»   » റിതേഷുമായി പ്രേമമോ? ആരുപറഞ്ഞെന്ന് ജനേലിയ

റിതേഷുമായി പ്രേമമോ? ആരുപറഞ്ഞെന്ന് ജനേലിയ

Posted By:
Subscribe to Filmibeat Malayalam
Genelia
ജനേലിയ ഡിസൂസ നടന്‍ റിതേഷ് ദേശ്‍മുഖിനെ വിവാഹം കഴിയ്ക്കാന്‍ പോവുകയാണെന്നാണ് ബോളിവുഡിലെ വര്‍ത്തമാനം. എന്നാല്‍ ഇതില്‍ തരിമ്പും സത്യമില്ലെന്ന് ജനേലിയ. മാത്രമല്ല അടുത്തകാലത്തൊന്നും താന്‍ ആരെയും കല്യാണം കഴിയ്ക്കാന്‍ പോകുന്നുമില്ല. ജെനേലിയ തുറന്ന് പറയുന്നു.

മാത്രമല്ല തന്റെ സ്വകാര്യ ജീവിതം മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ചചെയ്യാന്‍ താല്പര്യമില്ലെന്നും ജെനേലിയ പറഞ്ഞു. പക്ഷേ ഇപ്പോള്‍ ഗോസിപ്പുകള്‍ തന്റെ കുടുംബത്തെ വരെ ബാധിയ്ക്കുന്ന നിലയിലെത്തിയിരിയ്ക്കുന്നു. അതുകൊണ്ടാണ് പ്രതികരിയ്ക്കുന്നത്. ഇപ്പോള്‍ പ്രധാനം അഭിനയമാണ്. വിവാഹം നിശ്ചയിയ്ക്കുമ്പോള്‍ അറിയിയ്ക്കാന്‍ മറക്കില്ലെന്നും ജനേലിയ ലേഖകരോട് പറഞ്ഞു.

ജനേലിയയും റിതേഷ് ദേശ്‍മുഖും തമ്മിലുള്ള പ്രേമം തുഛെ മേരി കസം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഉടലെടുത്തതാണെന്നാണ് ഒരു മുംബൈ അന്തിപത്രം തട്ടിവിട്ടത്. പോരാത്തതിന് ഇവര്‍ വിവാഹിതരാവാന്‍ പോവുകയാണെന്നും എഴുതി.

സ്വന്തം ജീവിതത്തില്‍ എന്താണ് സംഭവിയ്ക്കുന്നതെന്ന് അറിയാന്‍ പേപ്പര്‍ വായിയ്ക്കണമെന്ന അവസ്ഥ രസകരമാണ്. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്ന് പൊട്ടി പുറപ്പെടുന്നെന്നത് ഓര്‍ത്ത് അതിശയിയ്ക്കുകയാണ്. ജനേലിയ പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam