ജനീലിയ അഭിനയരംഗത്തേക്ക് വീണ്ടും മടങ്ങിയെത്തുന്നു!
തുജെ മേരി കസം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ജനീലിയ. പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു.
തുജെ മേരി കസം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ജനീലിയ. പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി എന്ന മലയാള ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ലൈ ബാരി എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.
ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം നടി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. റിതേഷ് ദേശ്മുഖുമായുള്ള വിവാഹത്തിന് ശേഷം നടി അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്തത്. അഭിനൈ ഡിയോ സംവിധാനം ചെയ്യുന്ന ഫോര്‍സിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്.

ജോണ്‍ എബ്രാഹിമിന്റെ നായികയായി അഭിനയിച്ച ഫോര്‍സിന്റെ ആദ്യ ഭാഗം സൂപ്പര്‍ഹിറ്റായിരുന്നു. ഗസ്റ്റായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ എത്തുന്നത്.


Click it and Unblock the Notifications











