പ്രീതി സിന്റയോടുള്ള സ്‌നേഹ പ്രകടനം, ജെനിലിയയും റിതേഷും തമ്മില്‍ തല്ലിയതിന് കാരണമിതാണെന്ന് ആരാധകര്‍!
ജെനിലിയ ഡിസൂസയും റിതേഷ് ദേശ്മുഖും ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ്. ഈ അടുത്ത ദിവസമാണ് താരങ്ങള്‍ തമ്മിലുള്ള അടിപിടി വൈറലായത്. വെറും അടി അല്ല, ഓണ്‍ലൈനിലൂടെയുള്ള യുദ്ധമായിരുന്നു. റിതേഷ് ആണ് ആദ്യം ട്വിറ്ററിലൂടെ ഒരു ട്രോള്‍ പങ്കുവെച്ചത്. ഇതിന് മറുപടിയുമായി ജെനിലിയയും ഒരു ട്രോളുമായിട്ടെത്തി.
ദേഷ്യക്കാരിയായ ഏതൊരു സ്ത്രീയുടെ പിന്നിലും ഒരു പുരുഷന്‍ ഉണ്ടാവുമെന്നായിരുന്നു റിതേഷിന്റെ പോസ്റ്റിലെ വിഷയം. ഇത് ജെനിലിയെ മെന്‍ഷന്‍ ചെയ്ത് കൊണ്ടാണ് താരം പറഞ്ഞതും. ഭര്‍ത്താവിനുള്ള മറുപടിയായി സമാനമായൊരു ട്രോള്‍ ആണ് ജെനിലിയ പങ്കുവെച്ചത്. സാധാരണ ഭര്‍ത്താവ് എന്തെങ്കിലും സംസാരിക്കുമ്പോള്‍ അദ്ദേഹമെന്താണ് പറയുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അദ്ദേഹം തെറ്റായ കാര്യമാണ് പറയുന്നതെങ്കില്‍ ഞാന്‍ ഇടപെടുമെന്നാണ് നടിയുടെ അഭിപ്രായം.

താരയുദ്ധം കണ്ടവര്‍ക്ക് ഇതിന് പിന്നില്‍ എന്തോ പന്തിക്കേട് ഉള്ളതായി സംശയം വന്നിരുന്നു. അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഐഫ പുരസ്‌കാര നിശയില്‍ പങ്കെടുക്കാന്‍ താരദമ്പതികള്‍ ഒന്നിച്ചായിരുന്നു എത്തിയത്. ഇവിടെ നിന്നും ഫോട്ടോഷൂട്ടിന് വേണ്ടി പോസ് ചെയ്യുന്നതിനിടെയാണ് നടി പ്രീതി സിന്റെ കടന്ന് വരുന്നത്. പ്രീതിയുമായി റിതേഷ് സൗഹൃദ സംഭാഷണം നടത്തുന്ന വീഡിയോ ആണ് പുറത്ത് വന്നത്. എന്നാല്‍ ആരാധകര്‍ ശ്രദ്ധിച്ചത് റിതേഷിനും പ്രീതിയ്ക്കും പിന്നില്‍ നിന്ന ജെനിലിയയെ ആയിരുന്നു.
താരങ്ങള്‍ തമ്മില്‍ സ്‌നേഹപൂര്‍വ്വം ആശ്ലേഷിക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തു. ഒപ്പം സംസാരത്തിനിടയില്‍ റിതേഷ് പ്രീതിയുടെ കൈയില്‍ ഉപചാരപൂര്‍വ്വം ചുംബിക്കുന്നുണ്ട്. പ്രീതിയോടുള്ള റിതേഷിന്റെ സ്‌നേഹ പ്രകടനങ്ങള്‍ അത്ര സുഖകരമായി തോന്നാത്ത ജെനിലിയ അത് മുഖത്ത് പ്രകടിപ്പിക്കുക തന്നെ ചെയ്തു. ആദ്യം ചിരിച്ചോണ്ടിരുന്ന താരപത്‌നിയുടെ മുഖഭാവം മാറിയത് അതിവേഗമാണ്. ഈയൊരു പ്രശ്‌നത്തിന്റെ പേരിലാണ് താരദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ അടിപിടി ഉണ്ടാക്കിയതെന്നാണ് ആരാധകരിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.


Click it and Unblock the Notifications











