താരപുത്രി മാത്രമല്ല അമ്മയും തിളങ്ങി! വിവാഹവേദിയെ കൈയ്യിലെടുത്ത് താരകുടുംബത്തിന്റെ വരവ്! കാണൂ!
പങ്കെടുക്കുന്ന ചടങ്ങേതായാലും അവയില്‍ നിറഞ്ഞുനില്‍ക്കാറുണ്ട് താരങ്ങള്‍. സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലായാലോ മറ്റ് പരിപാടികളിലായാലോ നിറഞ്ഞുനില്‍ക്കുന്നതും താരങ്ങളാണ്. ബോളഉവിഡിന്റെ പ്രിയപ്പെട്ട താരമായ ഷാരൂഖ് ഖാന്റെ കാര്യവും ഇതിനുദാഹരണമാണ്. അദ്ദേഹമായാലും ഭാര്യ ഗൗരിയായാലും മക്കളായാലുമൊക്കെ ഇത്തരത്തില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മകളുടേയും മകന്റേയും സിനിമാപ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അത്തരത്തിലുള്ള ചര്‍ച്ചകളും സജീവമായി അരങ്ങേറുന്നുണ്ട്. അടുത്തിടെ ഇവരുടെ കുടുംബത്തില്‍ ഒരു മംഗളകര്‍മ്മം നടന്നിരുന്നു.
ആ ചടങ്ങില്‍ തിളങ്ങിനിന്നത് സുഹാനയും ഗൗരി ഖാനുമായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഗൗരി തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിയിട്ടുണ്ട്. ഗൗരിയാണ് വധുവെന്നായിരുന്നു ഫറാ ഖാന്‍രെ കമന്റ്. അമ്മ മാത്രമല്ല മകളായ സുഹാനയും തിളങ്ങിയിരുന്നു. സാരിയണിഞ്ഞായിരുന്നു ഇരുവരുമെത്തിയത്. എന്നാണ് സുഹാനയുടെ വിവാഹമെന്ന ചോദ്യമുന്നയിച്ചും ആരാധകരെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പമെല്ലാം ഇവര്‍ ചിത്രങ്ങളെടുത്തിരുന്നു.

കസിന്റെ വിവാഹമായിരുന്നുവെങ്കിലും ശരിക്കും തിളങ്ങിയത് സുഹാനയും ഗൗരിയുമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനിടയില്‍ കിങ് ഖാന്റെ ചിത്രങ്ങളെവിടെ എന്ന് ചോദിച്ചും ആരാധകരെത്തിയിട്ടുണ്ട്. താരപുത്രികളില്‍ പ്രധാനികളിലൊരാളായ സുഹാനയുമായി ബന്ധപ്പെട്ട വിശേഷങ്ങളും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ആദ്യ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണ് താരപുത്രിയെന്നും അധികം വൈകാതെ തന്നെ സിനിമയെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











