കയ്യൊടിഞ്ഞ പ്രിയതമയ്ക്ക് മുടി കെട്ടിക്കൊടുത്ത് നടൻ, വീഡിയോ പങ്കുവെച്ച് താരസുന്ദരി

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരങ്ങളാണ് ജെനീലിയയും റിതേഷ് ദേശ്‌മുഖും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം ജെനീലിയ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. അഭിനയത്തിന് ഇടവേള നൽകിയെങ്കിലും ബോളിവുഡ് കോളങ്ങളിലും പ്രേക്ഷകരുടെ ഇടയിലും ജെനീലിയ ചർച്ചാ വിഷയമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ജെനീലിയയും റിതേഷ് ദേശ്‌മുഖും. ഇവരുടെ ചെറിയ സന്തോഷങ്ങളും ആഘോഷങ്ങളും സമൂഹമാധ്യങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.

Genelia DSouza,

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ രസകരമായ ഒരു വീഡിയോയാണ്. ജെനീലിയയാണ് ഭർത്താവിനൊപ്പമുളള രസകരമായ വീഡിയോ പങ്കുവെച്ചത്. ജെനീലിയയ്ക്ക് മുടി കെട്ടികൊടുക്കുന്ന റിതേഷിനെയാണ് വീഡിയോയിൽ കാണുന്നത്. കൈ ഒടിഞ്ഞിരിക്കുന്ന ജെനീലിയയെയാണ് വീഡിയോയിൽ കാണുന്നത്.

സ്കേറ്റിംഗ് പഠനത്തിനിടയിലാണ് നടിക്ക് അപകടം സംഭവിക്കുന്നത്. വീണ് കയ്യൊടിയുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപായിരുന്നു അപകടം സംഭവിക്കുന്നത്. ജെനീലിയ അപകടത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. റയാൻ, റയാൽ എന്നിങ്ങനെ രണ്ടു ആൺകുട്ടികളും ഇവർക്കുണ്ട്. ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. ഒപ്പം പെർഫെക്റ്റ് ഫാമിലിമാനായാണ് മാധ്യമങ്ങൾ റിതേഷിനെ വിശേഷിപ്പിക്കുന്നത്.

'തേരേ നാൽ ലവ് ഹോ ഗയാ', 'തുജെ മേരി കസം', 'മസ്തി' തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ചിട്ടുണ്ട്. റിതേഷ് ദേശ്‌മുഖും ജെനീലിയ ഡിസൂസയും നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം ഒന്നിച്ചൊരു ചിത്രത്തിൽ അഭിനയിച്ചിരുന്നു. റിതേഷ് നായകനാവുന്ന മറാത്തി ചിത്രം 'മൗലി'യിലെ ഒരു പാട്ടുസീനിലാണ് ജെനീലിയ ഭർത്താവിനൊപ്പം പ്രത്യക്ഷപ്പെട്ടത്.

വീഡിയോ കാണാം

More from Filmibeat

Read more about: genelia dsouza riteish deshmukh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X