നിങ്ങളെ എനിക്ക് വിശ്വാസമില്ലെന്ന് കരഞ്ഞു കൊണ്ട് പെൺകുട്ടി പറഞ്ഞു, ആ ഡേറ്റിങ്ങിനെ കുറിച്ച് രൺബീർ

വാർത്തകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബോളിവുഡ് നടൻ രൺബീർ കപൂർ. സിനിമ കോളങ്ങിൽ മാത്രമല്ല ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും രൺബീറിന്റെ പേര് സജീവമാണ്. താരത്തിന്റെ പ്രണയ വാർത്തകളും ബ്രേക്കപ്പുമാണ് വാർത്തകളിൽ അധികവും ഇടപിടിക്കാറുള്ളത്. നടി ദീപിക പദുകോൺ, കത്രീന കൈഫ് ഏറ്റവും ഒടുവിൽ ആലിയ ഭട്ട് തുടങ്ങിയ നടമാരുടെ പേരിനോടൊപ്പമാണ് രൺബീറിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചത്.

ഇപ്പോൾ തന്റെ ആദ്യത്തെ ഡേറ്റിങ്ങിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് രൺബീർ കപൂർ. കപിൽ ശർമയുടെ ടോക്ക് ഷോയിലാണ് താരം തന്റെ ആദ്യത്തെ രസകരമായ ഡേറ്റിങ്ങ് അനുഭവം പങ്കുവെച്ചത്.

  ആദ്യ ഡേറ്റിങ്ങ്

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു തന്റെആദ്യ ഡേറ്റിങ്. കൂടെ പഠിക്കുന്ന പെൺകുട്ടിയുമായി ഡേറ്റിന് പോയപ്പോഴുണ്ടായ രസകരമായ സംഭവത്തെ കുറിച്ച് റൺബീർ പറയുന്നത് ഇങ്ങനെ. താൻ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയപ്പോൾ ആ പെൺകുട്ടി ഒരു മൂലയിൽ നിന്ന് കരയുന്നത് കണ്ടു. ഞാൻ കരയുന്നതിനെ കുറിച്ച് പെൺകുട്ടിയോട് തിരക്കി. ഉടൻ തന്നെ ഞാൻ നിന്നെ വിശ്വസിക്കുന്നില്ല എന്നായിരുന്നു അവളുടെ മറുപടി.

 ഞാൻ പെൺകുട്ടിയോട്  വീണ്ടും ചോദിച്ചു

ആ പെൺകുട്ടിയുടെ പ്രതികരണം തന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു. അവളുടെ വിശ്വാസം നേടുന്നതിനായി രണ്ട് കൈകളും നീട്ടി ഞാൻ അവളോട് ചോദിച്ചു. ഇപ്പോൾ എന്നെ വിശ്വസിക്കുന്നുണ്ടോ എന്ന്. പിന്നീട് ആ പെൺകുട്ടി തന്നോടൊപ്പം ഒരു ഡേറ്റിനും വന്നിട്ടില്ലെന്നും രൺബീർ പറഞ്ഞു. സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും രൺബീർ നല്ലൊരു പ്രണയ നായകനാണ്. ബോളിവുഡ് സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ പ്രണയങ്ങൾ താരത്തിന്റേതായിരുന്നു.

 ദീപിക-രൺബീർ പ്രണയം

ബോളിവുഡ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ രൺബീറിന്റെ പ്രണയമായിരുന്നു നടി ദീപിക പദുകോണുമായുള്ളത്. ഭാഗ്യജോഡികളായി സിനിമയിൽ തിളങ്ങിയ താരങ്ങൾ യഥാർഥ ജീവിതത്തിലും ഒന്നാകണമെന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. വിവാഹം വരെ എത്തിയ ഇവരുടെ പ്രണയ പകുതി വഴിയിൽ അവസാനിക്കുകയായിരുന്നു. രൺബീറുമായുള്ള പ്രണയ തകർച്ച ദീപികയെ വല്ലാതെ തളർത്തിയിരുന്നു. ഇപ്പോൾ ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് രൺബീറും ദീപികയും

Recommended Video

രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രത്തിൽ മോഹൻലാലും ? | FilmiBeat Malayalam
  വിവാഹം

ബോളിവുഡ് സിനിമ ലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന താര വിവാഹമാണ് രൺബീറിന്റേയും ആലിയ ഭട്ടിന്റേയും. നടി സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരുഒന്നിച്ചെത്തിയതോടെയാണ് ഇവരുടെ പ്രണയം പുറം ലോകത്തെത്തിയത്. പ്രണയത്തിലാണെന്ന് താരങ്ങൾ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. പ്രണയത്തെ കുറിച്ച് രണ്‍ബീറിനോട് ചോദിച്ചപ്പോള്‍ , ഇതെന്റെ ജീവിതത്തിന്റെ പുതിയ തുടക്കമാണെന്നും അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് അന്ന് പറഞ്ഞത്. 2020 വിവാഹമുണ്ടാകുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ ഋഷി കപൂറിന്റെ വിയോഗത്തെ തുടർന്ന് വിവാഹം നീട്ടിവെച്ചിരിക്കുകയാണ്. 2021 ലാകും താരവിവാഹം നടക്കുക. ഇരുവരും തങ്ങളുടെ ജോലിയുമായി മുന്നോട്ട് പോകുകയാണിപ്പോൾ.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X