Just In
- 8 min ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
- 1 hr ago
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
- 1 hr ago
ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് നല്ലൊരു കോസ്റ്റ്യൂം ലഭിക്കുന്നത്, കളര്‍ഫുള്‍ വസ്ത്രങ്ങളെ കുറിച്ച് നെടുമുടി വേണു
- 3 hrs ago
ദിലീപിനാണോ സ്ക്രീന്‍ സ്പേസ് കൂടുതൽ, അന്ന് കുഞ്ചാക്കോ ബോബന്റെ അച്ഛൻ പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകൻ
Don't Miss!
- News
ജി7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കും; ബ്രിട്ടന് ക്ഷണിച്ചു, ബോറിസ് ജോണ്സണ് ഇന്ത്യയിലെത്തും
- Finance
ഇൻഡിഗോ വിമാന ടിക്കറ്റുകൾക്ക് വെറും 877 രൂപ, സ്പൈസ് ജെറ്റ് 899 രൂപ ഓഫർ ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും
- Sports
IND vs AUS: ഗാബ ഇവര്‍ക്കു വെറും ഡബ്ബ! എന്തൊരു ധൈര്യം- താക്കൂറിനും സുന്ദറിനും കൈയടി
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അനുഷ്കയുടെയും വീരാടിന്റെയും മകളുടെ ആദ്യ ചിത്രം; കുഞ്ഞിനിടാന്‍ കാത്ത് വെച്ച പേര് ഇതാണോ? റിപ്പോര്‍ട്ട് വൈറൽ
കാത്തിരുന്ന കണ്മണി പിറന്നതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും. ജനുവരി പതിനൊന്നിനായിരുന്നു അനുഷ്ക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ട്വിറ്ററിലൂടെ കോലി തന്നെയാണ് സന്തോഷ വിവരം പുറംലോകത്തെ അറിയിച്ചത്. വൈകാതെ താരദമ്പതികമാര്ക്കും കുഞ്ഞിനും ആശംസാപ്രവാഹമായിരുന്നു.
സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ വിരുഷ്ക ദമ്പതിമാരെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. കുഞ്ഞിന്റെ ആദ്യ ചിത്രം കാണാന്‍ വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഒടുവില്‍ ആരാധകര്‍ക്ക് ചെറിയൊരു സന്തോഷവുമായി വിരാടിന്റെ സഹോദരനും സഹോദരിയുമെല്ലാം വന്നിരിക്കുകയാണ്.

അനുഷ്ക ശര്‍മ്മ-വിരാട് കോലി താരദമ്പതികളുടെ ആദ്യ കണ്മണിയെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് സിനിമാ-ക്രിക്കറ്റ് ലോകം. 'ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ച വിവരം ഒത്തിരി സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങളെല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. സന്തോഷകരമായ ജീവിതത്തിലെ മറ്റൊരു അധ്യായത്തിന് കൂടി ഇവിടെ തുടക്കമാവുകയാണെന്നായിരുന്നു കോലി ട്വിറ്ററിലൂടെ പറഞ്ഞത്.

ഈ ട്വീറ്റ് വൈറലായതിന് പിന്നാലെ വിരാടിന്റെ കുടുംബാംഗങ്ങളും രംഗത്ത് വന്നു. സഹോദരന് വികാസ് കോലി കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. മുഖം കാണിച്ചില്ലെങ്കിലും ബ്ലാങ്കെറ്റില്‍ പൊതിഞ്ഞിരിക്കുന്ന കുഞ്ഞിന്റെ കാലുകളുടെ ചിത്രമാണ് വികാസ് പോസ്റ്റ് ചെയ്തത്. പിന്നാലെ ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. വാർത്ത പ്രചരിച്ചതോടെയാണ് അത് വിരുഷ്കയുടെ കുഞ്ഞിൻ്റെ ചിത്രമല്ലെന്നും അവർക്ക് ആശംസ അറിയിക്കാൻ വേണ്ടി ഏതോ ഒരു കുട്ടിയുടെ ചിത്രം താൻ പങ്കുവെച്ചതാണെന്നും വികാസ് വ്യക്തമാക്കിയത്. കുഞ്ഞിന്റെ മുഖം വൈകാതെ പുറത്ത് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ പേര് എന്താണ് ഇടുന്നതെന്നുള്ള ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. വിരാടിന്റെ സഹോദരി ഭാവന കോലിയും സന്തോഷം പങ്കുവെച്ച് എത്തിയിട്ടുണ്ട്.

അതേ സമയം മകള്‍ക്ക് വേണ്ടി നേരത്തെ തന്നെ താരങ്ങള്‍ ഒരു പേര് കണ്ടു വെച്ചിരുന്നതായി സോഷ്യല്‍ മീഡിയ പറയുന്നു. വീരാടിന്റെയും അനുഷ്കയുടെയും പേരില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നാലക്ഷരം വരുന്ന പേരാണെന്നും നേരത്തെ പ്രചരിച്ചിരുന്നു. അങ്ങനെ അനുഷ്കയുടെ പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങളും വീരാടിന്റെ പേരിന്റെ രണ്ട് അക്ഷരങ്ങളും ചേര്‍ത്ത് അന്‍വി എന്ന് പേര് നല്‍കിയതായി ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതുവരെയും താരകുടുംബം ഇതുമായി ബന്ധപ്പെട്ട് വ്യക്ത വരുത്തിയിട്ടില്ല.

നാല് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2017 ലായിരുന്നു അനുഷ്കയും വീരാട് കോലിയും തമ്മില്‍ വിവാഹിതാരവുന്നത്. ഇറ്റലിയില്‍ വച്ച് ആഡംബരമായി നടത്തിയ വിവാഹത്തിന്റെ മൂന്നാം വാര്‍ഷികം ഈ ഡിസംബറില്‍ ആഘോഷിച്ചിരുന്നു. തൊട്ട് പിന്നാലെ പുതുവര്‍ഷത്തില്‍ കുഞ്ഞ് കൂടി വന്നതോടെ സന്തോഷം ഇരട്ടിയായിരിക്കുകയാണ്.