ഭാര്യയ്ക്ക് ടൈ കെട്ടാൻ സഹായിച്ച് റിതേഷ്! എന്നാൽ ജെനീലിയ ചെയ്തത്, ക്യൂട്ട് റൊമാന്റിക് വീഡിയോ
ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് താര ദമ്പതിമാരാണ് നടി ജെനീലിയയും നടൻ റിതേഷ് ദേശ്മുഖും. വിവാഹത്തിനു ശേഷം സിനിമയിൽ ജെനീലിയ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താര സജീവമാണ്. ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പമുളള ചിത്രങ്ങളും വീഡിയോയും താരം പങ്കുവെയ്ക്കാറുണ്ട് . ഇപ്പോഴിത റിതേഷുമായുള്ള റൊമാന്റിക് നിമിഷം പങ്കുവെയ്ക്കുകയാണ് താരം. റിതേഷും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജെനീലിയയ്ക്ക് ടൈ കെട്ടികൊടുക്കുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. റിതേഷ് ടൈ കെട്ടുമ്പോൾ കുസൃതിയോടെ ആ നിമിഷം വീഡിയോയിൽ പകർത്തുകയാണ് താരം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതിനു മുൻപും താരങ്ങളുടെ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.
2012 ലാണ് ഇരുവരും വിവാഹിതരാകുന്നത്. റയാൽ , റയാൻ എന്നിങ്ങനെ രണ്ട് ആൺക്കുട്ടികൾ ഇവർക്കുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത ജെലീനി ഈ അടുത്തിടെ ഭർത്താവിനോടൊപ്പം ഒരു ചിത്രത്തിൽ പ്രത്യക്ഷപപ്പെട്ടിരുന്നു. റിതേഷ് നായകനായി എത്തിയ ഒരു മറാത്തി ചിത്രത്തിലായിരുന്നു ഒരു പാട്ട് രംഗത്തിൽ ഭർത്താവിനോടൊപ്പം താരം പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications











