എട്ട് തവണ റിതേഷ് എന്റെ കാലിൽ തൊട്ട് തൊഴുതു, ഭാഗ്യമായി കാണുന്നു; അനുഭവം പങ്കുവെച്ച് ജെനീലിയ
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. 9 വർഷം നീണ്ട പ്രണയത്തിന് ശേഷം വിവാഹം ചെയ്ത ഇരുവരും രണ്ട് മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. തെന്നിന്ത്യൻ സിനിമാ രംഗത്ത് തിളങ്ങിയ ജെനീലിയ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട് വരുന്ന കാലത്താണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹ ശേഷം കരിയറിൽ നിന്ന് ഇടവേളയുമെടുത്തു. ഇന്ന് വീണ്ട് സിനിമാ രംഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് ജെനീലിയ.
രണ്ട് മതസ്ഥരാണ് റിതേഷും ജെനീലിയയും. ഈ ബന്ധത്തിന് റിതേഷിന്റെ പിതാവ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലസ് റാവു ദേശ്മുഖിന് താൽപര്യം ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ റിതേഷും ജെനീലിയയും ബ്രേക്കപ്പായെന്ന് റിപ്പോർട്ടും വന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങൾ തള്ളി ഇരുവരും വിവാഹിതരായി. വിവാഹത്തെക്കുറിച്ച് ജെനീലിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത നടിക്ക് മത്സരാർത്ഥിയുടെ പെർഫോമൻസ് കണ്ടപ്പോഴാണ് വിവാഹ ചടങ്ങുകൾ ഓർമ വന്നത്.

മഹാരാഷ്ട്രയിലെ പരമ്പരാഗത വിവാഹ ചടങ്ങ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ജെനീലിയ പറയുന്നു. ചടങ്ങിന്റെ ഭാഗമായി റിതേഷിന് എട്ട് തവണ തന്റെ കാൽ തൊട്ട് താെഴേണ്ടി വന്നു. ഇത് പുരുഷാധിപത്യ രീതികളെ വെല്ലുവിളിക്കുന്ന ചടങ്ങായതിനാൽ തനിക്കിഷ്ടപ്പെട്ടെന്നും ജെനീലിയ പറയുന്നു. വിവാഹങ്ങൾ ഇന്ന് നമ്മൾ മാേഡേണൈസ് ചെയ്ത് ഒരു പാർട്ടി പോലെയാക്കി. പക്ഷെ പരമ്പരാഗത വിവാഹങ്ങളെ ഞാനിഷ്ടപ്പെടുന്നു. അങ്ങനെയൊരു വിവാഹം നടന്നത് ഭാഗ്യമായി കാണുന്നു. എല്ലാ ചടങ്ങുകളും തനിക്ക് ആഘോഷമായിരുന്നെന്നും ജെനീലിയ ഓർത്തു.

2012 ലായിരുന്നു താര വിവാഹം. 2003 ൽ പുറത്തിറങ്ങിയ തുജെ മേരി കസം എന്ന സിനിമയിലൂടെയാണ് റിതേഷും ജെനീലിയയും അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഒരുമിച്ച് അഭിനയിക്കവെ ഇവർ പ്രണയത്തിലായി. എൻഗേജ്മെന്റ് നടത്താൻ ഇരുവരും ആഗ്രഹിച്ചു. എന്നാൽ റിതേഷിന്റെ പിതാവ് ഈ ബന്ധത്തെ എതിർത്തു. പിന്നീട് റിതേഷുമായി ചേർത്തുള്ള ഗോസിപ്പുകളെ ജെനീലിയ നിഷേധിച്ചു. റിതേഷ് തന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നു ജെനീലിയ പറഞ്ഞത്.
എന്നാൽ വർഷങ്ങൾക്കിപ്പുറം വിവാഹം നടന്നു. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും രണ്ട് ദിവസങ്ങളിലായി വിവാഹം നടന്നു.
2014 ൽ ആദ്യത്തെ മകൻ പിറന്നു. റിയാൻ എന്നാണ് മൂത്ത മകന്റെ പേര്. 2016 ൽ രണ്ടാമത്തെ മകൻ റായിൽ ജനിച്ചു. കുടുംബ ജീവിതത്തിനാണ് ജെനീലിയ ഇന്ന് ഏറ്റവും പ്രാധാന്യം നൽകുന്നത്. കരിയറിൽ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ നടി ഇന്ന് തയ്യാറല്ല. റിതേഷ് ദേശ്മുഖ് സിനിമകളും ഷോയുമായി കരിയറിൽ സജീവമാണ്.


Click it and Unblock the Notifications











