കിംഗ് ഖാന്റെ ഭാര്യ ആയിരിക്കുന്നത് ഭാഗ്യമാണ്! ഷാരുഖിനെ കുറിച്ച് വെളിപ്പെടുത്തി ഭാര്യ ഗൗരി ഖാന്‍
സിനിമാക്കാര്‍ക്കിടയില്‍ ദാമ്പത്യ ജീവിതം അതിവേഗം അവസാനിക്കുന്ന കാഴ്ചയാണ് ഏറെ കാലമായി കണ്ട് വരുന്നത്. എന്നാല്‍ ലോകത്തിന് തന്നെ മാതൃകയായി കഴിയുന്ന ഒത്തിരി താരങ്ങളുണ്ട്. അതില്‍ പ്രധാന്യ ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖ് ആണ്. സിനിമ പോലെ തന്നെ ഒരേ പ്രധാന്യത്തോടെയാണ് ഭാര്യയെയും മക്കളെയും ഷാരുഖ് കൊണ്ട് നടക്കുന്നത്. ഇപ്പോഴിതാ ഭര്‍ത്താവിനെ കുറിച്ച് ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ മനസ് തുറന്നിരിക്കുകയാണ്.
ഗ്രാവിറ്റസ് രത്‌ന എന്നൊരു പുസ്തകം അമൃത ഫട്‌നാവിസുമായി ചേര്‍ന്ന് ഗൗരി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമ ശ്രദ്ധയില്‍ കൊണ്ട് വരേണ്ട കാര്യമാണ് പൂര്‍ണ ബോധമുള്ള കാര്യങ്ങള്‍ മാത്രമേ താന്‍ അവതരിപ്പിക്കാറുള്ളുവെന്നാണ് ഗൗരി പറയുന്നത്. സെലിബ്രിറ്റി ലൈഫും തൊഴിലും ജീവിതവുമൊക്കെ വേര്‍തിരിച്ച് കാണാന്‍ താന്‍ ശീലിച്ചിട്ടുണ്ടെന്നും ഗൗരി പറയുന്നു. ഷാരുഖ് ഏറ്റവും നല്ല ഭര്‍ത്താവും അച്ഛനുമൊക്കെയാണ്.

കിംഗ് ഖാന്റെ ഭാര്യ ആയിരിക്കുന്നത് തന്നെ പോസീറ്റിവ് എനര്‍ജി നല്‍കുന്ന കാര്യമാണ്. ഇതിലൂടെ പ്രൊഫഷണല്‍ കരിയറില്‍ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. നെഗറ്റീവുകളെ താന്‍ കാര്യമാക്കാറില്ല. ഗൗരി ഖാന്‍ ഡിസൈന്‍സ് എന്ന പേരില്‍ താന്‍ സ്ഥാപനം തുടങ്ങിയപ്പോള്‍ ഷാരുഖ് നല്‍കിയ പിന്തുണ മറക്കാന്‍ കഴിയില്ല. എല്ലാ കളിചിരികള്‍ക്കിടയിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താനും കാര്യങ്ങളെല്ലാം ചെയ്യാനും ഷാരൂഖ് കണ്ടെത്തെറാണ്ടെന്നും ഗൗരി പറഞ്ഞു.


Click it and Unblock the Notifications











