ബോളിവുഡിലെ മോശം നടന്‍ ആരെന്ന് പറഞ്ഞ് ഗൂഗിള്‍! ഒരേയൊരുത്തരം! സല്‍മാന്‍ ഖാന്‍!!

By Midhun

ബോളിവുഡില്‍ സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് സല്‍മാന്‍ ഖാന്‍. പ്രണയ ചിത്രങ്ങളിലൂടെ തുടങ്ങിയ സല്‍മാന്‍ ഖാന്‍ മാസ്ഹീറോ പരിവേഷമുളള ചിത്രങ്ങള്‍ ചെയ്തു തുടങ്ങിയതോടെയാണ് സൂപ്പര്‍താരമായി മാറിയിരുന്നത്. ബോളിവുഡിലെ ഖാന്‍ ത്രയങ്ങളില്‍ ഉള്‍പ്പെടുന്ന സല്‍മാന്റെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ പുറത്തിറങ്ങാറുളളുവെങ്കിലും ആ ചിത്രങ്ങള്‍ക്കല്ലാം തന്നെ മികച്ച സ്വീകാര്യ സിനിമ പ്രേമികള്‍ നല്‍കാറുണ്ട്. റേസ് 3 എന്ന ചിത്രമാണ് താരത്തിന്റെതായി എറ്റവും ഒടുവിലായി തിയ്യേറ്ററുകളിലെത്തിയിരുന്നത്. സല്‍മാന്റെ ഈദ് സമ്മാനമായി പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന തണുത്ത പ്രതികരണങ്ങള്‍ക്ക് പിന്നാലെ ബോളിവുഡിലെ മോശം നടനെന്നുളള പട്ടം സല്‍മാന് നല്‍കിയിരിക്കുകയാണ് ഗൂഗിള്‍.

റേസ് 3

റേസ് 3

ടൈഗര്‍ സിന്ദാ ഹേ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം സല്‍മാന്‍ ഖാന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് റേസ് 3. ഡാന്‍സ് കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ബോളിവുഡില്‍ വലിയ ഹിറ്റുകളിലൊന്നായ റേസ് സീരിസിന്റെ മൂന്നാം ഭാഗമാണിത്. ഒരു ആക്ഷന്‍ ത്രില്ലര്‍ വിഭാത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് സംവിധായകന്‍ ഈ സിനിമയൊരുക്കിയിരിക്കുന്നത്. സല്‍മാന്റെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ സ്വീക്വന്‍സുകളുമായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കുകായെന്ന് ട്രെയിലര്‍ ഇറങ്ങിയ സമയത്ത് വ്യക്തമായിരുന്നു, സല്ലുവിന്റെ ആരാധകര്‍ക്കും മറ്റു സിനിമാ പ്രേമികള്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര് അറിയിച്ചിരുന്നത്.

മള്‍ട്ടിസ്റ്റാര്‍ ചിത്രം

മള്‍ട്ടിസ്റ്റാര്‍ ചിത്രം

സല്‍മാനൊപ്പം ബോബി ഡിയോള്‍,അനില്‍ കപൂര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തുല്ല്യപ്രാധാന്യമുളള വേഷത്തിലാണ് ഇരുതാരങ്ങളും ചിത്രത്തില്‍ എത്തുന്നത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് ചിത്രത്തില്‍ സല്‍മാന്റെ നായികയായി എത്തുന്നത്. കിക്ക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജാക്വിലിനും സല്‍മാനും ഒന്നിച്ചഭിനയിച്ച ചിത്രമാണ് റേസ് 3. ചിത്രത്തില്‍ ജെസീക്ക എന്നൊരു കഥാപാത്രത്തെയാണ് ജാക്വലിന്‍ അവതരിപ്പിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് ചിത്രത്തില്‍ ജാക്വലിന്‍ പ്രത്യക്ഷപ്പെടുന്നത്. അയനങ്ക ബോസാണ് ചിത്രത്തിനു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍

ചിത്രത്തിന്റെ ട്രെയിലര്‍

മികച്ചൊരു ട്രെയിലറായിരുന്നു റേസ് 3യുടെതായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. തീപ്പാറുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറില്‍ ഉണ്ടായിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന നിരവധി രംഗങ്ങള്‍ ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളിച്ചിരന്നു. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് എന്ന ചിത്രത്തോട് സാമ്യമുളള രംഗങ്ങളായിരുന്നു റേസ് 3യുടെ ട്രെയിലറില്‍ ഉണ്ടായിരുന്നത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും കാണിച്ചുകൊണ്ടുളള എന്‍ട്രിയും ട്രെയിലറില്‍ ഉണ്ടായിരുന്നു.

ചിത്രത്തിന് ലഭിച്ച പ്രേക്ഷകപ്രതികരണം

ചിത്രത്തിന് ലഭിച്ച പ്രേക്ഷകപ്രതികരണം

ഇത്തവണത്തെ ഈദ് റിലീസായിട്ടായിരുന്നു സല്‍മാന്റെ റേസ് 3 പുറത്തിറങ്ങിയിരുന്നത്. സല്ലു ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്. എന്നാല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ആദ്യ ദിന കളക്ഷനില്‍ റെക്കോര്‍ഡിട്ടെങ്കിലും ചിത്രം ആസ്വാദ്യകരമല്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നത്. സല്‍മാന്റെ പതിവ് മസാല ചിത്രം തന്നെയാണ് ഇതെന്നും പുതിയതായി ഒന്നുമില്ലെന്നുമാണ് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്.

സല്‍മാന്‍ മോശം നടനെന്ന് ഗൂഗിള്‍

സല്‍മാന്‍ മോശം നടനെന്ന് ഗൂഗിള്‍

സല്‍മാന്‍ ഖാന് ബോളിവുഡിലെ മോശം നടനുളള പട്ടം നല്‍കിയിരിക്കുകയാണ് ഗൂഗിള്‍. പുതിയ ചിത്രമായ റേസ് 3യ്ക്ക് തുടര്‍ച്ചയായ നെഗറ്റീവ് റിവ്യു വരുന്നതിനിടയാണ് സല്‍മാന്‍ ഖാന്‍ ഗൂഗിളില്‍ മോശം നടനായി മാറിയിരിക്കുന്നത്. പ്രേക്ഷകരും മാധ്യമങ്ങളും എഴുതിയ നിരൂപണങ്ങളും അതുമായ ബന്ധപ്പെട്ട ടാഗുകളുമാണ് താരത്തെ ഗൂഗിളില്‍ മോശം നടനായി മാറ്റിയിരിക്കുന്നത്. ഗൂഗിളില്‍ വേര്‍സ്റ്റ് ബോളിവുഡ് ആക്ടര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ സല്‍മാന്‍ ഖാന്റെ പേരാണ് ആദ്യം വരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X