കൊവിഡ് പോസിറ്റീവായിരുന്നെന്ന് ജനീലിയ ഡിസൂസ, വെല്ലുവിളി നിറഞ്ഞ 21 ദിവസം, രോഗശാന്തിയെ കുറിച്ച് നടി
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടി ജനീലിയ ഡിസൂസ. വളരെ ചെറിയ കാലം മാത്രമായിരുന്നു താരം സിനിമ ലോകത്ത് തിളങ്ങി നിന്നതെങ്കിലും, ആ സമയത്തിനുള്ളിൽ തന്നെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ നടി സജീവമായിരുന്നു. ബോളിവുഡ് കോളങ്ങളിൽ ജനീലിയ-റിതേഷ് വാർത്തകൾ സ്ഥിരം സാന്നിധ്യമാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ ജനീലിയ തന്റെയും കുടുംബത്തിന്റേയും ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത തന്റെ വെല്ലുവിളി നിറഞ്ഞ ഐസൊലേഷൻ ദിനങ്ങളെ കുറിച്ച് വെളിപ്പെടുത്തി ജനീലിയ ഡിസൂസ. തനിക്ക് കെറോണ ബാധിച്ചിരുന്നെന്ന് താരം വെളിപ്പെടുത്തുകയാണ്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജനീലിയയുടെ വാക്കുകൾ ഇങ്ങനെ... തനിക്ക് മൂന്ന് ആഴ്ച മുമ്പാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ഐസൊലേഷനിൽ പോകുകയു ചെയ്തിരുന്നു. ഇപ്പോൾ രോഗത്തിൽ നിന്ന് മുക്തി നേടിയെന്നും ജനീലിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്. കൂടാതെ തന്റെ ഐസൊലേഷൻ ദിനങ്ങളെ കുറിച്ചും ജനീലിയ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്. രോഗവുമായുള്ള പോരാട്ടം എളുപ്പമായിരുന്നെങ്കിലും ഐസൊലോഷൻ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് നടി പറയുന്നു.

രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും 21 ദിവസം ഞാൻ ഐസൊലേഷനിലായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് ഇന്ന് എനിക്ക് ഫലം നെഗറ്റീവ് ആയി.രോഗവുമായുള്ള എന്റെ പോരാട്ടം വളരെ എളുമായിരുന്നെങ്കിലും ഈ 21 ദിവസത്തെ ഐസൊലേഷൻ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു. സമയം പോകാനും ഒറ്റപ്പെടലിന്റെ ഭീ കരതയെ നേരിടുന്നതിനും ഒരു മാർഗവും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ രോഗമുക്തി നേടി കുടുംബത്തിനോടൊപ്പം ചേരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും നടി കുറിക്കുന്നുണ്ട്.

കൊവിഡ് എന്ന മഹാമാരിയെ നേരിടുന്നതിനുള്ള ഏക മാർഗവും നടി ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. നേരത്തെ തിരിച്ചറിയുക, ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക, ആരോഗ്യത്തോടെയിരിക്കുക, ഇതാണ് കോവിഡ് എന്ന രാക്ഷസനെ നേരിടാനുള്ള ഏകമാര്‍ഗം. കൂടാതെ പരസ്പരം സ്നേഹത്തോടെ ഇരിക്കുക എന്നതാണ് യഥാർഥ ശക്തിയെന്നും അതാണ് എല്ലാവർക്കും വേണ്ടതെന്നും ജനീലിയ പേസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.

ജനീലിയയുടെ കുറിപ്പ് വൈറലായിരിക്കുകയാണ്. താരത്തിന് ആശംസയുമായി ആരാധകരും സിനിമ ലോകവും രംഗത്തെത്തിയിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു തനിക്ക് കൊവിഡ് ബാധിച്ച വിവരത്തെ കുറിച്ചും രോഗശാന്തിയെ പറ്റിയും ജനീലിയെ വെളിപ്പെടുത്തിയത്. ഗണേശ ചതുർത്ഥി ദിനത്തിൽ റിതേഷ് കുടുംബത്തിലെ വീഡിയോ പങ്കുവെച്ചിരുന്നു. റിതേഷും മക്കളും മാത്രമായിരുന്നു ആ വീഡിയോയിൽ. പേപ്പറിൽ വിനായക വിഗ്രഹമുണ്ടക്കുന്ന റിതേഷിനേയും മക്കളേയുമായിരുന്നു വീഡിയോയയിൽ കണ്ടത്.


Click it and Unblock the Notifications











