മാലിദ്വീപിൽ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് എസ്ആര്‍കെ!! ക്യൂട്ട് ചിത്രം പങ്കുവെച്ച് ഗൗരി
മാലീ ദ്വീപിൽ അവധിക്കാലം അടിച്ച് പൊളിച്ച് ആഘോഷിച്ചിരിക്കുകയാണ് ബോളിവുഡ് കിങ് ഖാൻ ഷാരൂഖ് ഖാനും കുടുംബവും. അവധി ആഘോഷ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിട്ടുമുണ്ട്. താരത്തിന്റെ അവധിക്കാല ആഘോഷ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വെക്കേഷൻ ആഘോഷങ്ങൾ കഴിഞ്ഞ് താര കുടുംബം തിരികെ എത്തിട്ടുണ്ട്.

ഷാരൂഖ് പങ്കുവെച്ച മക്കളുടെ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ടാണ് ഗൗരി ഖാൻ മാൽഡിവസ് ദിവസങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. എന്നാൽ അവധി ആഘോഷം കഴിഞ്ഞ് തിരികെ എത്തിയതിന്റെ സങ്കടം പങ്കുവെച്ചിരിക്കുകയാണ് സൂപ്പർ താരം. മനോഹരമായ മാൽഡിവസ് ഓർമ സമ്മാനിച്ചവർക്കുള്ള നന്ദിയും താരം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വീഡിയോക്കൊപ്പമായിരുന്നു മാലി ദ്വീപിനെ കുറിച്ചുള്ള ഹൃദയ സ്പർശിയായ വാക്കുകൾ കുറിച്ചത്.
മൈ ലിറ്റിൽ ഹാർട്ട്സ് എന്ന് കുറിച്ചു കൊണ്ട് മക്കളുടെ ചിത്രങ്ങൾ ഗൗരികാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആര്യനും സുഹാനയ്ക്കുമൊപ്പം അതിമനോഹരമായ കുസൃതി ചിരിയുമായി ഇരിക്കുന്ന അബ്റാമിന്റെ ചിത്രമായിരുന്നു ഗൗരി പോസ്റ്റ ചെയ്തത്. ആര്യനും സുഹാനയും കറുത്ത വസ്ത്രം ധരിച്ച് നിൽക്കുമ്പോൾ കൂട്ടത്തിൽ വ്യത്യസ്തനായി നീല ടീച്ചർ ധരിച്ചാണ് അബാറാം നിൽക്കുന്നത്.
Feeling bad having to leave Maldives and especially all the wonderful people at Jumeirah Vittaveli. Thank u for a lovely holiday @JumeirahJV will miss u all. pic.twitter.com/sg7Bxmr2pV
— Shah Rukh Khan (@iamsrk) July 21, 2019


Click it and Unblock the Notifications











