'ആദ്യമൊന്നും സംശയമുണ്ടായിരുന്നില്ല, പിന്നീടാണ് രൺവീറിന്റെ മടിയിൽ ദീപിക ഇരിക്കുന്നത് കണ്ടത്'; നടൻ ഗുല്‍ഷന്‍

ആരാധകർ ഏറെ ആഘോഷിക്കുന്ന ബോളിവുഡിലെ താരജോഡിയാണ് ദീപിക പദുകോണും രൺവീർ സിങും. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡിനെ ഇളക്കി മറിച്ച ദീപിക-രൺവീർ വിവാഹം നടന്നത്. ആദ്യമായി ദീപികയെ കണ്ടപ്പോൾ എന്താണ് ചിന്തിച്ചതെന്ന് രൺവീറിനോട് ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നു.

ആദ്യമായി ദീപികയെ കണ്ടപ്പോൾ തന്നെ ഫ്ലാറ്റായി എന്നായിരുന്നു രൺവീറിന്റെ പ്രതികരണം. 2012ൽ മകാവുവിൽ നടന്ന സീ സിനി അവാർഡ് ചടങ്ങിലായിരുന്നു രൺവീർ ദീപികയെ ആദ്യമായി കാണുന്നത്. അന്ന് ദീപിക സിൽവർ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് ഓർത്തെടുത്ത രൺവീർ ആദ്യ കാഴ്ചയിൽ തന്നെ ഫ്ലാറ്റായിയെന്ന് തുറന്ന് പറയുകയായിരുന്നു.

ആദ്യ കാഴ്ചയിൽ തന്നെ രൺവീറിന് ദീപികയോട് പ്രണയം മൊട്ടിട്ടിരുന്നുവെങ്കിലും സഞ്ജയ് ലീല ബൻസാലിയുടെ രാംലീലയ്ക്കുശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2013ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഇതോടെ ദീപിക-രൺവീർ ജോഡി ഗോസിപ്പ് കോളങ്ങളിൽ ഇടംനേടി.

ഇതിന് പിന്നാലെ ഇറങ്ങിയ ബജ്റാവു മസ്താനിയോ‌ടെ ഇരുവരും പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിച്ചു. ഈ ചിത്രത്തിലെ പ്രണയരംഗങ്ങൾ വളരെയധികം ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു.

Deepika Padukone, Ranveer Singh

2018ൽ ഇറ്റലിയിലെ ലേക്ക് കോമോയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കൊങ്ങിണി, പഞ്ചാബി മതാചാരപ്രകാരമാണ് വിവാഹച്ചടങ്ങുകൾ നടന്നത്. ഇരുവരുടേയും ദാമ്പത്യ ജീവിതം അഞ്ചാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ താരങ്ങളുടെ പ്രണയത്തെക്കുറിച്ച് ബോളിവുഡ് ഹംഗാമയോട് ബോളിവുഡ് നടന്‍ ഗുല്‍ഷന്‍ ദേവയ്യ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെറലാകുന്നത്.

ദീപികയ്ക്കും രൺവീറിനുമൊപ്പം രാംലീലയിൽ ഒരു സുപ്രധാന വേഷം ചെയ്ത നടനാണ് ഗുല്‍ഷന്‍ ദേവയ്യ. സിനിമയുടെ ആദ്യ ഷൂട്ടിംഗ് ഷെഡ്യൂളിനിടെ ഇരുവരും സഹപ്രവര്‍ത്തകര്‍ മാത്രമായിരുന്നുവെന്നും രണ്ടാം ഷെഡ്യൂള്‍ തുടങ്ങുമ്പോഴേക്കും ദീപിക-രൺവീർ അടുപ്പം വളരെ വേഗത്തില്‍ പുരോഗമിച്ചുവെന്നും ഗുല്‍ഷന്‍ ദേവയ്യ പറയുന്നു.

deepika padukone, ranveer singh

രൺവീറിന്റെ മടിയിൽ ദീപിക ഇരിക്കുന്നതായി കണ്ടതിനെ കുറിച്ചും ​ഗുൽ‌ഷൻ സംസാരിച്ചു. 'ആദ്യ ഷെഡ്യൂളില്‍ ഒന്നും ശ്രദ്ധയില്‍ പെട്ടില്ല. ഉദയ്പൂരില്‍ നടന്ന രണ്ടാം ഷെഡ്യൂനിടയ്ക്ക് ഒരു ദിവസം ദീപിക രണ്‍വീറിന്റെ മടിയില്‍ ഇരിക്കുന്നത് കണ്ടു. ഇതെപ്പോൾ സംഭവിച്ചു എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. വളരെ ക്വയറ്റായി വന്നു തന്റെ ജോലി ചെയ്ത് തീര്‍ത്ത് പോവുന്ന ആളായിരുന്നു ദീപിക. ഒന്ന്, രണ്ട് ഗാനങ്ങളും ഇതിനിടെ ചിത്രീകരിച്ചിരുന്നു.'

'അപ്പോഴൊന്നും ഇവര്‍ തമ്മില്‍ അടുപ്പം ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. രണ്‍വീറിന് തുടക്കം മുതല്‍ തന്നെ ദീപികയോട് താത്പര്യം ഉണ്ടായിരുന്നതായി എനിക്ക് അനുഭവപ്പെട്ടിരുന്നു. ചിലപ്പോള്‍ രണ്‍വീര്‍ ദീപികയെ അത്രയധികം പിന്തുടര്‍ന്നിട്ടുണ്ടായിരിക്കാമെന്നും', ഗുല്‍ഷന്‍ ദേവയ്യ വിശദീകരിച്ചു.

ഇരുവരും ഒരുമിച്ച് അഭിനയിച്ചപ്പോൾ പിറന്നതെല്ലാം ഹിറ്റുകളായിരുന്നു. രാംലീല, ബജ്റാവു മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമ മാത്രമല്ല പാട്ടുകളും വൻ ഹിറ്റുകളായിരുന്നു. 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയൊരുക്കിയ 83 എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ ചിത്രത്തിൽ അഭിനയിച്ചത്. കപിലിന്റെ ഭാര്യയുടെ വേഷമാണ് ദീപിക അവതരിപ്പിച്ചത്. തനിക്ക് വിഷാദ രോഗം ബാധിച്ച സമയത്ത് ഒപ്പമുണ്ടായിരുന്നയാളാണ് രൺവീറെന്ന് ദീപിക ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

രൺവീറിനെ വിവാഹം കഴിക്കാനുള്ള തീരുമാനമാണ് ജീവിത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനമെന്നും ദീപിക പറഞ്ഞിരുന്നു. ഷാരൂഖ് ഖാൻ നായകനായ പഠാനാണ് ഏറ്റവും അവസാനം ദീപിക അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ.

Read more about: deepika padukone ranveer singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X