»   » വീട്ടില്‍ ആരാണു ബോസ്: ഷാറൂഖ് ഖാന്റെ ഭാര്യ പറയുന്നു, ഈ ചിത്രങ്ങളും!

വീട്ടില്‍ ആരാണു ബോസ്: ഷാറൂഖ് ഖാന്റെ ഭാര്യ പറയുന്നു, ഈ ചിത്രങ്ങളും!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളില്‍ വലിയ വിവാദങ്ങള്‍ക്കൊന്നും ഇടകൊടുക്കാത്ത ദമ്പതികളാണ് ഷാറൂഖ് ഖാനും ഭാര്യ ഗൗരി ഖാനും .തന്റെ വിജയത്തിനു പിന്നില്‍ ഗൗരിയുടെ പങ്ക് ചെറുതല്ലെന്നു ഷാറൂഖ് പല തവണ വെളിപ്പെടുത്തിയതുമാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം ഗൗരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത ചിത്രങ്ങള്‍ എന്താണു നമ്മോടു പറയുന്നത്. ചിത്രങ്ങള്‍ കാണൂ

ഷാറൂഖും ഗൗരി ഖാനും

കുടുംബത്തോടൊത്ത് സമയം ചിലവഴിക്കുന്നിന് വളരെ പ്രാധാാന്യം കൊടുക്കുന്ന നടനാണ് ഷാറൂഖ് ഖാന്‍. വിവാഹം കഴിഞ്ഞ് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഒരു തരത്തിലുള്ള പൊരുത്തക്കേടിനും ഇരുവരും ഇടനല്കിയില്ലെന്നുളള കാര്യം മാധ്യമങ്ങള്‍ തന്നെ പല തവണ പരാമര്‍ശിച്ചതാണ്.

ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍

കഴിഞ്ഞ ദിവസമാണ് ഗൗരി ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുടെയും ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത്. ഷാറൂഖിനു പല കാര്യത്തിലും ആശയങ്ങള്‍ ഉണ്ടാവും. പക്ഷേ താനാണ് അന്തിമ തീരുമാനമെടുക്കാറെന്നാണ് ഗൗരി പറയുന്നത്..

ഷാറൂഖ് അന്നും ഇന്നും ഒരു പോലെ

വിവാഹം കഴിഞ്ഞ അന്നു മുതല്‍ ഇന്നു വരെ ഷാറൂഖിനു വലിയ മാറ്റമൊന്നുമില്ലെന്നാണ് ഗൗരി പറയുന്നത്. മക്കളായ ആര്യന്‍,സുഹാന ,അബ്രാം എന്നിവരോടൊപ്പം ചിലവഴിക്കാല്‍ എത്ര തിരക്കുണ്ടായാലും ഷാറൂഖ് സമയം കണ്ടെത്തുമെന്നും ഗൗരി മുന്‍പ് വ്യക്തമാക്കിയിരുന്നു.

ഷാറൂഖും ഗൗരിയും

ഗൗരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തവയില്‍ ഷാറൂഖുമൊന്നിച്ചുളള ഒരു പഴയ ചിത്രം.

സ്ത്രീകളുടെ ആരാധനാപാത്രം

മറ്റു നായികമാരുമായി ബന്ധപ്പെടുത്തി ഇതുവരെ വാര്‍ത്തക്കിടം നല്‍കാത്ത നടന്‍ കൂടിയാണ് ഷാറൂഖ്. നടന്റെ ആരാധകരില്‍ അധികവും സ്ത്രീകളുമാണ്.

ഷാറൂഖിന്റെ കൂടുതല്‍ ഫോട്ടോസിനായി...

English summary
The lovely couple of Bollywood Shahrukh Khan and Gauri Khan never cease to mesmerise people with their lovey-dovey pictures and quotes. Also, the new pictures from Gauri on her Instagram handle along with Shahrukh Khan show who's the 'boss' at home.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam