തുക. ഇപ്പോൾ സിനിമയ്ക്കും ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആലിയയ്ക്കുമെതിരെ പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ​ഗം​ഗുഭായിയുടെ കുടുംബം. ചിത്രത്തിന്റെ ചില ഭാഗങ്ങൾ അപകീർത്തിപ്പെടുത്തുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റുമാണെന്നും ആരോപിച്ച് ഗംഗുഭായിയുടെ വളർത്തുമകൻ സംവിധായകനെതിരെയും ചിത്രത്തിലെ നായിക ആലിയ ഭട്ടിനെതിരെയും കേസ് നൽകിയിരിക്കുകയാണ്. തന്റെ അമ്മയെ ഒരു അഭിസാരികയാക്കി മാറ്റി എന്നാണ് വളർത്ത് പുത്രൻ ബാബു ഇപ്പോൾ പ്രതികരിക്കുന്നത്. ആളുകൾ ഇപ്പോൾ തന്റെ അമ്മയെ കുറിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുന്നു എന്ന് ബാബു ആജ് തകിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  'തെറ്റായ രീതിയിലാണ് ഗംഗുഭായിയെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങേയറ്റം അശ്ലീലമായ രീതിയിൽ. ഒരു സാമൂഹ്യപ്രവർത്തകയെ ആണ് അഭിസാരികയായി കാണിച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും കുടുംബത്തിന് ഇഷ്ടപ്പെടുമോ? നിങ്ങൾ ഗംഗുഭായിയെ ലേഡി ഡോൺ ആയി ചിത്രീകരിച്ചു എന്നാണ്' ഗംഗുഭായിയുടെ കുടുംബ അഭിഭാഷകൻ നരേന്ദ്ര പറയുന്നത്. ചെറുമകൾ ഭാരതിയും സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചു. തന്റെ മുത്തശ്ശി കാമാത്തിപുരയിലാണ് താമസിച്ചിരുന്നത്. അപ്പോൾ അവിടെ താമസിക്കുന്ന എല്ലാ സ്ത്രീകളും വേശ്യകളായി മാറിയോ? മുത്തശ്ശി രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ നാലുപേരെ ദത്തെടുത്തിട്ടുണ്ട്. തങ്ങൾ ഈ കുടുംബത്തിൽ നിന്നുള്ളവരാണ്. ഇപ്പോൾ തങ്ങളെ മോശമായിട്ടാണ് കാണുന്നത്. മുത്തശ്ശി കുട്ടികളെ ദത്തെടുക്കുമ്പോൾ കർശനമായ ദത്ത് നിയമങ്ങൾ ഉണ്ടായിരുന്നില്ല എന്നും ഭാരതി പറഞ്ഞു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ആർആർആർ‌ ആണ് ഇനി റിലീസിനെത്താനുള്ള ആലിയയുടെ മറ്റൊരു സിനിമ. എസ്.എസ് രാജമൗലിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബാഹുബലി 2ൻറെ വൻ വിജയത്തിന് ശേഷം 2018 നവംബർ 19നാണ് രാജമൗലി ആർആർആറിൻറെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ കൊവിഡ് കണക്കുകൂട്ടലുകൾ തെറ്റിച്ചു. മാസങ്ങളോളം നിർത്തിവെക്കേണ്ടിവന്ന ഷൂട്ടിങ് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വീണ്ടും പുനരാരംഭിച്ചത്. രൗദ്രം രണം രുധിരം എന്നതിൻറെ ചുരുക്കെഴുത്താണ് ആർആർആർ. ജൂനിയർ എൻടിആർ, രാംചരൺ, അജയ് ദേവ്‍ഗൺ, അളിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെൻസൺ, അലിസൺ ഡൂഡി തുടങ്ങി വൻ താരനിരയെയാണ് രാജമൗലി അണിനിരത്തുന്നത്. 1920കൾ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തവരാണ് ഇവർ. അതേസമയം ഇവർ യഥാർഥ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിൻറെ കഥ രാജമൗലി ഒരുക്കിയിരിക്കുന്നത്.

  Read more about: alia bhatt
  English summary
  Gangubai Kathiawadi family members go on a rampage against Alia Bhatt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X