sonia: ഇതിൽ ഏതാണ് ഒറിജിനൽ!! അനുപം ഖേർ ചിത്രത്തിൽ സോണിയ ഗാന്ധിയായി എത്തുന്ന നടി ആരാണെന്ന് അറിയാമോ?
സോണിയ ഗാന്ധിയായി ചിത്രത്തിൽ എത്തുന്നത് ജർമ്മൻ നടി സൂസൻ ബോർനോട്ടാണ്.
മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ദി ആക്സിഡെന്റൽ പ്രൈം മിനിസ്റ്റർ. ഇപ്പോൾ ലോക സിനിമ മേഖലയിൽ തന്നെ ഇത് ചർച്ചയാവുകയാണ്. അനുപം ഖേർ മൻമോഹൻ സിങ്ങായി എത്തുമ്പോൾ സോണിയ ഗാന്ധിയായി ചിത്രത്തിൽ എത്തുന്നത് ജർമ്മൻ നടി സൂസൻ ബോർനോട്ടാണ്.

സൂസൻ ഇന്ത്യൻ സിനിമ പ്രേമികൾക്ക് സുപരിചിതയാണ്. ബോളിവുഡ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ഇതിനു മുൻപും ടെലിവിഷൻ പരമ്പരയിൽ സൂസൻ സോണിയഗാന്ധിയായി വേഷമിട്ടിട്ടുണ്ട്.ദി ആക്സിഡെന്റൽ പ്രൈം മിനിസ്റ്റർ ഇത്രയധികം ചർച്ചയാകാൻ കാരണം കഥാപാത്രങ്ങളുടെ രൂപ സാദൃശ്യമാണ്. സോണിയഗാന്ധിയുമായി സൂസന് അസാമാന്യമായ രൂപ സാദ്യശ്യമുണ്ട്.
മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സഞ്ജയ ബാറു എഴുതിയ പുസ്തകമാണ് സിനിമയുടെ അധാരം. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടവയിരുന്നു സഞ്ജയ ബാറു. അക്ഷയ് ഖന്നയാണ് ചിത്രത്തിൽ ഇദ്ദേഹത്തിന്റെ വേഷത്തിലെത്തുന്നത്. അഹാന കുമ്റയാണ് പ്രിയങ്ക ഗാന്ധിയായി എത്തുന്നത്. ഹന്‍സ് ലാല്‍ മേഹ്ത തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്. നിലവിൽ ലണ്ടിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.


Click it and Unblock the Notifications











