ആരാധന അതിരുകടന്നു; പെണ്‍കുട്ടി രണ്‍ഭീറിന്റെ തുണിയൂരി!
രണ്‍ഭീര്‍ കപൂറിന് ഇങ്ങനെയും ആരാധകരുണ്ടായിപ്പോയതില്‍ കുറ്റം പറയാനുണ്ടോ ബോളിവുഡിന്റെ പ്രിയതാരം ഋഷികപൂറിന്റെ മകന്‍, സാവരിയയെന്ന ചിത്രത്തില്‍ അനില്‍ കപൂറിന്റെ മകള്‍ സോനം കപൂറുമൊത്ത് തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ച യുവതാരം. എല്ലാറ്റിലുമുപരി കാഴ്‌ചയ്‌ക്കും സുന്ദരന്‍.
പക്ഷേ രണ്‍ഭീറിന് അറിയില്ലായിരുന്നുവത്രേ തനിയ്‌ക്ക് ഇങ്ങനെയും ആരാധകരുണ്ടെന്ന്. ഈയിടെ ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് ആരാധകരുടെ സ്വഭാവം രണ്‍ഭീര്‍ ശരിയ്‌ക്കും അറിഞ്ഞത്.
എയര്‍പോര്‍ട്ടിലിറങ്ങിയ രണ്‍ഭീറിന് ചുറ്റും ആരാധികമാരും ആരാധകന്മാരും തടിച്ചുകൂടി. എല്ലാവരും കണ്ടും സംസാരിച്ചും നില്‍ക്കുന്നതിനിടയില്‍ ഒരു ആരാധിക മുന്നോട്ടുവന്ന് ഒട്ടും ശങ്കിയ്‌ക്കാതെ രണ്‍ഭീറിന്റെ ജാക്കറ്റ് പൊക്കി ഊരിയെടുത്തു. തടിച്ചുകൂടിയ ആരാധകര്‍ക്കിടയില്‍ രണ്‍ഭീറിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ഓര്‍ക്കാന്‍ കഴിയുന്നുണ്ടാവുമല്ലോ.
തീര്‍ത്തും അപരിചിതമായ ഒരു പെരുമാറ്റമായിരുന്നു ആരാധികയുടേതെന്നാണ് നായകന്‍ പറയുന്നത്. പക്ഷേ ഇതുകൊണ്ട് രണ്‍ഭീര്‍ ഒന്നുപഠിച്ചു, എവിടെപ്പോകുമ്പോഴും ഇത്തരം ഒരു സംഭവം മുന്നില്‍ കാണണം മുന്‍കരുതലെന്ന നിലയ്‌ക്ക് ഒരു ജോഡി വസ്‌ത്രം എപ്പോഴും അധികമായി കയ്യില്‍ കരുതണം.
എന്തായാലും ഇക്കാര്യം മനസ്സിലാക്കുക മാത്രമല്ല രണ്‍ഭീര്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ ധരിച്ചതിന് പുറമേ ഒരു ജോഡി വസ്‌ത്രം കയ്യില്‍ കരുതാനും തുടങ്ങിയിട്ടുണ്ടത്രേ.


Click it and Unblock the Notifications