»   » ബീച്ച് വെയര്‍ ധരിച്ച് ഷാരൂഖ് ഖാന്റെ ഭാര്യയും മകളും, ബീച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ബീച്ച് വെയര്‍ ധരിച്ച് ഷാരൂഖ് ഖാന്റെ ഭാര്യയും മകളും, ബീച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

By: സാൻവിയ
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ഭാര്യയുടെയും മകളുടെയും ബീച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബീച്ച് വെയര്‍ ധരിച്ച ഗൗരി ഖാന്റെയും മകള്‍ സുഹാനയുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം അബ്രമമുണ്ട്. മണലില്‍ കളിച്ചുക്കൊണ്ടിരിക്കുകയാണ് അബ്രാം.

മാലീബ് ബീച്ചില്‍ മൂന്ന് പേരും റിലാക്‌സ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണിത്. ഗൗരി ഖാന്റെയും മക്കളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇത് ആദ്യമായല്ല. മുമ്പ് ഷാരൂഖാനുമൊത്ത് വിദേശത്ത് നിന്നുള്ള ഹോളിഡേ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.

റിലാക്‌സ് ചെയ്യുന്ന ചിത്രം

ഗൗരി ഖാന്റെയും മക്കളായ സുഹാനയും അബ്രാമും ബീച്ചില്‍ റിലാക്‌സ് ചെയ്യുന്ന ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മാലീബ് ബീച്ചില്‍ നിന്നുള്ള ഹോട്ട് ചിത്രം കാണാം..

ഒരു പഴയ ചിത്രം

ഷാരൂഖ് ഖാനും കുടുംബവും സുഹൃത്തുക്കള്‍ക്കൊപ്പം നിന്നെടുത്ത ഫോട്ടോ. നേരത്തെ എടുത്ത ഹോളിഡേ ഫോട്ടോ..

സുഹാന-ഗൗരി

മകള്‍ സുഹാനയും അമ്മ ഗൗരി ഖാന്‍ ഒന്നിച്ചു നില്‍ക്കുന്ന സ്‌റ്റൈലിഷ് ചിത്രം. ഇന്ത്യന്‍ സിനിമാ നിര്‍മാതാവും ഇന്റീരിയര്‍ ഡിസൈനറുമാണ് ഗൗരി ഖാന്‍. സുഹാനയുടെയും ഗൗരിയുടെയും ഒരു സ്‌റ്റൈലിഷ് ചിത്രം കാണാം...

തിരക്കിനിടെ

തിരക്കിനിടെയും മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന ഗൗരി ഖാന്‍. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ റായീസ്, ആഗസ്റ്റ് നാലിന് പുറത്തിറങ്ങാനിരിക്കുന്ന ജബ് ഹരി മെറ്റ് സെജാള്‍ എന്നീ ചിത്രങ്ങള്‍ എക്‌സലന്റ് എന്റര്‍ടെയിനറിനൊപ്പം സഹകരിച്ച് നിര്‍മിച്ചത് ഗൗരി ഖാന്റെ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍ കമ്പനിയാണ്.

ഷാരൂഖ് ഖാന്റെ ഫാമിലി ചിത്രം

അബ്രാമിനെയെടുത്ത് സുഹാന, കൂടെ അമ്മ ഗൗരി ഖാനുമുണ്ട്. മൂന്ന് പേരും ഒന്നിച്ചിറങ്ങുന്ന ഒരു കിടിലന്‍ ചിത്രം പാപ്പരാസികളുടെ കണ്ണില്‍പെട്ടപ്പോള്‍. ചിത്രം കാണാം..

ഗൗരിയുടെ വിജയ ചിത്രങ്ങള്‍

മെയിന്‍ ഹൂണ്‍ നാ, ഓം ശാന്തി ഓം, മൈ നെയിം ഈസ് ഖാന്‍, ചെന്നൈ എക്‌സ്പ്രസ്, ദില്‍വാലെ, റായീസ് തുടങ്ങിയവയെല്ലാം ഗൗരി ഖാന്‍ നിര്‍മിച്ച് വമ്പന്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രങ്ങളാണ്.

English summary
Gauri Khan Sunbathes With Suhana & AbRam At The Malibu beach.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam