വിവാഹം കഴിഞ്ഞ് ഒരു മാസം; എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് കരഞ്ഞു; ആ മാറ്റം എനിക്ക് അലോസരമുണ്ടാക്കി; ജെനീലിയ
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. മുംബൈക്കാരിയാണെങ്കിലും തെന്നിന്ത്യൻ സിനിമാ രംഗത്താണ് ജെനീലിയക്ക് കൂടുതൽ ശ്രദ്ധിക്കപ്പെടാനായത്. ബോളിവുഡിൽ മികച്ച അവസരങ്ങൾ ലഭിക്കുമ്പോഴേക്കും ജെനീലിയ വിവാഹ ജീവിതത്തിലേക്ക് കടന്നു. വിവാഹ ശേഷം കരിയറിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. ഏറെനാളായി പ്രണയത്തിലായിരുന്നു ജെനീലിയയും റിതേഷും. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനാണ് റിതേഷ്. ജെനീലിയ-റിതേഷ് ബന്ധത്തെ ഇദ്ദേഹം എതിർത്തു.
ഒരു ഘട്ടത്തിൽ റിതേഷും താനും പ്രണയത്തിലല്ലെന്നും പുറത്ത് വരുന്നത് ഗോസിപ്പുകൾ മാത്രമാണെന്നും ജെനീലിയ പറയുകയുണ്ടായി. ക്രിസ്ത്യൻ മതസ്ഥയാണ് ജെനീലിയ. റിതേഷ് ഹിന്ദു മത വിശ്വാസിയും. കുടുംബം ബന്ധത്തെ എതിർത്തെങ്കിലും റിതേഷ് ജെനീലിയയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. ഒടുവിൽ 2012 ൽ രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടന്നു. രണ്ട് ദിവസങ്ങളിലായി ക്രിസ്ത്യൻ, ഹിന്ദു ആചാരപ്രകാരം വിവാഹം നടന്നു. വിവാഹത്തെക്കുറിച്ച് ജെനീലിയയും റിതേഷും പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

പരമ്പരാഗത മറാത്തി ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന കുടുംബമാണ് റിതേഷിന്റേത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്റെ വസ്ത്ര ധാരണ രീതി മാറ്റിയിരുന്നെന്ന് ജെനീലിയ തുറന്ന് പറഞ്ഞു. സൽവാറും കമ്മീസും വലിയ ആഭരണങ്ങളും ഭർത്താവിന്റെ വീട്ടിൽ താൻ ധരിച്ചിരുന്നെന്ന് ജെനീലിയ ഓർത്തു. ഇത് ഇവർ പിന്തുടരുന്ന രീതിയാണെന്ന് ഞാൻ കരുതി.
എല്ലാ ദിവസവും രാവിലെ രാവിലെ ഇങ്ങനെ വസ്ത്രം ധരിക്കും. എനിക്ക് അലോസരം തോന്നും. ഒരു മാസത്തിന് ശേഷം ദിവസം ഞാൻ കരഞ്ഞു. എനിക്കിത് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. റിതേഷിന് കൺഫ്യൂഷനായി. എനിക്കിങ്ങനെ ഡ്രസ് ചെയ്യാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. എന്തിനാണ് നി ദിവസവും ഇങ്ങനെ വസ്ത്രം ധരിക്കുന്നെന്ന് തനിക്കും അത്ഭുതം തോന്നിയിരുന്നെന്ന് റിതേഷ് മറുപടി നൽകി. അപ്പോഴാണ് ഈ മാറ്റത്തിന്റെ ആവശ്യമില്ലെന്ന് താൻ മനസിലാക്കിയതെന്ന് ജെനീലിയ വ്യക്തമാക്കി.

2002 ൽ പുറത്തിറങ്ങിയ തുജെ മേരി കസം എന്ന സിനിമയിലൂടെയാണ് ജെനീലിയ അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. റിതേഷിനൊപ്പമാണ് ഈ ചിത്രത്തിൽ നടി അഭിനയിച്ചത്. ഒരുമിച്ച് അഭിനയിക്കവെ ഇരുവരും പ്രണയത്തിലായി. പ്രബല രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ളയാളായതിനാൽ റിതേഷ് അഹങ്കാരിയായിരിക്കുമെന്ന് ജെനീലിയ ആദ്യം കരുതി. എന്നാൽ തന്റെ മുൻധാരണ തെറ്റായിരുന്നെന്ന് നടി പിന്നീട് തിരിച്ചറിഞ്ഞു.
ഒരുമിച്ച് അഭിനയിക്കവെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി. പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. രണ്ട് മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരും. ഏറെക്കാലത്തിന് ശേഷം അഭിനയ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ജെനീലിയ. തെലുങ്കിലാണ് ഒരു കാലത്ത് നടി കൂടുതൽ സിനിമകൾ ചെയ്തത്. മലയാളത്തിൽ ഉറുമി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











