ഭര്‍ത്താവ് നടിമാരുമായി പ്രണയത്തിലായെന്ന സംശയം! പൊസസ്സീവ്‌നെസ് കാണിച്ച താരപത്‌നിമാരെ പറ്റിയുള്ള കഥ പുറത്ത്
ബോളിവുഡിലെ താരദമ്പതിമാരെ ചുറ്റിപ്പറ്റി നിരവധി കഥകളാണ് ഓരോ ദിവസവും പ്രചരിക്കുന്നത്. സിനിമയില്‍ നിന്ന് തന്നെ വിവാഹിതരായ നിരവധി താരങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഭര്‍ത്താവിന്റെ പ്രൊഫഷനെ പറ്റി ഇവര്‍ക്ക് വ്യക്തമായ ധാരണയും ഉണ്ടാവും. എന്നിരുന്നാലും ഭര്‍ത്താവിന്റെ കാര്യത്തില്‍ അധിക പൊസസീവ്‌നെസ് കാണിക്കുന്ന ഭാര്യമാരും ഉണ്ട്.
മാത്രമല്ല ഭര്‍ത്താവിന്റെ പേരിനൊപ്പം മറ്റൊരാളുടെ പേരുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ വന്നതോടെ വിവാഹമോചനം പ്രഖ്യാപിച്ചവരാണ് ഈ നടിമാരില്‍ പലരും. അത്തരത്തില്‍ നടി ജയ ബച്ചന്‍ മുതല്‍ ഹൃതിക് റോഷന്റെ ഭാര്യ സൂസന്നെ ഹാന്‍ വരെയുള്ള താരപത്‌നിമാരെ പറ്റിയുള്ള രസകരമായ കഥകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നടി കരിഷ്മ കപൂര്‍ മുന്‍ ഭര്‍ത്താവായിരുന്ന സഞ്ജയ് കപൂറിനെക്കുറിച്ച് വളരെ പൊസസീവായിരുന്നു. റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ശരിയാണെങ്കില്‍ നടിയുടെ ഈ പൊസസീവ്‌നെസാണ് അവരുടെ ബന്ധം തകര്‍ച്ചയിലേക്ക് എത്തിച്ചതെന്നാണ്.
ഏറ്റവും പുതിയതായി നടി ഇഷ ഡിയോളാണ് ഡിവോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇഷ ഭര്‍ത്താവ് ഭരത് തഖ്താനിയില്‍ നിന്ന് വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് കാരണം ഭാരത് തഖ്താനി മറ്റൊരു സ്ത്രീയുമായി ഡേറ്റിംഗിലായത് കൊണ്ടാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ സൂസന്നെ ഖാനും തന്റെ മുന്‍ ഭര്‍ത്താവിനെക്കുറിച്ചുള്ള കിംവദന്തികള്‍ തുടര്‍ച്ചയായി വരുന്നതില്‍ അസ്വസ്ഥയായിരുന്നു. ഹൃത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള ബന്ധത്തെ പറ്റി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് നടി വിവാഹമോചനം പ്രഖ്യാപിച്ചത്.
നടന്‍ അര്‍ജുന്‍ രാംപാലിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെയാണ് ഭാര്യ മെഹര്‍ ജെസിയയും വിവാഹമോചനത്തെ പറ്റി പറയുന്നത്. ഇതിന് ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതായും പറയപ്പെടുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി.

ബോളിവുഡിലെ മുതിര്‍ന്ന നടി ജയാ ബച്ചനും ഭര്‍ത്താവിന്റെ കാര്യത്തില്‍ അമിതമായ ആശങ്കയുള്ള ആളാണ്. അമിതാഭ് ബച്ചനും നടി രേഖയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ജയ ബച്ചനെ കടുത്ത ദേഷ്യത്തിലാക്കിയത്. പിന്നീടൊരിക്കലും രേഖയോടൊപ്പം അഭിനയിക്കരുതെന്ന നിബന്ധന പോലും ജയ നിര്‍ദ്ദേശിച്ചിരുന്നു.
സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനും ഒരു പൊസസീവ് ഭാര്യയായിട്ടാണ് കണക്കാക്കപ്പെടുന്നത്. മുന്‍പ് ഷാരൂഖ് ഖാന്റെ പേരിനൊപ്പം നടി പ്രിയങ്ക ചോപ്രയുടെ പേരും ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നിരുന്നു. അക്കാലത്ത് ഗൗരി പ്രിയങ്കയെ ശക്തമായി എതിര്‍ക്കാന്‍ തുടങ്ങി. ഗൗരി കാരണം പ്രിയങ്കയ്ക്ക് സിനിമകള്‍ പോലും നഷ്ടപ്പെട്ടു. കരിയര്‍ ബുദ്ധിമുട്ടിലായത് മാത്രമല്ല ഷാരൂഖ് ഒരിക്കലും പ്രിയങ്കയുടെ കൂടെ അഭിനയിക്കരുതെന്ന നിബന്ധനയും താരപത്‌നി മുന്നോട്ട് വെച്ചു.
അജയ് ദേവ്ഗണും കങ്കണ റണാവത്തും തമ്മില്‍ ബന്ധത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നപ്പോഴാണ് നടി കജോളും പൊസസീവാണെന്ന കഥ വരുന്നത്. തന്റെ ഭര്‍ത്താവിനോട് കങ്കണയുടെ അടുത്ത് നിന്നും വിട്ടുനില്‍ക്കാന്‍ കാജോള്‍ പറഞ്ഞിരുന്നു. ഇത് മാത്രമല്ല, അജയ് ദേവ്ഗന്റെ ആദ്യ ചുംബന രംഗത്തില്‍ കജോളിന് കടുത്ത ദേഷ്യവും ഉണ്ടായിരുന്നതായിട്ടാണ് സൂചന.


Click it and Unblock the Notifications