ബോളിവുഡ് താരങ്ങളെ പിന്നിലാക്കി ശ്രീശാന്തിന്റെ മകൾ!! അവാര്‍ഡ് വേദിയില്‍ താരമായി ശ്രീ സാൻവിക, കാണൂ
ബോളിവുഡ് കോളങ്ങളിലും വൈറവലായിരിക്കുന്നത് ശ്രീശാന്തിന്റെ മകൾ ശ്രീ സാൻവികയാണ്
സൽമാൻ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക ശേഷം ബോളിവുഡ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ശ്രീശാന്ത്. ശ്രീയെ പോലെ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റാൻ ഭാര്യ ഭൂവനേശ്വരിയ്ക്കും മക്കൾക്കും കഴിഞ്ഞിരുന്നു. ഷോയ്ക്ക് ശേഷം അച്ഛനും മക്കളും തമ്മിലുളള വീഡിയോയും ചിത്രങ്ങളും പുറത്തു വന്നിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ബോളിവുഡ് കോളങ്ങളിലും വൈറവലായിരിക്കുന്നത് ശ്രീശാന്തിന്റെ മകൾ ശ്രീ സാൻവികയാണ്. ബോളിവുഡ് സെലിബ്രിറ്റികൾ പങ്കെടുത്ത ആഘോഷപരിപാടിയിൽ ക്യാമറ കണ്ണുകൾ ശ്രീയുടെ മകളുടെ പിന്നാലെയായിരുന്നു. ബോളിവുഡ് താരങ്ങളായ ജാൻവി കപൂർ, മൗണി റോയ്, വരീന ഹിസൈൻ, ആയുഷ് ശർമ, തുടങ്ങിയ താരങ്ങളോടൊപ്പം ബിഗ് ബോസ് വിന്നർ ദീപികയും ശ്രീശാന്തുമുണ്ടായിരുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമായിരുന്നു ശ്രീ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയത്.
പരിപാടിയിലെ പ്രധാന ആകാർഷണം ജാൻവി കപൂറായിരുന്നു. താരത്തിന്റെ വസ്ത്രം ശ്രദ്ധനേടിയിരുന്നു. എന്നാൽ പിന്നീട് ക്യാമറ കണ്ണുകൾ പിന്നാലെ കൂടിയത് ശ്രീയുടെ മൂന്ന് വയസ്സുകാരിയായ മകളുടെ പിന്നാലെയായിരുന്നു. റെട്ട് കാർപ്പെറ്റിൽ താരങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതിനിടെയായിരുന്നു ശ്രീ സാൻവിക ക്യാമറ കണ്ണിൽ കുടങ്ങിയത്. അച്ഛനും അമ്മയ്ക്കൊപ്പം പോസ് ചെയ്തുവെങ്കുലും ക്യാമറയ്ക്ക് മുഖം കൊടുക്കാൻ താര പുത്രി തയ്യാറായിരുന്നില്ല. ശ്രീയും ഭുവേന്വേശരിയും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ശ്രീയ്ക്ക് ലഭിച്ച് സർട്ടിഫിക്കറ്റ് കൊണ്ട് കഞ്ഞ് മുഖ മറയ്ക്കുകയായിരുന്നു. കുട്ടിയുട ശ്രീയുടെ ഈ ചിത്രവും വീഡിയോയും വൈറലായിട്ടുണ്ട്.


Click it and Unblock the Notifications











