»   » ആമിര്‍ ഖാന്റെ ദംഗല്‍ കോടികള്‍ വാരുമ്പോള്‍ സിനിമയ്‌ക്കെതിരെ ഗീത ഫോഗട്ടിന്റെ മുന്‍ കോച്ച്

ആമിര്‍ ഖാന്റെ ദംഗല്‍ കോടികള്‍ വാരുമ്പോള്‍ സിനിമയ്‌ക്കെതിരെ ഗീത ഫോഗട്ടിന്റെ മുന്‍ കോച്ച്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ആമിര്‍ ഖാന്‍ നായകനായ ബോളിവുഡ് സിനിമ ദംഗല്‍ 300 കോടി ക്ലബ്ബിലേക്ക് കുതിക്കുമ്പോള്‍ സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ റസ്ലിങ് താരം ഗീതാ ഫോഗട്ടിന്റെ മുന്‍ കോച്ച് രംഗത്തെത്തി. ഗീതാ ഫോഗട്ടിന്റെയും കുടുംബത്തിന്റെയും യഥാര്‍ഥ ജീവിതകഥ പറയുന്ന സിനിമയില്‍ തന്നെ വില്ലനായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് കോച്ച് പി ആര്‍ സോന്ധി പറയുന്നു.

ഗീതാ ഫോഗട്ടിന്റെ പിതാവ് മഹാവിര്‍ സിങ് ഫോഗട്ട് ആയാണ് സിനിമയില്‍ ആമിര്‍ ഖാന്റെ വേഷപ്പകര്‍ച്ച. സിനിമയുടെ ഒരു ഭാഗത്ത് മഹാവിര്‍ സങ്ങിനെ മകളുടെ കോച്ച് ഒരു മുറിക്കുള്ളിലിട്ട് പൂട്ടുന്ന ദൃശ്യമുണ്ട്. ഇതേ തുടര്‍ന്ന് മഹാവീറിന്റെ രണ്ടു പെണ്‍മക്കളുടെയും നിര്‍ണായകമായ മത്സരം കാണാനുള്ള അവസരം മഹാവിറിന് നഷ്ടമാവുകയാണ്.

dangal-poster

എന്നാല്‍ ഇത്തരമൊരു രംഗം തനിക്ക് ചീത്തപ്പേരുണ്ടാക്കുന്നതാണെന്ന് കോച്ച് സോന്ധി പറഞ്ഞു. 2010ല്‍ കോണ്‍വെല്‍ത്ത് ഗെയിംസില്‍ ഗീതാ ഫോഗട്ടിനെയും സഹോദരി ബബിതാ കുമാരിയെയും പരിശീലിപ്പിച്ചത് സോന്ധി ആയിരുന്നു. സിനിമയില്‍ തന്റെ പേരില്‍ മാറ്റം വരുത്തിയെങ്കിലും ഇത് തന്റെ ജീവിതമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് കോച്ച് പറഞ്ഞു.

മാഹാവിര്‍ നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളെയും മൂന്നുവര്‍ഷത്തോളം താന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. അത്രയും കാലയളവിനുള്ളില്‍ ഒരു മോശം സംഭവം പോലും ഉണ്ടായിട്ടില്ല. ഗീതയ്ക്കും ബബിതയ്ക്കും എന്നെ കൂടാതെ നാലുപേരോളം പരിശീലനം നല്‍കിയിട്ടുണ്ട്. അവരാരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നില്ലെന്നും സോന്ധി വ്യക്തമാക്കി.

English summary
Geeta Phogat's coach reacts to Aamir Khan's Dangal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam