»   » ഭര്‍ത്താവിന്റെ എ പടത്തെ കുറിച്ച് ജെനീലിയയുടെ പ്രതികരണം എന്തായിരുന്നു?

ഭര്‍ത്താവിന്റെ എ പടത്തെ കുറിച്ച് ജെനീലിയയുടെ പ്രതികരണം എന്തായിരുന്നു?

Posted By: Rohini
Subscribe to Filmibeat Malayalam

അഡേള്‍ട്ട് ഓണ്‍ലി ചിത്രങ്ങള്‍ കാണുന്നത് വലിയൊരു അപരാധമാണെന്ന് ചിലര്‍ക്ക് ധാരണയുണ്ട്. എന്നാല്‍ ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്നവര്‍ക്കും കുടുംബവും കുട്ടികളുമൊക്കെയുണ്ട്. ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ഇവരുടെ കുടുംബത്തിന്റെ പ്രതികരണം എങ്ങനെയായിരിക്കും.

റിതേഷ് ദേശ്മുഖ് നായകനായ ഗ്രേറ്റ് ഗ്രാന്റ് മസ്തി എന്ന എ പടം റിലീസിന് തയ്യാറെടുക്കുകയാണ്. രണ്ടാമതും ആണ്‍കുഞ്ഞ് പിറന്ന സന്തോഷത്തിനൊപ്പമാണ് റിതേഷിന്റെ പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് താങ്കളുടെ കുടുംബത്തിന്റെ പ്രതികരണം എന്താണെന്ന് ചോദിച്ചപ്പോഴുള്ള റിതേഷിന്റെ മറുപടി എന്താണെന്ന് നോക്കാം

ഭര്‍ത്താവിന്റെ എ പടത്തെ കുറിച്ച് ജെനീലിയയുടെ പ്രതികരണം എന്തായിരുന്നു?

ഗ്രേറ്റ് ഗ്രാന്റ് മസ്തി പോലൊരു ചിത്രം ഏറ്റെടുക്കുമ്പോള്‍ എനിക്ക് കാര്യമായി ഒന്നും ആലോചിക്കേണ്ടതില്ല. എന്റെ കുടുംബത്തിന്റെ പിന്തുണ എന്നും എനിക്കൊപ്പം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. എന്തെന്നാല്‍ അത്രയേറെ ശക്തമാണ് എന്റെ കുടുംബം

ഭര്‍ത്താവിന്റെ എ പടത്തെ കുറിച്ച് ജെനീലിയയുടെ പ്രതികരണം എന്തായിരുന്നു?

ഞാന്‍ സിനിമാ നടനാണെന്നും ഇത് സിനിമയാണെന്നും എന്റെ കുടുംബത്തിനറിയാം. അഭിനയം എന്റെ ജോലിയുടെ ഭാഗമാണ്. കഥാ സന്ദര്‍ഭത്തിന്റെ ഭാഗമായി ഇത്തരം സിനിമകള്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ്.

ഭര്‍ത്താവിന്റെ എ പടത്തെ കുറിച്ച് ജെനീലിയയുടെ പ്രതികരണം എന്തായിരുന്നു?

ഞാന്‍ പറയുന്നത് ജെനീലിയയെ കുറിച്ച് മാത്രമല്ല, മൊത്തം കുടുംബത്തെ കുറിച്ചാണ്. ഒരു സിനിമ തിരഞ്ഞെടുക്കുന്നത് എന്റെ ചോയിസാണ്. അവരതിനെ ബഹുമാനിയ്ക്കുന്നു- റിതേഷ് പറഞ്ഞു.

ഭര്‍ത്താവിന്റെ എ പടത്തെ കുറിച്ച് ജെനീലിയയുടെ പ്രതികരണം എന്തായിരുന്നു?

ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രേറ്റ് ഗ്രാന്റ് മസ്തി. റിതേഷിനൊപ്പം വിവേക് ഒബേരിയയും ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഉര്‍വശി റാത്വേല ചിത്രത്തില്‍ സെക്‌സി പ്രേതമായിട്ടാണ് എത്തുന്നത്.

English summary
Guess How Wife Genelia D'Souza Reacted To Riteish Deshmukh's Adult Comedy Great Grand Masti!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam