തിരിച്ചുവരവിനൊരുങ്ങി മീനാക്ഷി ശേഷാദ്രി
മീനാക്ഷി ശേഷാദ്രി തിരിച്ചെത്തുന്നു. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു മീനാക്ഷി ശേഷാദ്രി.
വിവാഹശേഷം അമേരിക്കയില്‍ താമസമാക്കിയ മീനാക്ഷി ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നതായാണ് പുതിയ വാര്‍ത്തകള്‍. ഖായല്‍ വണ്‍സ് എഗെയ്ന്‍ എന്ന ചിത്രത്തിലൂടെയാവും മീനാക്ഷിയുടെ മടക്കം.

സണ്ണി ഡിയോളിന്റെ നായികാ വേഷത്തിലാവും മീനാക്ഷി മടങ്ങിയെത്തുന്നത്. 15 വര്‍ഷം മുന്‍പ് വിവാഹത്തെ തുടര്‍ന്നാണ് മീനാക്ഷി അഭിനയരംഗം ഉപേക്ഷിച്ചത്.
1990ല്‍ സണ്ണിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഖായലിന്റെ രണ്ടാം ഭാഗമാകും മീനാക്ഷിയുടെ തിരിച്ചു വരവിന് കളമൊരുക്കുന്ന ചിത്രമെന്നാണ് സൂചന. ഭരതനാട്യം, കഥക്, തുടങ്ങിയ നൃത്തരൂപങ്ങളിലും അഭിനയിത്തിലും ഒരു പോലെ പ്രശസ്തയാണ് മീനാക്ഷി.


Click it and Unblock the Notifications











